കിടിലൻ ഫീച്ചറുകളുമായി ഐക്യുഒഒ 9, ഐക്യുഒഒ 9 പ്രോ, ഐക്യുഒഒ 9 എസ്ഇ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ

|

വിവോയുടെ സബ് ബ്രാന്റായ ഐക്യുഒഒ ഇന്ത്യയിൽ പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു. ഐക്യുഒഒ 9 സീരീസിലാണ് കമ്പനി മൂന്ന് ഡിവൈസുകൾ അവതരിപ്പിച്ചത്. ഐക്യുഒഒ 9, ഐക്യുഒഒ 9 പ്രോ, ഐക്യുഒഒ 9 എസ്ഇ എന്നീ മോഡലുകളാണ് രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. പുതിയ ഡിസൈനും മികച്ച സ്പെസിഫിക്കേഷനുകളുമായാണ് ഈ ഡിവൈസുകൾ വരുന്നത്. ഐക്യുഒഒ 9 സീരീസ് സമാർട്ട്ഫോണുകളുടെ വിലയും സവിശേഷതകളും നോക്കാം.

ഐക്യുഒഒ 9 സീരീസ്: വില

ഐക്യുഒഒ 9 സീരീസ്: വില

ഐക്യുഒഒ 9 പ്രോയുടെ 8 ജിബി റാമും 256 ജിബി സ്റ്റേറേജുമുള്ള മോഡലിന് ഇന്ത്യയിൽ 54,990 രൂപയാണ് വില വരുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 69,990 രൂപയാണ് വില. ലെജൻഡ്, ഡാർക്ക് ക്രൂയിസ് നിറങ്ങളിൽ ഫോൺ ലഭ്യമാകും. ഐക്യുഒഒ 9 8 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് 42,990 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 46,990 രൂപയാണ് വില. ഡിവൈസ് ലെജൻഡ്, ആൽഫ നിറങ്ങളിൽ ലഭ്യമാകും. ഐക്യുഒഒ 9 എസ്ഇയുടെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 33,990 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 37,990 രൂപ വിലയുണ്ട്. സൺസെറ്റ് സിയറയിലും സ്‌പേസ് ഫ്യൂഷൻ കളർവേയിലും ഫോൺ ലഭ്യമാകും.

ഐക്യുഒഒ 9 പ്രോ: സവിശേഷതകൾ

ഐക്യുഒഒ 9 പ്രോ: സവിശേഷതകൾ

ഐക്യുഒഒ 9 പ്രോ സ്മാർട്ട്ഫോണിൽ 6.78 ഇഞ്ച് 2കെ ഇ5 അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 3ഡി കർവ്ഡ് സ്‌ക്രീനും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 300Hz ടച്ച് സാമ്പിൾ റേറ്റ്, 1000Hz ഇൻസ്റ്റന്റ് ടച്ച് എന്നിവയ്‌ക്കൊപ്പം 120Hz റിഫ്രഷ് റേറ്റും എൽടിപിഒ 2.0 പാനലും ഈ ഡിസ്പ്ലെയിൽ ഉണ്ട്. സ്‌ക്രീനിന് വലിയ അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ സെൻസറും നൽകിയിട്ടുണ്ട്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയുടെ കരുത്തിലാണ് ഐക്യുഒഒ 9 പ്രോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. എച്ച്ഡിആറും ഉയർന്ന ഫ്രെയിം റേറ്റുകളുമായി ഗെയിമുകൾ കളിക്കുമ്പോൾ ഫോണിന് ഉപയോഗിക്കാനാകുന്ന ഐക്യുഒഒ ഐഡിസി (ഇന്റലിജന്റ് ഡിസ്‌പ്ലേ ചിപ്പ്) ഡിവൈസിൽ ഉണ്ട്.

15,000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ15,000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ

ക്യാമറ

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് ഐക്യുഒഒ 9 പ്രോ സ്മാർട്ട്ഫോൺ വരുന്നത്. ഗിംബൽ സ്റ്റെബിലൈസേഷനോടുകൂടിയ 50എംപി ജിഎൻ5 പ്രൈമരി ക്യാമറയും മറ്റൊരു 50 എംപി 150-ഡിഗ്രി വൈഡ് ആംഗിൾ ഫിഷ്‌ഐ ക്യാമറയും 2.5x ഒപ്റ്റിക്കൽ സൂമോടുകൂടിയ 16 എംപി പോർട്രെയിറ്റ് സെൻസറുമാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ ഉള്ളത്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ക്യാമറയുണ്ട്.

ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ

എക്സ്-ആക്സിസ് ലീനിയർ വൈബ്രേഷൻ മോട്ടോർ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയുള്ള ഐക്യുഒഒ 9 പ്രോയിൽ 12 ജിബി വരെ LPDDR5 റാമും 256 ജിബി UFS 3.1 സ്റ്റോറേജുമാണ് ഉള്ളത്. ഈ ഡിവൈസിൽ 14 5ജി ബാൻഡുകളും ഉണ്ട്. 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4700mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇതിന് 50W ഫാസ്റ്റ് വയർലെസ് ചാർജിങ് സപ്പോർട്ടും ഉണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

ഐക്യുഒഒ 9: സവിശേഷതകൾ

ഐക്യുഒഒ 9: സവിശേഷതകൾ

ഐക്യുഒഒ 9 സ്മാർട്ട്ഫോണിൽ 120Hz പുതുക്കൽ നിരക്ക്, 300Hz ടച്ച് സാമ്പിൾ റേറ്റ്, 1000Hz ഇൻസ്റ്റന്റ് ടച്ച് എന്നിവയുള്ള 6.56-ഇഞ്ച് എഫ്എച്ച്ഡി+ 10-ബിറ്റ് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഫോണിന് ഒപ്റ്റിക്കൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഉണ്ട്. ഇതൊരു ഫ്ലാറ്റ് സ്‌ക്രീനാണ്. ക്വാൽകോം സ്നാപ്ഡ്ര്ഗാൺ 888+ എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. LPDDR5 റാം, UFS 3.1 സ്റ്റോറേജ് എന്നിവയ്‌ക്കൊപ്പം ഐഡിസി ചിപ്പും നൽകിയിട്ടുണ്ട്. ഗെയിമിങിനായി ഇൻ-ഡിസ്‌പ്ലേ മോൺസ്റ്റർ ടച്ച് ബട്ടണുകളും ഡ്യുവൽ എക്സ്-ആക്സിസ് ലീനിയർ വൈബ്രേഷൻ മോട്ടോറും ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഡിവൈസിൽ ഉണ്ട്.

ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ മുന്നിൽ സാംസങ് ഗാലക്സി എസ്22 അൾട്ര തന്നെ, റെഡ്മി നോട്ട് 11 രണ്ടാമത്ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ മുന്നിൽ സാംസങ് ഗാലക്സി എസ്22 അൾട്ര തന്നെ, റെഡ്മി നോട്ട് 11 രണ്ടാമത്

മൂന്ന് പിൻ ക്യാമറകൾ

മൂന്ന് പിൻ ക്യാമറകൾ തന്നെയാണ് ഐക്യുഒഒ 9 സ്മാർട്ട്ഫോണിൽ ഉള്ളത്. 48 എംപി IMX598 പ്രൈമറി ജിംബൽ ക്യാമറയും 13 എംപി 120-ഡിഗ്രി അൾട്രാവൈഡ്/മാക്രോ ക്യാമറയും 2എക്സ് ഒപ്റ്റിക്കൽ സൂമോടുകൂടിയ 13 എംപി പോർട്രെയിറ്റ് ക്യാമറയുമാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ നൽകിയിട്ടുള്ളത്. 16 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്. 4,350mAh ബാറ്ററിയാണ് ഐക്യുഒഒ നൽകിയിട്ടുള്ളത്. ഇത് വേഗത്തിൽ ചാർജ് ചെയ്യാൻ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

ഐക്യുഒഒ 9 എസ്ഇ: സവിശേഷതകൾ

ഐക്യുഒഒ 9 എസ്ഇ: സവിശേഷതകൾ

ഐക്യുഒഒ 9 എസ്ഇ സ്മാർട്ട്ഫോൺ ഈ സീരീസിലെ ഏറ്റവും വില കുറഞ്ഞ ഫോണാണ്. ഐക്യുഒഒ 9ന്റെ ചെറുതായി ടോൺ ചെയ്‌ത പതിപ്പാണ് ഈ ഡിവൈസ്. 120Hz റിഫ്രഷ് റേറ്റ്, 300Hz ടച്ച് സാമ്പിൾ റേറ്റ്, 1000Hz ഇൻസ്റ്റന്റ് ടച്ച്, ഒപ്റ്റിക്കൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ എന്നിവയുള്ള 6.62-ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് പാനലാണ് ഈ ഡിവൈസിൽ ഉള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 ചിപ്പിന്റെ കരുത്തിലാണ് ഐക്യുഒഒ 9 എസ്ഇ പ്രവർത്തിക്കുന്നത്. ഫോണിൽ എൽപിഡിഡിആർ5 റാമും യുഎഫ്എസ് 3.1 സ്റ്റോറേജും ഇന്റലിജന്റ് ഡിസ്‌പ്ലേ ചിപ്പും ഉണ്ട്.

48 എംപി IMX598 പ്രൈമറി ക്യാമറ

ഇസെഡ്-ആക്സിസ് ലീനിയർ മോട്ടോറും ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളുമായാണ് ഐക്യുഒഒ 9 എസ്ഇ വരുന്നത്. 8 5ജി ബാൻഡുകളാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. ഒഐഎസ് ഉള്ള 48 എംപി IMX598 പ്രൈമറി ക്യാമറയും 13 എംപി 120-ഡിഗ്രി അൾട്രാവൈഡ് ക്യാമറയും 2 എംപി മോണോ സെൻസറുമുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ക്യാമറയുമുണ്ട്. 66W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500 mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ ഐക്യുഒഒ നൽകിയിട്ടുള്ളത്.

റിയൽമി 9 പ്രോ പ്ലസ് 5ജി Vs ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി; കരുത്തനാര്?റിയൽമി 9 പ്രോ പ്ലസ് 5ജി Vs ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി; കരുത്തനാര്?

Best Mobiles in India

English summary
iQOO 9 Series smartphones launched in India. The series includes iQOO 9, iQOO 9 Pro and iQOO 9 SE devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X