ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഇന്ത്യയിലെ കിടിലൻ സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോണുകൾ ചാർജ് ചെയ്യാൻ കൂടുതൽ നേരം വയ്ക്കുന്നത് ആർക്കും താല്പര്യമില്ലാത്ത കാര്യമായിരിക്കും. അതുകൊണ്ട് തന്നെ മികച്ച ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണുകൾ തന്നെ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. കുറഞ്ഞ വിലയിൽ പോലും മികച്ച ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസുകൾ നൽകാൻ ബ്രാന്റുകൾ ശ്രദ്ധിക്കുന്നുണ്ട്. വലിയ വിലയില്ലാത്തതും എന്നാൽ മികച്ച ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉള്ളതുമായ സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

 

ഫാസ്റ്റ് ചാർജിങ്

മികച്ച ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഷവോമി, iQOO, വൺപ്ലസ് തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകൾ ഉൾപ്പെടുന്നു. ഈ ഡിവൈസുകളെല്ലാം മറ്റ് ഫീച്ചറുകളുടെ കാര്യത്തിലും മികവ് പുലർത്തുന്നവയാണ്. ഫോൺ അധികനേരം ചാർജ് ചെയ്യാൻ സമയം ഇല്ലാത്ത ആളുകൾക്ക ഇവ തിരഞ്ഞെടുക്കാവുന്നതാണ്.

iQOO 9

iQOO 9

iQOO 9 സ്മാർട്ട്ഫോണിൽ 120Hz പുതുക്കൽ നിരക്ക്, 300Hz ടച്ച് സാമ്പിൾ റേറ്റ്, 1000Hz ഇൻസ്റ്റന്റ് ടച്ച് എന്നിവയുള്ള 6.56-ഇഞ്ച് എഫ്എച്ച്ഡി+ 10-ബിറ്റ് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ക്വാൽകോം സ്നാപ്ഡ്ര്ഗാൺ 888+ എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 48 എംപി IMX598 പ്രൈമറി ജിംബൽ ക്യാമറയും 13 എംപി 120-ഡിഗ്രി അൾട്രാവൈഡ്/മാക്രോ ക്യാമറയും 2എക്സ് ഒപ്റ്റിക്കൽ സൂമോടുകൂടിയ 13 എംപി പോർട്രെയിറ്റ് ക്യാമറയുമാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ നൽകിയിട്ടുള്ളത്. 16 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്. 4,350mAh ബാറ്ററിയുള്ള ഫോണിൽ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്.

വയർലസ് ചാർജിങ് സപ്പോർട്ടുള്ള ഇന്ത്യയിലെ മികച്ച 5ജി സ്മാർട്ട്ഫോണുകൾവയർലസ് ചാർജിങ് സപ്പോർട്ടുള്ള ഇന്ത്യയിലെ മികച്ച 5ജി സ്മാർട്ട്ഫോണുകൾ

വൺപ്ലസ് 10 പ്രോ
 

വൺപ്ലസ് 10 പ്രോ

വൺപ്ലസ് 10 പ്രോ 5ജി സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് ക്യുഎച്ച്ഡി+ ഇ4 അമോലെഡ് കർവ്ഡ് സ്‌ക്രീനാണ് നൽകിയിട്ടുള്ളത്. 48 എംപി പ്രൈമറി സോണി IMX789 സെൻസറും എഫ്/1.8 അപ്പേർച്ചറുള്ള ലെൻസുമാണ് ഫോണിലുള്ളത്. 50 എംപി 150-ഡിഗ്രി വൈഡ് ആംഗിൾ സാംസംഗ് JN1 സെക്കണ്ടറി സെൻസറും എഫ്/2.4 അപ്പർച്ചറും ഒഐഎസ് സപ്പോർട്ടും 3.3x ഒപ്റ്റിക്കൽ സൂമുമുള്ള 8 എംപി ടെർഷ്യറി ടെലിഫോട്ടോ ക്യാമറയും ഫോണിലുണ്ട്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറുള്ള ഫോണിൽ ഡ്യുവൽ-സെൽ 5000mAh ബാറ്ററിയും 80W സൂപ്പർ വൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ട്.

ഷവോമി 11ഐ ഹൈപ്പർചാർജ്

ഷവോമി 11ഐ ഹൈപ്പർചാർജ്

ഷവോമി 11ഐ ഹൈപ്പർചാർജ് ലോഞ്ച് ചെയ്തുകൊണ്ട് ഷവോമി ഫാസ്റ്റ് ചാർജിങ് ഫോണുകളുടെ ഇടയിൽ തരംഗം സൃഷ്ടിച്ചു. ഈ ഫോണിന്റെ പേര് തന്നെ ചാർജിങ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടാണ് നൽകിയിരിക്കുന്നത്. ഷവോമി 11ഐ ഹൈപ്പർചാർജ് ഫോണിൽ 4,500 mAh ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. വെറും 20 മിനിറ്റിനുള്ളിൽ ബാറ്ററി 100 ശതമാനം വരെ ചാർജ് ചെയ്യാൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും.

ഷവോമി 11ടി പ്രോ

ഷവോമി 11ടി പ്രോ

ഷവോമി 11ടി പ്രോ സ്മാർട്ട്ഫോണിൽ 5,000 mAh ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ ഷവോമി 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് തന്നെയാണ് നൽകിയിരിക്കുന്നത്. വെറും 21 മിനിറ്റിനുള്ളിൽ ഫോൺ 13 ശതമാനത്തിൽ നിന്നും 100 ​​ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. റിവ്യൂവിലൂടെയും മറ്റും ഇത് ശരിയാണെന്ന് ബോധ്യപ്പെട്ടിട്ടുമുണ്ട്.

സ്മാർട്ട് വാച്ച് വിപണിയിലെ രാജാക്കന്മാർ; ഇന്ത്യയിലെ ഏറ്റവും മികച്ച പ്രീമിയം സ്മാർട്ട് വാച്ചുകൾസ്മാർട്ട് വാച്ച് വിപണിയിലെ രാജാക്കന്മാർ; ഇന്ത്യയിലെ ഏറ്റവും മികച്ച പ്രീമിയം സ്മാർട്ട് വാച്ചുകൾ

ഐക്യുഒഒ 7

ഐക്യുഒഒ 7

ഇന്ത്യൻ വിപണിയിലെ ഏറ്റവും വേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കുന്ന സ്മാർട്ട്ഫോണുകളിലൊന്നാണ് ഐക്യുഒഒ 7. വിവോയുടെ സബ് ബ്രാൻഡിന്റെ ഈ ഡിവൈസിൽ 4,000 mAh ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. വെറും 18 മിനിറ്റിനുള്ളിൽ മുഴുവനും തീർന്ന ബാറ്ററി 100 ​​ശതമാനം വരെ ചാർജ് ചെയ്യാൻ ഈ ഫാസ്റ്റ് ചാർജിങിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Best Mobiles in India

English summary
The list of smartphones with the best fast charging support includes devices from brands like Xiaomi, iQOO and OnePlus. All these devices come with great features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X