iQOO 9 സ്മാർട്ട്ഫോൺ ഇനി ഇന്ത്യയിൽ പുതിയ ഫീനിക്സ് ഓറഞ്ച് കളറിലും ലഭ്യമാകും

|

ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ iQOO തങ്ങളുടെ iQOO 9 സീരീസിലേക്ക് പുതിയ കളർ വേരിയന്റ് അവതരിപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ iQOO 9 പ്രോ, iQOO 9 എസ്ഇ എന്നിവയ്‌ക്കൊപ്പം ഇന്ത്യയിൽ ലോഞ്ച് ചെയ്ത iQOO 9 സ്മാർട്ട്ഫോണിനാണ് പുതിയ കളർ വേരിയന്റ് ലഭിച്ചിരിക്കുന്നത്. നേരത്തെ ആൽഫ, ലെജൻഡ് കളർ ഓപ്ഷനുകളിൽ ലഭ്യമായിരുന്ന ഡിവൈസ് ഇനി ഫീനിക്സ് ഓറഞ്ച് എന്ന പേരിലുള്ള ഒരു പുതിയ നിറത്തിലും ലഭ്യമാകും. പുതിയ കളർ വേരിയന്റിന്റെ വിലയും സവിശേഷതകളും നിലവിലുള്ള മറ്റ് വേരിയന്റുകൾക്ക് സമാനമാണ്.

 

iQOO 9 പുതിയ കളർ വേരിയന്റ്

iQOO 9 പുതിയ കളർ വേരിയന്റ്

iQOO 9 സ്മാർട്ട്ഫോണിന്റെ പുതിയ ഫീനിക്സ് ഓറഞ്ച് നിറത്തിലുള്ള മോഡലുകൾ ബ്രാൻഡിന്റെ ഔദ്യോഗിക സൈറ്റിലൂടെ വാങ്ങാം. ആമസോൺ വഴിയും ഈ ഡിവൈസ് ലഭ്യമാകും. ഫോണിന്റെ ബേസ് മോഡലായ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 42,990 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 46,990 രൂപയാണ് വില. ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ ചില ഓഫറുകൾ ലഭിക്കും.

വിവോ സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് വിവോ കാർണിവൽ സെയിൽവിവോ സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് വിവോ കാർണിവൽ സെയിൽ

നിറം മാറ്റുന്ന സാങ്കേതികവിദ്യ

iQOO 9 പുതിയ കളർ ഓപ്ഷനിൽ വരുമ്പോൾ ഇതിനെ ആകർഷകമാക്കുന്നത് നിറം മാറ്റുന്ന സാങ്കേതികവിദ്യയാണ്. ഫ്രോസ്റ്റി എജി ഗ്ലാസിലെ ജ്യാമിതീയ ക്രാഫ്റ്റ് ഉപയോഗിച്ചാണ് പുതിയ കളർ വേരിയന്റ് നിർമ്മിച്ചതെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു. സൂര്യപ്രകാശത്തിലും കൃത്രിമ അൾട്രാവയലറ്റ് രശ്മികളുടെ മറ്റ് സോഴ്സുകളിലും വരുമ്പോൾ ഇതിന്റെ നിറം മാറുന്നുവെന്നാണ് iQOO അവകാശപ്പെടുന്നത്. പുതിയ കളർ വേരിയന്റ് വളരെ ആകർഷകമാണ്.

iQOO 9: സവിശേഷതകൾ
 

iQOO 9: സവിശേഷതകൾ

iQOO 9 സ്മാർട്ട്ഫോണിൽ 120Hz പുതുക്കൽ നിരക്ക്, 300Hz ടച്ച് സാമ്പിൾ റേറ്റ്, 1000Hz ഇൻസ്റ്റന്റ് ടച്ച് എന്നിവയുള്ള 6.56-ഇഞ്ച് എഫ്എച്ച്ഡി+ 10-ബിറ്റ് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഫോണിന് ഒപ്റ്റിക്കൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഉണ്ട്. ഇതൊരു ഫ്ലാറ്റ് സ്‌ക്രീനാണ്. ക്വാൽകോം സ്നാപ്ഡ്ര്ഗാൺ 888+ എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. LPDDR5 റാം, UFS 3.1 സ്റ്റോറേജ് എന്നിവയ്‌ക്കൊപ്പം ഐഡിസി ചിപ്പും നൽകിയിട്ടുണ്ട്. ഗെയിമിങിനായി ഇൻ-ഡിസ്‌പ്ലേ മോൺസ്റ്റർ ടച്ച് ബട്ടണുകളും ഡ്യുവൽ എക്സ്-ആക്സിസ് ലീനിയർ വൈബ്രേഷൻ മോട്ടോറും ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഡിവൈസിൽ ഉണ്ട്.

ആപ്പിൾ ഐഫോൺ 13 ഇപ്പോൾ 10,000 രൂപ കിഴിവിൽ സ്വന്തമാക്കാംആപ്പിൾ ഐഫോൺ 13 ഇപ്പോൾ 10,000 രൂപ കിഴിവിൽ സ്വന്തമാക്കാം

ക്യാമറ

മൂന്ന് പിൻ ക്യാമറകളാണ് iQOO 9 സ്മാർട്ട്ഫോണിൽ ഉള്ളത്. 48 എംപി IMX598 പ്രൈമറി ജിംബൽ ക്യാമറയും 13 എംപി 120-ഡിഗ്രി അൾട്രാവൈഡ്/മാക്രോ ക്യാമറയും 2എക്സ് ഒപ്റ്റിക്കൽ സൂമോടുകൂടിയ 13 എംപി പോർട്രെയിറ്റ് ക്യാമറയുമാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ നൽകിയിട്ടുള്ളത്. 16 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്. 4,350mAh ബാറ്ററിയാണ് ഐക്യുഒഒ നൽകിയിട്ടുള്ളത്. ഇത് വേഗത്തിൽ ചാർജ് ചെയ്യാൻ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

ഈ ഡിവൈസ് വാങ്ങണോ

ഈ ഡിവൈസ് വാങ്ങണോ

നിങ്ങൾ 50000 രൂപയിൽ താഴെ വിലയുള്ള മികച്ചൊരു ഗെയിമിങ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ തിരഞ്ഞെടുക്കാവുന്ന ഡിവൈസ് തന്നെയാണ് iQOO 9, മുൻനിര ചിപ്പിനൊപ്പം, വെറും 6 മിനിറ്റിനുള്ളിൽ 50 ശതമാനം ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്ന ഫാസ്റ്റ് ചാർജിങും ഈ ഡിവൈസിൽ ഉണ്ട്. ഒരു ഡ്യുവൽ എക്സ്-ആക്സിസ് ലീനിയർ മോട്ടോർ, ഒരു ഇന്റലിജന്റ് ഡിസ്പ്ലേ ചിപ്പ് തുടങ്ങിയവയും ഈ ഡിവൈസ് വാങ്ങുന്നതിനുള്ള കാരണങ്ങളാണ്. വിലയോട് കൂറ് പുലർത്തുന്ന ഡിവൈസ് തന്നെയാണ് ഇത്.

സാംസങ് ഗാലക്സി എ33 5ജി; വിലയും ലഭ്യതയും ഫീച്ചറുകളുംസാംസങ് ഗാലക്സി എ33 5ജി; വിലയും ലഭ്യതയും ഫീച്ചറുകളും

Best Mobiles in India

English summary
The new color variant of the iQOO 9 smartphone has been launched in India. The company has introduced the Phoenix Orange color. This device also has color changing technology.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X