സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിക്കുന്ന ഫീച്ചറുകളുമായി ഐക്യുഒഒ 9 സീരീസ് ഇന്ത്യയെത്തും

|

വിവോയുടെ സബ് ബ്രാന്റായ ഐക്യുഒഒ തങ്ങളുടെ പുതിയ സ്മാർട്ടഫോണുകൾ അടങ്ങുന്ന ഐക്യുഒഒ 9 സീരിസ് അടുത്ത ജനുവരിയിൽ ഇന്ത്യൻ വിപണിയിലെത്തിക്കും. ഐക്യുഒഒ 8 അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുന്നതിനിടെയാണ് അടുത്ത തലമുറ സീരിസിന്റെ വിവരങ്ങൾ പുറത്ത് വരുന്നത്. ഈ ഡിവൈസിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഔദ്യോഗികമായി കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ഐക്യുഒഒ 9 സീരീസിൽ രണ്ട് മോഡലുകൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്റ്റാൻഡേർഡ് ഐക്യുഒഒ 9, ഐക്യുഒഒ 9 ലെജൻഡ് എന്നിവയായിരിക്കും ഈ സീരിസിൽ ഉണ്ടാവുക. ഐക്യുഒഒ 9 സീരീസ് ഡിവൈസുകളുടെ പ്രധാന സവിശേഷതകളും റിപ്പോർട്ടുകളിലൂടെ പുറത്ത് വന്നിട്ടുണ്ട്.

ഐക്യുഒഒ 9 സീരീസ് ലോഞ്ച്

ഐക്യുഒഒ 9 സീരീസ് ലോഞ്ച്

2022 ജനുവരിയിൽ ആയിരിക്കും ഐക്യുഒഒ 9 സീരീസ് സ്മാർട്ട്ഫോണുകൾ രാജ്യത്ത് അവതരിപ്പിക്കുന്നത്. ഗിസ്നെസ്റ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ ക്വാൽകോം സ്നാപ്ഡ്രാഗൺ 898 പ്രോസസറിന്റെ കരുത്തിൽ ആയിരിക്കും ഐക്യുഒഒ 9 ലെജൻഡ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക എന്ന സൂചനയും റിപ്പോർട്ടിൽ ഉണ്ട്. 120Hz റിഫ്രഷ് റേറ്റ് ഉള്ള അമോലെഡ് കർവ്ഡ് ഡിസ്‌പ്ലേ ആയിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുകയെന്നും സൂചനകൾ ഉണ്ട്. ലോഞ്ച് സംബന്ധിച്ച കാര്യം ഐക്യുഒഒ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നതിനാൽ ഈ റിപ്പോർട്ടുകളെ എത്രത്തോളം വിശ്വസിക്കാം എന്ന ചോദ്യവും പ്രസക്തമാണ്.

വില കുറഞ്ഞ 5ജി ഫോൺ വേണോ?, നവംബറിൽ വാങ്ങാവുന്ന മികച്ച ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾവില കുറഞ്ഞ 5ജി ഫോൺ വേണോ?, നവംബറിൽ വാങ്ങാവുന്ന മികച്ച ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾ

ഐക്യുഒഒ 9 സീരീസ്: ഈ ഫോണിൽ നിന്നും പ്രതീക്ഷിക്കേണ്ടത് എന്ത്
 

ഐക്യുഒഒ 9 സീരീസ്: ഈ ഫോണിൽ നിന്നും പ്രതീക്ഷിക്കേണ്ടത് എന്ത്

നിലവിൽ പുറത്തിറങ്ങാനിരിക്കുന്ന ഐക്യുഒഒ 9 സീരീസ് ഡിവൈസുകളുടെ പ്രധാന സവിശേഷതകൾ ഒന്നും തന്നെ കമ്പനി പുറത്ത് വിട്ടിട്ടില്ല. ഐക്യുഒഒ 9 പ്രോ, ഐക്യുഒഒ 9 എന്നീ ഡിവൈസുകൾ ഇതിനകം തന്നെ ഐഎംഇഐ ഡാറ്റാബേസിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ലിസ്റ്റിങ് അനുസരിച്ച് രണ്ട് ഡിവൈസുകളിലും ഐക്യുഒഒ 8 സീരീസിൽ ഉള്ളതിനെക്കാൾ മികച്ച സവിശേഷതകൾ ഉണ്ടായിരിക്കും. ഐക്യുഒഒ 9 സീരിസിലെ ക്യാമറ സെറ്റപ്പുകളെ കുറിച്ചോ ബാറ്ററിയെ കുറിച്ചോ ഇതുവരെ സൂചനകൾ ഒന്നും തന്നെ ലഭിച്ചിട്ടുമില്ല. വരും ദിവസങ്ങളിൽ ഈ സ്മാർട്ട്ഫോണുകളിൽ ഉണ്ടായിരിക്കാൻ സാധ്യതയുള്ള പ്രധാന സവിശേഷതകൾ മറ്റ് റിപ്പോർട്ടുകളിലൂടെ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം. വിപണി കീഴടക്കാൻ പോന്ന മികച്ച സവിശേഷതകൾ എല്ലാം ഈ ഡിവൈസിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.

ഐക്യുഒഒ 8: ഇന്ത്യയിലെ ലോഞ്ച്

ഐക്യുഒഒ 8: ഇന്ത്യയിലെ ലോഞ്ച്

ഐക്യുഒഒ 8 സീരീസ് ഈ മാസമോ അടുത്ത മാസമോ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനി അതുവരെ കൃത്യമായ ലോഞ്ച് ടൈംലൈനോ തീയതിയോ പ്രഖ്യാപിച്ചിട്ടില്ല. ഐക്യുഒഒ 8 പ്രോ മോഡൽ ഐക്യുഒഒ 8 ലെജൻഡായിട്ടായിരിക്കും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ഫീച്ചറുകളുടെ കാര്യം നോക്കിയാൽ, ഐക്യുഒഒ 8 പ്രോ 2കെ (1440 x 3200 പിക്സൽസ്) റെസല്യൂഷനുള്ള 6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും 120Hz റിഫ്രഷ് റേറ്റുമായിട്ടായിരിക്കും വരുന്നത്. ഇത് വളരെ മികച്ചൊരു ഡിസ്പ്ലെ തന്നെയായിരിക്കും എന്ന് ഉറപ്പാണ്. ഗെയിമിങ് സ്ട്രീമിങ് എന്നിവയ്ക്ക് യോജിച്ച പാനലായിരിക്കും ഇത്.

ഗെയിം കളിക്കുന്നവർക്ക് നവംബറിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾഗെയിം കളിക്കുന്നവർക്ക് നവംബറിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ

ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്ലസ്

ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്ലസ് എസ്ഒസിയുടെ കരുത്തിൽ ആയിരിക്കും ഐക്യുഒഒ 8 പ്രോ പ്രവർത്തിക്കുന്നത്. 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500 mAh ബാറ്ററി, 50W ഫാസ്റ്റ് വയർലെസ് ചാർജിങ് സപ്പോർട്ട്, 50 എംപി ട്രിപ്പിൾ ക്യാമറ സിസ്റ്റം, 16 എംപി ഫ്രണ്ട് ക്യാമറ സെൻസർ എന്നിവയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. സ്റ്റാൻഡേർഡ് ഐക്യുഒഒ 8 സ്മാർട്ട്ഫോൺ സ്നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കും. 120Hz റിഫ്രഷ് റേറ്റുള്ള 6.56 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 48 എംപി ട്രിപ്പിൾ ക്യാമറ സിസ്റ്റം, 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,350 mAh ബാറ്ററി എന്നിവയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

Best Mobiles in India

English summary
iQOO, a sub-brand of Vivo, will launch the iQOO 9 Series in India next January. This series includes two devices, iQOO 9 and iQOO 9 Legend.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X