കിടിലൻ ഫീച്ചറുകളുമായി ഐക്യുഒഒ Z5 ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

|

ഐക്യുഒഒ Z5 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ ഡിവൈസ് കമ്പനി നേരത്തെ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778ജി എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 120Hz റിഫ്രെഷ് റേറ്റ് ഡിസ്പ്ലെയും ഉണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 44W ഫ്ലാഷ് ചാർജ് സപ്പോർട്ടുള്ള 5,000mAh ബാറ്ററി എന്നിവയും ഈ ഡിവൈസിൽ ഉണ്ട്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ഒക്ടോബർ 3 മുതൽ ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തും. ഡിവൈസിന്റെ വിലയും സവിശേഷതകളും നോക്കാം.

 

ഐക്യുഒഒ Z5: വില, ലഭ്യത

ഐക്യുഒഒ Z5: വില, ലഭ്യത

ഐക്യുഒഒ Z5 സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 23,990 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 26,990 രൂപ വിലയുണ്ട്. ആർട്ടിക് ഡോൺ, മിസ്റ്റിക് സ്പേസ് കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. ഐക്യുഒഒ.കോം, ആമസോൺ.കോം എന്നിവയിലൂടെ ഒക്ടോബർ 3 മുതൽ ഡിവൈസ് വിൽപ്പനയ്ക്ക് എത്തും. എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ഇഎംഐ ഇടപാടുകൾ, ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളിൽ 1,500 രൂപ കിഴിവും ലഭിക്കും. ആമസോൺ കൂപ്പണിനൊപ്പം 1,500 കിഴിവ്, ആറ് മാസത്തെ സ്ക്രീൻ റീപ്ലൈസ്മെന്റ്, 9 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കും.

പുതിയ ഫോൺ വാങ്ങുന്നവർക്കായി, കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തി കിടിലൻ സ്മാർട്ട്ഫോണുകൾപുതിയ ഫോൺ വാങ്ങുന്നവർക്കായി, കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തി കിടിലൻ സ്മാർട്ട്ഫോണുകൾ

ഐക്യുഒഒ Z5: സവിശേഷതകൾ
 

ഐക്യുഒഒ Z5: സവിശേഷതകൾ

ഐക്യുഒഒ Z5 സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് ഫുൾ എച്ച്‌ഡി+ (1,080x2,400 പിക്‌സൽസ്) എൽസിഡി ഡിസ്പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 20: 9 അസ്പാക്ട് റേഷിയോ, ഡിസിഐ-പി 3 കളർ ഗാമറ്റ്, എച്ച്ഡിആർ 10 സപ്പോർട്ട് എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. ടിയുവി റൈൻലാൻഡ് സർട്ടിഫൈഡ് കൂടി ഇതിലുണ്ട്. 12 ജിബി എൽപിഡിഡിആർ 5 റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് 6എൻഎം ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി എസ്ഒസിയാണ്. 256ജിബി UFS 3.1 സ്റ്റോറേജും ഫോണിലുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് ഒറിജിൻ ഒഎസ് 1.0ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഡ്യൂവൽ സിം കാർഡ് സ്ലോട്ടുകളും ഫോണിലുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്

ഐക്യുഒഒ Z5 ഫോണിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് വരുന്നത്. എഫ്/1.79 അപ്പേർച്ചർ ലെൻസാണ് ഇത്. എഫ്/2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, എഫ്/2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് ഇതിലുളളത്. ഡ്യുവൽ വ്യൂ വീഡിയോ, സൂപ്പർ നൈറ്റ് മോഡ്, പോർട്രെയിറ്റ് മോഡ് എന്നിവയും ഈ ക്യാമറ സെറ്റപ്പിൽ ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.45 അപ്പേർച്ചർ ലെൻസുള്ള 16 മെഗാപിക്സൽ സെൻസറാണ് ഉള്ളത്.

ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽഓപ്പോ സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ

5,000mAh ബാറ്ററി

44W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. സുരക്ഷയ്ക്കായി ഐക്യുഒഒ Z5 സ്മാർട്ട്ഫോണിൽ ഫിംഗർപ്രിന്റ് സ്കാനറും ഫേസ് വേക്ക് ഫേഷ്യൽ റെക്കഗ്നിഷനും ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി USB ടൈപ്പ്-സി പോർട്ട്, ബ്ലൂടൂത്ത് v5.2, യുഎസ്ബി ഒടിജി, 2.4GHz, 5.1GHz, 5.8GHz ബാൻഡുകളുള്ള ട്രൈ-ബാൻഡ് വൈ-ഫൈ, GPS, 3.5mm ഓഡിയോ ജാക്ക് എന്നിവയും ഉണ്ട്.44W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. സുരക്ഷയ്ക്കായി ഐക്യുഒഒ Z5 സ്മാർട്ട്ഫോണിൽ ഫിംഗർപ്രിന്റ് സ്കാനറും ഫേസ് വേക്ക് ഫേഷ്യൽ റെക്കഗ്നിഷനും ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി USB ടൈപ്പ്-സി പോർട്ട്, ബ്ലൂടൂത്ത് v5.2, യുഎസ്ബി ഒടിജി, 2.4GHz, 5.1GHz, 5.8GHz ബാൻഡുകളുള്ള ട്രൈ-ബാൻഡ് വൈ-ഫൈ, GPS, 3.5mm ഓഡിയോ ജാക്ക് എന്നിവയും ഉണ്ട്.

 

ലിക്വിഡ് കൂളിംഗ്

വിവോയുടെ സബ് ബ്രാന്റ് പുറത്തിറക്കിയ ഈ പുതിയ ഡിവൈസിൽ 164.7x76.68x8.49mm അളവാണ് ഉള്ളത്. 193 ഗ്രാം ആണ് ഇതിന്റെ ഭാരം. ദീർഘനേരമുള്ള ഗെയിമിങ് സെഷനുകളിൽ ചൂട് പുറന്തള്ളുന്നതിനായി ഒരു വിസി ലിക്വിഡ് കൂളിംഗ് സിസ്റ്റവും നൽകിയിട്ടുണ്ട്. ലീനിയർ മോട്ടോറിനൊപ്പം 4ജി ഗെയിം വൈബ്രേഷൻ, അൾട്രാ ഗെയിം മോഡ് 2.0, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയാണ് ഇതിലുള്ളത്.

കിടിലൻ ഫീച്ചറുകളുമായി റിയൽമി നാർസോ 50എ, നാർസോ 50ഐ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തികിടിലൻ ഫീച്ചറുകളുമായി റിയൽമി നാർസോ 50എ, നാർസോ 50ഐ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തി

Most Read Articles
Best Mobiles in India

English summary
IQOO Z5 smartphone launched in India. This Smartphone has by Qualcomm Snapdragon 778G SOC and 120Hz refresh rate display.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X