കിടിലൻ ഫീച്ചറുകളുമായി ഐക്യുഒഒ നിയോ 5 ലൈഫ് മെയ് 24ന് വിപണിയിലെത്തും
ഐക്യുഒഒ നിയോ 5 ലൈഫ് സ്മാർട്ട്ഫോൺ മെയ് 24ന് ലോഞ്ച് ചെയ്യും. ചൈനീസ് മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ വെയ്‌ബോയിലെ ലാൻഡിങ് പേജിലൂടെയും പോസ്റ്റുകളിലൂടെയും കമ്പനി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 എസ്ഒസിയാണ് ഐക്യുഒഒ നിയോ 5 ലൈഫ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുക എന്നും കമ്പനി സ്ഥിരീകരിച്ചു. വിവോ സബ് ബ്രാൻഡ് ലോഞ്ചിന് മുമ്പായി ഫോണിന്റെ ചില സവിശേഷതകൾ ടീസ് ചെയ്തിട്ടുണ്ട്. മാർച്ചിൽ ചൈനയിൽ ലോഞ്ച് ചെയ്ത സാധാരണ ഐക്യുഒഒ നിയോ 5 സ്മാർട്ട്ഫോണിൽ നിന്നും ചില വ്യത്യാസങ്ങളോടെ ആയിരിക്കും ഈ ഡിവൈസ് അവതരിപ്പിക്കുക.

മെയ് 24ന് ഐക്യുഒഒ നിയോ 5 ലൈഫ് ലോഞ്ച് ചെയ്യുമെന്നും ഫോണിന്റെ പ്രീ-ഓർഡറുകൾ അതേ ദിവസം തന്നെ ആരംഭിക്കുമെന്നും ഐക്യുഒഒ വെളിപ്പെടുത്തി. ലാൻഡിംഗ് പേജിലും വെയ്‌ബോയിലും ഡിവൈസിന്റെ ചില സവിശേഷതകൾ ഷെയർ ചെയ്തിട്ടുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 എസ്ഒസിയുടെ കരുത്തിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുക. ട്രിപ്പിൾ റിയർ ക്യാമറകളും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. 144Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെ, LPDDR5 റാം, UFS 3.1 സ്റ്റോറേജ് എന്നിവയാണ് ഈ ഡിവൈസിലുള്ള മറ്റ് സവിശേഷതകൾ.

8 ജിബി റാമമായിരിക്കും ഐക്യുഒഒ നിയോ 5 ലൈഫ് സ്മാർട്ട്ഫോണിൽ ഉണ്ടാവുക. ഇത് കമ്പനിയുടെ "മെമ്മറി ഫ്യൂഷൻ ടെക്നോളജി" ഉപയോഗിച്ച് പ്രവർത്തിക്കുമെന്നാണ് സൂചനകൾ. ഈ സാങ്കേതിക വിദ്യയിലൂടെ 8 ജിബി റാമുള്ള ഡിവൈസിൽ 11 ജിബിയുടെ പെർഫോമൻസ് നൽകാൻ സാധിക്കും. ജൂൺ 1 മുതൽ ചൈനയിൽ ഐക്യൂ നിയോ 5 ലൈഫ് വിൽപ്പനയ്‌ക്കെത്തുമെന്നും ലാൻഡിംഗ് പേജ് വെളിപ്പെടുത്തി. ഡിവൈസിന്റെ വില വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല

ഡിസൈനിന്റെ കാര്യത്തിൽ ഐക്യുഒഒ നിയോ 5 ലൈഫ് സ്മാർട്ട്ഫോണിന്റെ സ്‌ക്രീനിന്റെ മുകളിൽ വലത് കോണിലായി ഹോൾ-പഞ്ച് കട്ട് ഔട്ട് ഉണ്ടായിരിക്കും. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ, ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിലായി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നിവയും ഈ ഡിവൈസിൽ പ്രതീക്ഷിക്കുന്നു. രണ്ട് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഐക്യുഒഒ നിയോ 5 ലൈഫിന് ഐക്യുഒഒ നിയോ 5മായി താരതമ്യപ്പെടുത്തുമ്പോൾ ചില വ്യത്യാസങ്ങൾ ഉണ്ട്.

ഐക്യുഒഒ നിയോ 5 സ്മാർട്ട്ഫോണിൽ 120Hz റിഫ്രെഷ് റേറ്റുള്ള ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, സെൽഫി ഷൂട്ടറിനായി ഹോൾ-പഞ്ച് കട്ട് ഔട്ട് എന്നിവയും ഈ ഡിവൈസിൽ ഉണ്ട്. ക്യാമറ മൊഡ്യൂളും ഈ ഡിവൈസിൽ വ്യത്യസ്തമാണ്. ഐക്യുഒഒ നിയോ 5 ലൈഫ് കൂടുതൽ വില കുറഞ്ഞ ഫോൺ ആയിരിക്കും എന്നാണ് സൂചനകൾ. ഇത് എപ്പോഴായിരിക്കും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക എന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ മാസം, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ (ബിഐഎസ്) ഐക്യു നിയോ 5 കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.


Click it and Unblock the Notifications








