Home
Mobile

48 എംപി ക്യാമറയുമായി ഐക്യുഒഒ യു3 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

വിവോയുടെ ഉപ ബ്രാൻഡായ ഐക്യുഒഒ കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ ആദ്യത്തെ സ്മാർട്ട്‌ഫോണായ ഐക്യുഒഒ 3 അവതരിപ്പിച്ചത്. ഏറെ ജനപ്രീതി നേടിയ ഈ ഡിവൈസിന് ശേഷം കമ്പനി കുറച്ച് ഫോണുകൾ കൂടി പുറത്തിറക്കിയിട്ടുണ്ടെങ്കിലും അതെല്ലാം ചൈനീസ് വിപണിയിലാണ് അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ പട്ടികയിലേക്ക് പുതിയൊരു ഡിവൈസ് കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ് ഐക്യുഒഒ. ഐക്യുഒഒ യു3 സ്മാർട്ടഫോൺ ബജറ്റ് വില വിഭാഗത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഐക്യുഒഒ യു3

6 ജിബി റാം+128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഐക്യുഒഒ യു3 സ്മാർട്ട്ഫോൺ ലഭ്യമാകും. ആദ്യത്തെ വേരിയന്റിന് 1,498 യുവാനും രണ്ടാമത്തെ വേരിയന്റിന് 1,698 യുവാനുമാണ് ഇതിന്റെ വില. രണ്ട് വേരിയന്റുകളും ബ്ലാക്ക്, ഗ്ലോ ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. ചൈനയിൽ ഡിവൈസിന്റെ പ്രീ-ഓർഡറുകൾ ആരംഭിച്ചു. ഡിസംബർ 17 മുതൽ ഡിവൈസിന്റെ വിൽപ്പന ആരംഭിക്കും.

ഐക്യുഒഒ യു3: സവിശേഷതകൾ

ഐക്യുഒഒ യു3: സവിശേഷതകൾ

6.58 ഇഞ്ച് ഐപിഎസ് എൽസിഡി സ്‌ക്രീനുമായിട്ടാണ് ഐക്യുഒഒ യു3 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. വാട്ടർ ഡ്രോപ്പ് നോച്ചിനുള്ളിൽ 8 മെഗാപിക്സൽ സെൽഫി ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. 20.07: 9 അസ്പാക്ട് റേഷിയോവും 1080x2408 പിക്‌സൽ ഫുൾ എച്ച്ഡി + റെസല്യൂഷനും ഈ ഡിസ്പ്ലെയുടെ സവിശേഷതയാണ്. ഡിസ്പ്ലെ പാനൽ 401 പിപി പിക്സൽ ഡെൻസിറ്റി റേറ്റഡാണ്. എച്ച്ഡിആർ 10 സപ്പോർട്ടും 90 ഹെർട്സ് പുതുക്കൽ റിഫ്രഷ് റേറ്റും ഡിവൈസിൽ ഉണ്ട്. ഡിസ്പ്ലെയുടെ സ്‌ക്രീൻ-ടു-ബോഡി റേഷിയോ 90.61 ശതമാനമാണ്.

ക്യാമറ

ഐക്യുഒഒ യു3 സ്മാർട്ട്ഫോണിന് പിന്നിൽ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഉള്ളത്. രണ്ട് ക്യാമറകളുള്ള ഡിവൈസിലെ ആദ്യത്തെ ക്യാമറ എഫ് / 1.79 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ പ്രൈമറി ലെൻസാണ്. ഇതിനൊപ്പം 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഡിവൈസിൽ ഉണ്ട്. നൈറ്റ് സീൻ മോഡ്, പനോരമ, ടൈം-ലാപ്സ് ഫോട്ടോഗ്രഫി, ഇഐ‌എസ്, 4 കെ വീഡിയോ റെക്കോർഡിങ് എന്നീ സവിശേഷതകൾ ഈ ക്യാമറ സെറ്റപ്പ് സപ്പോർട്ട് ചെയ്യുന്നു.

ഡൈമെൻസിറ്റി 800 യു

ആൻഡ്രോയിഡ് 10 ബേസ്ഡ് ഐക്യുഒഒ യുഐ 1.5ലാണ് ഐക്യുഒഒ യു3 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഡിവൈസിൽ 8 ജിബി വരെ എൽപിഡിഡിആർ 4 റാമും ഡൈമെൻസിറ്റി 800 യു ചിപ്‌സെറ്റുമാണ് ഉള്ളത്. ഈ സ്മാർട്ട്ഫോണിൽ യു‌എഫ്‌എസ് 2.2 128 ജിബി സ്റ്റോറേജാണ് ഉള്ളത്. ഈ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനം നൽകിയിട്ടില്ല.

ഫാസ്റ്റ് ചാർജിങ്

18W ഡ്യുവൽ എഞ്ചിൻ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടടുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഐക്യുഒഒ യു3 സ്മാർട്ട്ഫോണിൽ ഉള്ളത്. ലിക്വിഡ് കൂളിംഗ് ടെക്നോളജി, ഡ്യുവൽ സിം സപ്പോർട്ട്, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി-സി, ഫെയ്സ് അൺലോക്ക്, സൈഡ് ഫേസിംഗ് ഫിംഗർപ്രിന്റ് റീഡർ എന്നിവയും ഐക്യുഒ യു3 സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
iQOO, a sub-brand of Vivo, has launched a new smartphone. The IQOO U3 device was introduced in China.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X