Home
Mobile

ഐക്യുഒഒ യു3എക്സ് 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചു: വില, സവിശേഷതകൾ

വിവോയുടെ സബ് ബ്രാൻഡായ ഐക്യുഒഒ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കി. ഐക്യുഒഒ യു3എക്സ് 5ജി ചൈനീസ് വിപണിയിലാണ് അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ വിപണിയിലെത്തിയ ഐക്യു യു3 സ്മാർട്ട്‌ഫോണിന്റെ വിലകുറഞ്ഞ പതിപ്പാണ് ഈ സ്മാർട്ട്‌ഫോൺ, ജനുവരിയിൽ പുറത്തിറക്കിയ വിവോ വൈ31 എസ് സ്മാർട്ട്ഫോണിന്റെ റീബ്രാൻഡഡ് വേരിയന്റാണ് ഇത്. ഐക്യുഒഒ യു3എക്സ് 5ജി സ്മാർട്ട്ഫോണിൽ 6.58 ഇഞ്ച് ഡിസ്പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 5ജി എസ്ഒസി, 5,000 എംഎഎച്ച് ബാറ്ററി എന്നീ സവശേഷതകളാണ് ഉള്ളത്.

ഐക്യുഒഒ യു3എക്സ് 5ജി: വില, ലഭ്യത

ഐക്യുഒഒ യു3എക്സ് 5ജി: വില, ലഭ്യത

ഐക്യുഒഒ യു3എക്സ് 5ജി സ്മാർട്ട്ഫോൺ ചൈനയിൽ വിവോ വെബ്‌സൈറ്റിലും ജെഡി ഡോട്ട് കോമിലും പ്രീ ഓർഡറുകൾക്കായി ലഭ്യമാണ്. ഡിവൈസിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് സി‌എൻ‌വൈ 1,199 (ഏകദേശം 13,300 രൂപ)യാണ് വില. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് സി‌എൻ‌വൈ 1,199 (ഏകദേശം 13,300 രൂപ) ആണ് വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് സി‌എൻ‌വൈ 1,499 (ഏകദേശം 16,600 രൂപ) വിലയുണ്ട്. ബ്ലൂ, ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഐക്യുഒഒ യു3എക്സ് 5ജി സ്മാർട്ട്ഫോൺ ലഭ്യമാകും. ഈ ഡിവൈസ് ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്ന കാര്യം വ്യക്തമല്ല.

വിവോ വൈ31എസ്

മുകളിൽ സൂചിപ്പിച്ചത് പോലെ ജനുവരിയിൽ ചൈനയിൽ വിപണിയിലെത്തിയ വിവോ വൈ31എസ് സ്മാർട്ട്ഫോണിന്റെ പേര് മാറ്റി പുറത്തിറക്കിയ പതിപ്പാണ് ഐക്യുഒഒ യു3എക്സ് 5ജി. ഈ വിവോ സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് സിഎൻ‌വൈ 1,498 (ഏകദേശം 16,600 രൂപ) ആണ് വില. ഈ ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് സി‌എൻ‌വൈ 1,698 (ഏകദേശം 19,300 രൂപ) ആണ് വില.

ഐക്യുഒഒ യു3എക്സ് 5ജി: സവിശേഷതകൾ

ഐക്യുഒഒ യു3എക്സ് 5ജി: സവിശേഷതകൾ

ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള ഐക്യുഒഒ യു3എക്സ് 5ജി സ്മാർട്ട്ഫോണിൽ 6.58 ഇഞ്ച് (1080x2408 പിക്‌സൽ) എൽസിഡി ഡിസ്പ്ലെയാണ് ഉള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. 20.07: 9 അസ്പാക്ട് റേഷിയോ, 90.61 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 401 പിപി പിക്‌സൽ ഡെൻസിറ്റി എന്നിവയാണ് ഈ ഡിസ്പ്ലെയിൽ ഉള്ളത്. 8 ജിബി വരെ റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ട കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 5ജി പ്രോസസറാണ്. ആൻഡ്രോയിഡ് 11 ബേസ്ഡ് ഐക്യുഒഒ 1.0 ഒഎസിലാണ് പ്രവർത്തിക്കുന്നത്.

ക്യാമറ

ഐക്യുഒഒ യു3എക്സ് 5ജി സ്മാർട്ട്ഫോണിൽ എഫ് / 2.2 അപ്പർച്ചറുള്ള 13 മെഗാപിക്സൽ പ്രൈമറി ക്യാമറ, എഫ് / 2.4 അപ്പർച്ചർ ഉള്ള 2 മെഗാപിക്സൽ സെക്കൻഡറി ക്യാമറ എന്നിവ ഉൾക്കൊള്ളുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. 4x ഡിജിറ്റൽ സൂം, പോർട്രെയ്റ്റ്, ഡൈനാമിക് ഫോട്ടോ, പനോരമിക് എന്നിങ്ങനെയുള്ള ക്യാമറ മോഡുകൾ എന്നിവ ഇതിൽ സപ്പോർട്ട് ചെയ്യുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ട്‌ഫോണിൽ 8 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്.

ഐക്യുഒഒ യു3എക്സ്

128 ജിബി വരെ ഓൺ‌ബോർഡ് സ്റ്റോറേജുള്ള ഐക്യുഒഒ യു3എക്സ് 5ജി സ്മാർട്ട്ഫോണിൽ 18 എം ഡ്യുവൽ എഞ്ചിൻ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 5ജി, 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.1, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്ടിവിറ്റി സപ്പോർട്ടുകളും ഈ ഡിവൈസിൽ ഉണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇലക്ട്രോണിക് കോമ്പസ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവയും ഡിവൈസിൽ ഉണ്ട്. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
iQOO, sub-brand of Vivo, has launched IQOO U3X5G smartphone in China. 6.58 inch display, Qualcomm Snapdragon 480 5G SOC, 5,000 mAh battery
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X