ഐക്യുഒഒ യു3എക്സ് സ്റ്റാൻഡേർഡ് എഡിഷൻ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

|

വിവോയുടെ സബ് ബ്രാന്റായ ഐക്യുഒഒ തങ്ങളുടെ പുതിയ സ്മാർട്ട്ഫോണായ ഐക്യുഒഒ യു3എക്സ് സ്റ്റാൻഡേർഡ് എഡിഷൻ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. സ്റ്റാൻഡേർഡ് എഡിഷൻ എന്നത് ഐക്യുഒഒ യു3എക്സ് 5ജി മോഡലിന്റെ ടോൺഡൌൺ വേരിയന്റായിട്ടാണ് അവതരിപ്പിച്ചത്. ഐക്യുഒഒ യു3എക്സ് 5ജി മോഡൽ ഈ വർഷം മാർച്ചിലാണ് വിപണിയിലെത്തിയത്. 5ജി വേരിയന്റിൽ ലഭ്യമായിരുന്ന സ്നാപ്ഡ്രാഗൺ പ്രോസസറിന് പകരമായി മീഡിയടെക് പ്രോസസറാണ് പുതിയ സ്റ്റാൻഡേർജ് വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസിന് വിലയും കുറവാണ്.

 

ഐക്യുഒഒ യു3എക്സ് സ്റ്റാൻഡേർഡ് എഡിഷൻ: സവിശേഷതകൾ

ഐക്യുഒഒ യു3എക്സ് സ്റ്റാൻഡേർഡ് എഡിഷൻ: സവിശേഷതകൾ

1600 X 720 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.51 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐക്യുഒഒ യു3എക്സ് സ്റ്റാൻഡേർഡ് എഡിഷനിൽ ഉള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. സ്‌ക്രീനിന്റെ മുകളിൽ വാട്ടർ ഡ്രോപ്പ് നോച്ചും നൽകിയിട്ടുണ്ട്. മീഡിയടെക് ഹീലിയോ ജി80 പ്രോസസറാണ് സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത്. 4 ജിബി, 6 ജിബി റാം ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും. 128 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് സ്മാർട്ട്‌ഫോൺ വരുന്നത്. ഈ സ്റ്റോറേജ് തികയാത്തവർക്കായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്.

റിയൽമി എക്‌സ്9 സീരിസ് വൈകാതെ വിപണയിലെത്തും; പ്രതീക്ഷിക്കാവുന്നത് എന്തൊക്കെറിയൽമി എക്‌സ്9 സീരിസ് വൈകാതെ വിപണയിലെത്തും; പ്രതീക്ഷിക്കാവുന്നത് എന്തൊക്കെ

ക്യാമറ

ഐക്യുഒഒ യു3എക്സ് സ്റ്റാൻഡേർഡ് എഡിഷന്റെ പിൻഭാഗത്ത രണ്ട് ക്യാമറകളാണ് ഉള്ളത്. 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഈ ക്യാമറകൾ. മുൻഭാഗത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഡിവൈസിൽ ഫെയ്സ് അൺലോക്കും സൈഡ് മൌണ്ട്ഡ് ഫിംഗർപ്രിന്റ് സ്കാനറും ഉണ്ട്.

18W ഫാസ്റ്റ് ചാർജിങ്
 

18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഐക്യുഒഒ യു3എക്സ് സ്റ്റാൻഡേർഡ് എഡിഷൻ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 11 ഒഎസിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി ഡ്യുവൽ സിം സ്ലോട്ട്, 4ജി, വൈ-ഫൈ, ബ്ലൂടൂത്ത് 5, ജിപിഎസ്, മൈക്രോ യുഎസ്ബി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ സ്ലോട്ട് എന്നിവ നൽകിയിട്ടുണ്ട്.

20,000 രൂപയിൽ താഴെ വിലയിൽ കിടിലൻ ക്യാമറകളുള്ള 5 സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയിൽ കിടിലൻ ക്യാമറകളുള്ള 5 സ്മാർട്ട്ഫോണുകൾ

 ഐക്യുഒഒ യു3എക്സ് സ്റ്റാൻഡേർഡ് എഡിഷൻ: വിലയും ലഭ്യതയും

ഐക്യുഒഒ യു3എക്സ് സ്റ്റാൻഡേർഡ് എഡിഷൻ: വിലയും ലഭ്യതയും

ഐക്യുഒഒ യു3എക്സ് സ്റ്റാൻഡേർഡ് എഡിഷൻ സ്മാർട്ട്ഫോൺ മുകളിൽ സൂചിപ്പിച്ചത് പോലെ ചൈനയിൽ മാത്രമാണ് ലോഞ്ച് ചെയ്തിട്ടുള്ളത്. ചൈനീസ് വിപണിയിൽ ഈ ഡിവൈസിന് 899 യുവാൻ ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ 10,000 രൂപയോളം വരും. ജൂൺ 9 ഡിവൈസിന്റെ വിൽപ്പന ആരംഭിക്കും. മോണിങ് ഫ്രോസ്റ്റ് വൈറ്റ്, ലൈറ്റ് ബ്ലാക്ക് നിറങ്ങളിലാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്. ഇന്ത്യ അടക്കമുള്ള വിപണികളിൽ ഈ ഡിവൈസ് എപ്പോൾ ലഭ്യമാകും എന്ന കാര്യം വ്യക്തമല്ല. വില കുറഞ്ഞ ഐക്യുഒഒ ഫോൺ ഇന്ത്യയിൽ എത്തിയാൽ ജനപ്രീതി നേടുമെന്ന് ഉറപ്പാണ്.

Most Read Articles
Best Mobiles in India

English summary
Vivo's sub-brand iQOO has launched its new smartphone iQOO U3X Standard Edition in the Chinese market. The device comes with a MediaTek processor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X