ഐക്യുഒഒ Z3 5ജി സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

|

ഇന്ത്യൻ വിപണിയിലേക്ക് ഐക്യുഒഒയുടെ നിരവധി ഫോണുകൾ പുറത്തിറങ്ങാനിരിക്കുകയാണ്. ഇതിൽ ഐക്യുഒഒ 7 സീരീസിന്റെ ലോഞ്ച് കമ്പനി സ്ഥിരീകരിച്ചു. ഇതിനൊപ്പം മറ്റ് ചില ഹാൻഡ്‌സെറ്റുകളും വൈകാതെ തന്നെ വിവോയുടെ സബ് ബ്രാന്റ് പുറത്തിറക്കും. ഈ ഡിവൈസുകളിൽ ഒന്നാണ് ഐക്യുഒഒ Z3 5ജി. ഓൺലൈനിൽ സർട്ടിഫിക്കേഷൻ ക്ലിയർ ചെയ്ത ഈ ഡിവൈസ് വൈകാതെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആർഷകമായ സവിശേഷതകളും ഈ ഡിവൈസേിൽ ഉണ്ടായിരിക്കും.

ഐക്യുഒഒ Z3 5ജി
 

I2011 എന്ന മോഡൽ നമ്പറിലാണ് ഐക്യുഒഒ Z3 5ജി IMEI ഡാറ്റാബേസിൽകണ്ടെത്തിയതെന്ന് ടിപ്പ്സ്റ്റർ അഭിഷേക് യാദവ് ട്വീറ്റ് ചെയ്തു. ഈ ഡിവൈസിന്റെ ലോഞ്ചിനെ കുറിച്ചോ ഫീച്ചറുകളെ കുറിച്ചോ ഐഎംഇഐ ലിസ്റ്റിങ് സൂചനകൾ ലഭ്യമല്ല. ഈ ഡിവൈസ് കഴിഞ്ഞ മാർച്ചിൽ വിവോയുടെ മാതൃ രാജ്യമായ ചൈനയി അവതരിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഡിവൈസിന്റെ സവിശേഷതകൾ ഏതാണ്ട് വ്യക്തമാണ്. ഐക്യുഒഒ Z സീരിസിലെ പുതിയ ഡിവൈസ് വൈകാതെ തന്നെ ഇന്ത്യയിലെത്തുമെന്ന് ഉറപ്പാണ്.

കൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾകൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾ

ഐഎംഇഐ

ഇന്ത്യൻ വിപണിയിലും ഐക്യുഒഒ Z3 5ജി സ്മാർട്ട്ഫോൺ വൈകാതെ പുറത്തിറങ്ങുമെന്നതിന്റെ സൂചനയാണ് ഐഎംഇഐ ഡാറ്റാബേസ് ലിസ്റ്റിങ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വൈകാതെ തന്നെ പുറത്തുവരും. ഡിവൈസിന്റെ സവിശേഷതകൾ പരിശോധിച്ചാൽ ഏറ്റവും പ്രധാനപ്പെട്ടത് ചിപ്പ്സെറ്റപ്പാണ്. സ്നാപ്ഡ്രാഗൺ 768ജി പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഇത് ഐക്യുഒഒ നൽകുന്ന ഗെയിം ബേസ്ഡ് ഡിവൈസ് ആയിരിക്കും ഐക്യുഒഒ Z3 5ജി എന്ന് വ്യക്തമാക്കുന്നു.

സ്റ്റോറേജ്

6 ജിബി / 8 ജിബി റാം കോൺഫിഗറേഷൻ, 128 ജിബി സ്റ്റോറേജ് ഓപ്ഷൻ എന്നിവയിൽ ഐക്യുഒഒ Z3 5ജി സ്മാർട്ട്ഫോൺ ലഭ്യമാകുമെന്നാണ് സൂചനകൾ. ആൻഡ്രോയിഡ് 11 ഒഎസിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്‌ഫോണിൽ ഐക്യുഒഒ യുഐ 1.0 ഇന്റർഫേസാണ് ഉള്ളത്. 6.58 ഇഞ്ച് എൽസിഡി ഡിസ്പ്ലേ, 64 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഈ ഡിവൈസിന്റെ മറ്റ് പ്രധാന സവിശേഷതകൾ. ഈ ഡിവൈസിലെ എഫ്എച്ച്ഡി+ ഡിസ്പ്ലേ 1080 x 2408 സ്ക്രീൻ റെസല്യൂഷൻ സപ്പോർട്ടുമായിട്ടാണ് വരുന്നത്. 20: 9 അസ്പാക്ട് റേഷിയോവും എച്ച്ഡിആർ 10+ സപ്പോർട്ടും ഈ ഡിസ്പ്ലെയിൽ ഉണ്ട്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം42 5ജി ഈ മാസം തന്നെ ഇന്ത്യൻ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം42 5ജി ഈ മാസം തന്നെ ഇന്ത്യൻ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വാട്ടർ ഡ്രോപ്പ് നോച്ച്
 

ഡിസ്പ്ലെയിൽ സെൽഫി ക്യാമറ സ്ഥാപിക്കാനായി ഐക്യുഒഒ വാട്ടർ ഡ്രോപ്പ് നോച്ചാണ് ഉണ്ടായിരിക്കും. പിൻ പാനലിൽ 64 എംപി സാംസങ് ഐസോസെൽ ജിഡബ്ല്യു 3 പ്രൈമറി ലെൻസ്, 8 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 എംപി സെൻസർ എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പ് നൽകും. സുരക്ഷയ്ക്കായി ഡിവൈസിന്റെ വശത്ത് ഫിംഗർപ്രിന്റ് സ്കാനർ നൽകിയിട്ടുണ്ട്. ഈ സ്മാർട്ട്‌ഫോണിൽ 4,400 എംഎഎച്ച് ബാറ്ററി യൂണിറ്റാണ് ഉള്ളത്. ഈ ബാറ്ററിക്ക് 55W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. ചൈനീസ് വേരിയന്റിന്റെ അതേ ഹാർഡ്‌വെയർ ഉപയോഗിച്ചായിരിക്കും ഡിവൈസ് ഇന്ത്യയിൽ എത്തിക്കുക.

Most Read Articles
Best Mobiles in India

English summary
iQOO Z3 5G smartphone will be launched in the Indian market soon. This device is listed in the IMEI database.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X