120 ഹെർട്സ് ഡിസ്പ്ലേയും 55W ഫാസ്റ്റ് ചാർജിങുമായി ഐക്യുഒഒ Z3 പുറത്തിറങ്ങി: വില, സവിശേഷതകൾ
വിവോയുടെ വില കുറഞ്ഞ 5ജി ഹാൻഡ്‌സെറ്റായ ഐക്യുഒഒ Z3 ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്തു. ഗെയിമിംഗ് പ്രേമികളെ ലക്ഷ്യം വച്ചുള്ള ഈ സ്മാർട്ട്‌ഫോൺ 120 ഹെർട്സ് ഡിസ്‌പ്ലേയും സ്‌നാപ്ഡ്രാഗൺ 768ജി പ്രോസസറുമായിട്ടാണ് വിപണിയിലെത്തിയിരിക്കുന്നത്. ഐക്യുഒഒ Z3 ഫോണിന്റെ മറ്റൊരു പ്രത്യേകത അതിന്റെ ലിക്വിഡ്-കൂൾഡ് സിസ്റ്റമാണ്. ഇത് ചിപ്‌സെറ്റിന്റെ താപനില 10 ഡിഗ്രി വരെ കുറയ്ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഐക്യുഒഒ Z3: വില, ലഭ്യത
മൂന്ന് മെമ്മറി കോൺഫിഗറേഷനുകളിൽ പുതിയ ഐക്യുഒഒ Z3 ലഭ്യമാകും. ഡിവൈസിന്റെ 6ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 1,699 (ഏകദേശം 18,800 രൂപ)വിലയുണ്ട്. ഐക്യുഒഒ Z3യുടെ 8ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 1,799 (ഏകദേശം 20,000 രൂപ) ആണ് വില. ഡിവൈസിന്റെ 8ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് സിഎൻവൈ 1,999 (ഏകദേശം 22,100 രൂപ) ആണ് വില.ഡീപ് സ്പേസ് ബ്ലാക്ക്, ക്ലൌഡ് ഓക്സിജൻ ബ്ലൂ, നെബുല ഗ്രേഡിയന്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഐക്യുഒഒ Z3 സ്മാർട്ട്ഫോൺ ലഭ്യമാകും.

ഐക്യുഒഒ Z3: സവിശേഷതകൾ
5ജി സപ്പോർട്ടുള്ള ഐക്യുഒഒ Z3 സ്മാർട്ട്ഫോണിൽ 3D കർവ്ഡ് ഗ്ലാസാണ് ഉള്ളത്. കൈ പിടിക്കുന്ന ഭാഗത്ത് ഒരു നേർത്ത പ്രൊഫൈലാണ് ഉള്ളത്. ട്രിപ്പിൾ ക്യാമറ സെറ്റപ്പിന് അനുയോജ്യമായ ഒരു ദീർഘചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഡിവൈസിൽ ഉള്ളത്. മുൻഭാഗത്ത് ഡിസ്‌പ്ലേയിൽ ഒരു ഡ്യൂ ഡ്രോപ്പ് ഡിസ്പ്ലെയും ചുറ്റിലും സ്ലിം ബെസലുകളും നൽകിയിട്ടുണ്ട്. 120 ഹെർട്സ് റിഫ്രഷ് റേറ്റും 180 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റുമുള്ള 6.58 ഇഞ്ച് എഫ്എച്ച്ഡി + എൽസിഡി പാനലാണ് ഈ ഡിവൈസിൽ ഉള്ളത്. 2408 × 1080 പിക്‌സൽ റെസല്യൂഷനുള്ള ഈ ഡിസ്‌പ്ലേയ്‌ക്ക് എച്ച്ഡിആർ സപ്പോർട്ടും ഉണ്ട്.

5ജി കണക്റ്റിവിറ്റി സപ്പോർട്ടുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 768ജി പ്രോസസറാണ് ഐക്യുഒഒ Z3യ്ക്ക് കരുത്ത് നൽകുന്നത്. 6 / 8 ജിബി LPDDR4x റാം, 128/256 ജിബി UFS 2.2 സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ, തെർമൽ ജെൽ, കോപ്പർ പൈപ്പുകൾ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചുള്ള അഞ്ച് മടങ്ങ് ലിക്വിഡ്-കൂൾഡ് കൂളിങ് സിസ്റ്റം അടക്കമുള്ള ചില ഗെയിമിംഗ് ബേസ്ഡ് സവിശേഷതകളും ഈ ഡിവൈസിൽ ഐക്യുഒഒ നൽകിയിട്ടുണ്ട്.

11 ജിബി പതിപ്പ് പോലെ 8 ജിബി റാം പ്രവർത്തനക്ഷമമാക്കുമെന്ന് അവകാശപ്പെടുന്ന മെമ്മറി ഫ്യൂഷൻ സാങ്കേതികവിദ്യയും ഈ ഡിവൈസിൽ ഉണ്ട്. ഇതിനൊപ്പം മൾട്ടി-ടർബോ 5.0, ഈഗിൾ ഐ മോഡ് 2.0, 4 ഡി ഗെയിം വൈബ്രേഷൻ, ഗെയിം ബോക്സ് ഫംഗ്ഷൻ എന്നിവയും ഉണ്ട്. ഈ സ്മാർട്ട്ഫോൺ 4,400 എംഎഎച്ച് ബാറ്ററിയുമായിട്ടാണ് വരുന്നത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 55W ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യ സപ്പോർട്ടും നൽകിയിട്ടുണ്ട്.

മൂന്ന് പിൻക്യാമറകളുമായിട്ടാണ് ഐക്യുഒഒ Z3 പുറത്തിറക്കിയിരിക്കുന്നത്. ഇതിലുള്ള പ്രൈമറി ക്യാമറ 64 മെഗാപിക്സൽ സെൻസറാണ്. ഇതിനൊപ്പം 120 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയും നൽകിയിട്ടുണ്ട്. ക്യാമറ സോഫ്റ്റ്വെയർ നൈറ്റ് മോഡ്, എഐ പോളാർ നൈറ്റ് സെൽഫികൾ, 10x ഡിജിറ്റൽ സൂം സപ്പോർട്ട് എന്നിവയുമായിട്ടാണ് വരുന്നത്.

ആൻഡ്രോയിഡ് 11 ബേസ്ഡ് ഐക്യുഒഒ 1.0 ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. വൈ-ഫൈ 5 ജിഗാഹെർട്‌സ്, ബ്ലൂടൂത്ത് വി 5.1, ആപ്‌റ്റിഎക്‌സ് എച്ച്ഡി, 3.5 എംഎം ഓഡിയോ ജാക്ക്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഫേസ് അൺലോക്ക്, ടൈപ്പ്-സി പോർട്ട് എന്നിവയും ഈ ഡിവൈസിൽ ഉണ്ട്.


Click it and Unblock the Notifications








