ഡിസംബറിൽ ഫോൺ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ
2021 അവസാനിക്കാൻ പോകുന്ന അവസരത്തിൽ ഈ വർഷത്തെ സ്മാർട്ട്ഫോൺ വിപണി വളരെ സജീവമായിരുന്നു എന്ന് തന്നെ പറയേണ്ടി വരും. എല്ലാ വില വിഭാഗത്തിലും മികച്ച സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിയ ഈ വർഷം അവസാനിക്കുമ്പോൾ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ നിരവധി ഓപ്ഷനുകൾ ഉണ്ട്. ഇന്ത്യയിൽ ധാരാളം ആളുകൾ വാങ്ങുന്ന സ്മാർട്ട്ഫോണുകളുടെ വില വിഭാഗമാണ് 25000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോണുകൾ. നിരവധി മികച്ച ഡിവൈസുകൾ ഈ വില വിഭാഗത്തിൽ ലഭ്യമാണ്.

ഡിസംബർ മാസത്തിൽ ഫോൺ വാങ്ങുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന 25000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ക്വാളിറ്റിയുള്ള ഡിസ്പ്ലെ, കരുത്തുള്ള പ്രോസസർ, മികച്ച ക്യാമറ സെറ്റപ്പ്, വലിയ ബാറ്ററി തുടങ്ങിയ സവിശേഷതകളെല്ലാം ഈ ഡിവൈസുകൾക്ക് ഉണ്ട്. ഗെയിമിങ് അടക്കമുള്ള കാര്യങ്ങൾക്കും ഈ ഡിവൈസുകൾ ഉപയോഗിക്കാൻ സാധിക്കും. ഈ മാസം 25000 രൂപയിൽ താഴെയുള്ള വിലയിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ നോക്കാം.

വൺപ്ലസ് നോർഡ്
വില: 24,999 രൂപ
വൺപ്ലസ് കുറഞ്ഞ വിലയിൽ പുറത്തിറക്കിയ ആദ്യത്തെ സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് നോർഡ്. 6.44-ഇഞ്ച് ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ ഉള്ളത്. 1080x2400 പിക്സൽ റസലൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 765ജി പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 12 ജിബി
വരെ റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള വേരിയന്റും ഈ ഡിവൈസിൽ ലഭ്യമാണ്. 4115 mAh ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. 48 എംപി + 8 എംപി + 5 എംപി + 2 എംപി ക്യാമറകളാണ് ഈ ഡിവൈസിൽ ഉള്ളത്.
32 എംപി + 8 എംപി എന്നിങ്ങനെ രണ്ട് സെൽഫി ക്യാമറകളും ഫോണിൽ ഉണ്ട്.

ഐക്യുഒഒ Z5
വില: 23,990 രൂപ
വിവോയുടെ സബ് ബ്രാന്റായ ഐക്യുഒഒ യുടെ Z സീരിസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണ് ഐക്യുഒഒ Z5. 1,080x2,400 പിക്സൽസ് റസലൂഷനുള്ള 6.67-ഇഞ്ച് ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ ഉള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 8 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമുള്ള ഈ സ്മാർട്ട്ഫോണിൽ 5000 mAh ബാറ്ററിയാണ് ഉള്ളത്. 64 എംപി + 8 എംപി + 2 എംപി ക്യാമറകളാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്.

മോട്ടറോള എഡ്ജ്20 ഫ്യൂഷൻ
വില: 21,499 രൂപ
മോട്ടറോള എഡ്ജ് 20 ഫ്യൂഷൻ സ്മാർട്ട്ഫോണിൽ 1080x2400 പിക്സൽസ് റസലൂഷനുള്ള 6.70-ഇഞ്ച് ഡിസ്പ്ലെയാണ് ഉള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 800 യു പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമുള്ള സ്മാർട്ട്ഫോൺ ആണ് ഇത്. 5000 mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 108 എംപി പ്രൈമറി ക്യാമറയുള്ള ഈ സ്മാർട്ട്ഫോണിൽ 8 എംപി സെക്കന്ററി ക്യാമറയും മറ്റൊരു 2 എംപി ക്യാമറയുമാണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി സെൽഫി ക്യാമറയും സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

വൺപ്ലസ് നോർഡ് സിഇ 5ജി
വില: 22,999 രൂപ
വൺപ്ലസ് നോർഡ് സിഇ 5ജി സ്മാർട്ട്ഫോണിൽ 6.43-ഇഞ്ച്, 1080x2400 പിക്സൽസ് ഡിസ്പ്ലെയാണ് ഉള്ളത്. ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 750ജി പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ സ്മാർട്ട്ഫോണിൽ 4500 mAh ബാറ്ററിയാണ് ഉള്ളത്. 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഫോണിൽ ഉണ്ട്. 16 എംപി സെൽഫി ക്യാമറയാണ് ഫോണിൽ ഉള്ളത്.

സാംസങ് ഗാലക്സി എഫ്62
വില: 21,999 രൂപ
സാംസങ് ഗാലക്സി എഫ്62 സ്മാർട്ട്ഫോണിൽ 1080x2400 പിക്സൽസ് റസലൂഷനുള്ള 6.70-ഇഞ്ച് ഡിസ്പ്ലെയാണ് ഉള്ളത്. സാംസങ് എക്സിനോസ് 9825 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 6 ജിബി വരെ റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ സ്മാർട്ട്ഫോണിൽ 7000 mAh ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററി തന്നെയാണ് സ്മാർട്ട്ഫോണിന്റെ പ്രധാന ആകർഷണം. 64 എംപി + 12 എംപി + 5 എംപി + 5 എംപി സെൻസറുകളുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 32 എംപി ഫ്രണ്ട് ക്യാമറ എന്നിവയും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

ഷവോമി എംഐ 10ഐ
വില: 21,999 രൂപ
ഷവോമി എംഐ 10ഐ സ്മാർട്ട്ഫോണിൽ 6.67-ഇഞ്ച് ഡിസ്പ്ലെയാണ് ഉള്ളത്. 1080x2400 പിക്സൽസ് റെസലഷനുള്ള ഡിസ്പ്ലെയാണ് ഇത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 750ജി പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ സ്മാർട്ട്ഫോണിൽ 4820 mAh ബാറ്ററിയാണ് ഉള്ളത്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ 108 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം 8 എംപി സെക്കന്ററി സെൻസറും രണ്ട് 2 എംപി സെൻസറുകളും നൽകിയിട്ടുണ്ട്. 16 എംപി സെൽഫി ക്യാമറയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്.


Click it and Unblock the Notifications








