ഐക്യുഒഒ Z5 ഇന്ത്യയിലും അവതരിപ്പിക്കും, വിൽപ്പന ആമോസോണിലൂടെ മാത്രം

|

വിവോയുടെ സബ് ബ്രാന്റായ ഐക്യുഒഒ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അപ്പർ മിഡ് റേഞ്ച് 5ജി സ്മാർട്ട്‌ഫോണായ ഐക്യുഒഒ Z5 ആയിരിക്കും ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. ഈ ഡിവൈസിന്റെ ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും സ്മാർട്ട്ഫോൺ സെപ്റ്റംബറിൽ തന്നെ അവതരിപ്പിക്കും. ആമസോണിലൂടെ ഈ ഡിവൈസിന്റെ ടീസർ പുറത്ത് വിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ആമസോണിലൂടെ മാത്രം ലഭ്യമാകുന്ന സ്മാർട്ട്ഫോൺ ആയിരിക്കും ഇത്. ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ ലീക്ക് റിപ്പോർട്ടുകൾ ആയിട്ടും മറ്റും പുറത്ത് വന്നിട്ടുണ്ട്.

 

ലോഞ്ച് തിയ്യതി

ഐക്യുഒഒ Z5 സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചൈനീസ് ബ്രാന്റ് ചൈനീസ് വിപണിയിൽ ഈ ഡിവൈസ് അവതരിപ്പിക്കുന്നത് സെപ്റ്റംബർ 23ന് ആയിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏതാണ്ട് ഈ സമയത്ത് തന്നെയായിരിക്കും ഇന്ത്യയിലും ഡിവൈസ് അവതരിപ്പിക്കുക എന്നാണ് സൂചനകൾ. ഐക്യുഒഒ Z5 സ്മാർട്ട്ഫോണിന്റെ ബേസ് മോഡലിന് കുറഞ്ഞത് 30,000 രൂപയിൽ താഴെ വിലയുണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. വിലയുടെ കാര്യത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്നും സൂചനകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.

ഇസിം സപ്പോർട്ട് ചെയ്യുന്ന കിടിലൻ ആപ്പിൾ ഐഫോണുകൾ ഇവയാണ്ഇസിം സപ്പോർട്ട് ചെയ്യുന്ന കിടിലൻ ആപ്പിൾ ഐഫോണുകൾ ഇവയാണ്

ഐക്യുഒഒ Z5: സവിശേഷതകൾ

ഐക്യുഒഒ Z5: സവിശേഷതകൾ

ഐക്യുഒഒ Z5 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക മികച്ച സവിശേഷതകളുമായിട്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഈ ഡിവൈസിന്റെ പ്രധാന ആകർഷണം ഡിസ്പ്ല തന്നെയായിരിക്കും. 240Hz ടച്ച് സാമ്പിൾ സപ്പോർട്ടും എച്ച്ഡിആർ 10 സപ്പോർട്ടും ഡിസിഔ-പി3 കവറേജുള്ള ഡിസ്പ്ലെയായിരിക്കും ഡിവൈസിൽ ഉണ്ടാവുകയ 120Hz റിഫ്രെഷ് റേറ്റും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ടാകുമെന്നാണ് സൂചനകൾ. ഐക്യുഒഒ Z5 ഒരു ഐപിഎസ് എൽസിഡി സ്ക്രീനോ ഒലെഡ് സ്ക്രീനോ ആയിട്ടായിരിക്കും വരുന്നത്. ഇതിൽ ഏത് തരം ഡിസ്പ്ലെ ഉപയോഗിക്കും എന്ന് വ്യക്തമല്ല.

പഞ്ച്-ഹോൾ ഡിസ്പ്ലേ
 

ഐക്യുഒഒ Z5 യുടെ ലോഞ്ച് തിയ്യതി ചൈനയിൽ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ തന്നെ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇതിനകം നിരവധി ടീസറുകൾ പുറത്ത് വിട്ടിട്ടുണ്ട്. ഈ ടീസറുകൾ അനുസരിച്ച് ഐക്യുഒഒ Z5 സ്മാർട്ട്ഫോൺ ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേയുമായിട്ടായിരിക്കും വരുന്നത്. ഡിസ്പ്ലെയുടെ കീഴ് ഭാഗത്ത് ഒരു ബെസെൽ ഉണ്ട്. 2.5ഡി ടെമ്പർഡ് ഗ്ലാസാണ് ഡിസ്‌പ്ലേയ്ക്ക് സുരക്ഷ നൽകുന്നത്. കോർണിംഗ് ഗോറില്ല ഗ്ലാസ് ഉപയോഗിക്കാൻ സാധ്യതയുണ്ട്. മുകളിൽ സൂചിപ്പിച്ചത് പോലെ ഈ ഡിവൈസിന്റെ ഡിസ്പ്ലെ തന്നെയാണ് ഏറ്റവും വലിയ സവിശേഷത. ഗെയിമിങ്, സ്ട്രീമിങ് എന്നിവയ്ക്കെല്ലാം ഉപയോഗിക്കാൻ സാധിക്കുന്ന മികച്ച ഡിസ്പ്ലെയാണ് ഇവ.

കിടിലൻ ഫീച്ചറുകളുമായി റിയൽമി നാർസോ 50 ഇന്ത്യയിലേക്ക്, ലോഞ്ച് സെപ്റ്റംബർ 24ന്കിടിലൻ ഫീച്ചറുകളുമായി റിയൽമി നാർസോ 50 ഇന്ത്യയിലേക്ക്, ലോഞ്ച് സെപ്റ്റംബർ 24ന്

ക്വാൽകോം

പ്രമുഖ ചിപ്പ് നിർമ്മാതാക്കളായ ക്വാൽകോം അവതരിപ്പിച്ച അടുത്തിടെ അവതരിപ്പിച്ച സ്‌നാപ്ഡ്രാഗൺ 778 എസ്ഒസിയുടെ കരുത്തിലായിരിക്കും ഐക്യുഒഒ Z5 പ്രവർത്തിക്കുന്നത്. എൽപിഡിഡിആർ5 റാം, യുഎഫ്എസ് 3.1 സ്റ്റോറേജും എന്നിവയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. ഡിവൈസിന്റെ ബേസ് മോഡലിൽ കുറഞ്ഞത് 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ 8 ജിബി റാം, 12 ജിബി റാം എന്നിവയും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലുകളും വിപണിയിൽ എത്തുമെന്നാണ് റിപ്പോർർട്ടുകൾ. വയർലെസ്, വയർലെസ് മോഡുകൾ വഴി ഉയർന്ന റെസ് ഓഡിയോ സപ്പോട്ടുള്ള സ്റ്റീരിയോ സ്പീക്കറുകളും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

ഐക്യുഒഒ Z5 സ്മാർട്ട്ഫോൺ

ഐക്യുഒഒ Z5 സ്മാർട്ട്ഫോണിൽ കമ്പനി 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകും. ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനുള്ള ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. ഈ സ്മാർട്ട്ഫോൺ 5,000 mAh ബാറ്ററിയുമായിട്ടായിരിക്കും വരുന്നത് എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഐക്യുഒഒ Z3 സ്മാർട്ട്ഫോണിലുള്ളത് പോലെ ഡിവൈസ് വേഗത്തിൽ ചാർജ്ജ് ചെയ്യാനും സാധിക്കും. മറ്റെല്ലാ ഐക്യുഒഒ സ്മാർട്ട്‌ഫോണുകളെയും പോലെ ഇൻ‌ഗ്രസ് പ്രൊട്ടക്ഷൻ റേറ്റിങ്, വയർലെസ് ചാർജിങ് പോലുള്ള സവിശേഷതകൾ സ്മാർട്ട്‌ഫോണിൽ ഉണ്ടായിരിക്കില്ല എന്നാണ് റിപ്പോർട്ടുകൾ.

ഇൻഫിനിക്സ് ഹോട്ട് 11, ഇൻഫിനിക്സ് ഹോട്ട് 11എസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തിഇൻഫിനിക്സ് ഹോട്ട് 11, ഇൻഫിനിക്സ് ഹോട്ട് 11എസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

Most Read Articles
Best Mobiles in India

English summary
IQOO, a sub-brand of Vivo, is all set to launch a new smartphone. The IQOO Z5, an upper mid-range 5G smartphone, will be launched in India soon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X