15,499 രൂപ വിലയുമായി iQOO Z6 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

|

വിവോയുടെ സബ് ബ്രാന്റായ iQOOയുടെ Z സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ iQOO Z6 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 120Hz ഡിസ്‌പ്ലേയോടെയാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്, ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 എസ്ഒസിയും 8 ജിബി വരെ റാമും ട്രിപ്പിൾ പിൻ ക്യാമറകളും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. സൂപ്പർ നൈറ്റ് മോഡ്, ബൊക്കെ മോഡ് എന്നിവയുൾപ്പെടെ ക്യാമറ മോഡുകളെല്ലാം ഈ ഡിവൈസിൽ ഉണ്ട്. താപനില ക്രമീകരിക്കാൻ അഞ്ച് ലെയർ ലിക്വിഡ് കൂളിംഗ് സിസ്റ്റവും ഫോണിലുണ്ട്.

iQOO Z6 5ജി: വില, ഓഫറുകൾ

iQOO Z6 5ജി: വില, ഓഫറുകൾ

iQOO Z6 5ജി സ്മാർട്ട്ഫോൺ മൂന്ന് റാം വേരിയന്റുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഡിവൈസിന്റെ 4 ജിബി റാമുള്ള മോഡലിന് 15,499 രൂപയാണ് വില. 6 ജിബി മോഡലിന് 16,999 രൂപയാണ് വില. ീ ഡിവൈസിന്റെ ടോപ്പ്-എൻഡ് മോഡലിൽ 8 ജിബി റാമാണ് ഉള്ളത്. ഈ ഡിവൈസ് 17,999 രൂപയ്ക്ക് ലഭ്യമാകും. iQOO Z6 5ജി ക്രോമാറ്റിക് ബ്ലൂ, ഡൈനാമോ ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാകും. മാർച്ച് 22 മുതലാണ് ഡിവൈസിന്റെ വിൽപ്പന ആരംഭിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക സ്റ്റോർ, ആമസോൺ എന്നിവയിലൂടെ ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തും.

ലോഞ്ച് ഓഫറുകൾ

iQOO Z6 5ജി സ്മാർട്ട്ഫോണിന് മികച്ച ലോഞ്ച് ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടണ്ട്. ഈ ഡിവൈസ് വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് കാർഡോ ഇഎംഐ ഇടപാടുകളോ ഉപയോഗിക്കുന്ന ആളുകൾക്ക് 2,000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഇത് കൂടാതെ നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനുകളും എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടുകളും ഡിവൈസ് വാങ്ങുന്നവർക്ക് ലഭ്യമാണ്.

അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ഷവോമി 12 സീരീസ് വിപണിയിൽഅതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ഷവോമി 12 സീരീസ് വിപണിയിൽ

iQOO Z6 5ജി: സവിശേഷതകൾ
 

iQOO Z6 5ജി: സവിശേഷതകൾ

iQOO Z6 5ജി സ്മാർട്ട്ഫോണിൽ കൂടാതെ 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിങ് റേറ്റും ഉള്ള 6.58-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,408 പിക്സൽസ്) ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 695 എസ്ഒസിയാണ്. 8 ജിബി വരെ LPDDR4X റാമും ഡിവൈസിൽ ഉണ്ട്. മൂന്ന് റാം ഓപ്ഷനിൽ ലഭ്യമാകുമെങ്കിലും ഈ ഡിവൈസിൽ 128 ജിബി സ്റ്റോറേജാണ് എല്ലാ വേരിയന്റുകളിലും ഉള്ളത്. ഈ സ്റ്റോറേജ് തികയാത്ത ആളുകൾക്കായി ഡിവൈസിൽ മൈക്രോ എസ്ഡി കാഡ് സ്ലോട്ടും iQOO നൽകിയിട്ടുണ്ട്. 1 ടിബി വരെ സ്റ്റോറേജാണ് ഈ സ്ലോട്ട് വഴി എക്സ്പാൻഡ് ചെയ്യാൻ സാധിക്കുന്നത്.

പിൻ ക്യാമറകൾ

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് iQOO Z6 5ജി സ്മാർട്ട്ഫോൺ വരുന്നത്. ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 50 മെഗാപിക്സൽ സാംസങ് ഐസോസെൽ JN1 സെൻസറാണ്. ഇതിനൊപ്പം എഫ്/1.8 ലെൻസും കമ്പനി നൽകിയിട്ടുണ്ട്. പിൻ ക്യാമറ സെറ്റപ്പിൽ 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും 2 മെഗാപിക്സൽ ബൊക്കെ ക്യാമറകളുമാണ് നൽകിയിട്ടള്ളത്. ബൊക്കെ ക്യാമറ 6 ജിബി 8 ജിബി മോഡലുകളിൽ മാത്രമേ ലഭ്യമാകുകയുള്ളു. 4 ജിബി വേരിയന്റിൽ ഈ ക്യാമറ ഇല്ല. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിൽ 16 എംപി ക്യാമറയും നൽകിയിട്ടുണ്ട്. ഇത് സാംസങ് 3പി9 സെൻസറാണ് ഇതിനൊപ്പം എഫ്/2.0 ലെൻസാണ് ഉള്ളത്.

ബാറ്ററി

ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള iQOO Z6 5ജി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12ൽ പ്രവർത്തിക്കുന്നു. ഡിവൈസിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5ജി, 4ജി എൽടിഇ, വൈഫൈ 802.11ac, ബ്ലൂട്ടൂത്ത് v5.1, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ഓൺബോർഡ് സെൻസറുകൾ. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്.

റെഡ്മി നോട്ട് 11 പ്രോ+ 5ജി റിവ്യൂ: വിപണി പിടിക്കാൻ വേണ്ടതെല്ലാം ഈ ഫോണിലുണ്ട്റെഡ്മി നോട്ട് 11 പ്രോ+ 5ജി റിവ്യൂ: വിപണി പിടിക്കാൻ വേണ്ടതെല്ലാം ഈ ഫോണിലുണ്ട്

Best Mobiles in India

English summary
Vivo's sub-brand iQOO has launched the iQOO Z6 5G, the latest smartphone in the Z series in India. Prices for the device start at Rs 15,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X