കിടിലൻ ഫീച്ചറുള്ള iQOO Z6 പ്രോ 5ജി, iQOO Z6 4ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

|

iQOO Z6 പ്രോ 5ജി, iQOO Z6 4ജി എന്നീ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. iQOO Z സീരീസിലുള്ള ഈ പുതിയ ഡിവൈസുകളിൽ സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റുകളും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമെല്ലാം നൽകിയിട്ടുണ്ട്. iQOO Z6 പ്രോ 5ജി സ്മാർട്ട്ഫോണിൽ 6.44-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ് എന്നിവയുണ്ട്. iQOO Z6 4ജിയിൽ 44W ഫ്ലാഷ് ചാർജ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് കമ്പനി പായ്ക്ക് ചെയ്യുന്നത്. രണ്ട് ഡിവൈസുകളിലും റാം എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനും വരുന്നുണ്ട്.

 

iQOO Z6 പ്രോ 5ജി, iQOO Z6 4ജി: വില, ലഭ്യത

iQOO Z6 പ്രോ 5ജി, iQOO Z6 4ജി: വില, ലഭ്യത

iQOO Z6 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 23,999 രൂപയാണ് ഇന്ത്യയിൽ വില. ഈ ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 24,999 രൂപ വിലയുണ്ട്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈഎൻഡ് മോഡലിന് ഇന്ത്യയിൽ 28,999 രൂപയാണ് വില. ആമസോൺ സമ്മർ സെയിലിലിലൂടെ ആമസോൺ വഴിയും iQOO ഇന്ത്യ ഇസ്റ്റോർ വഴിയും സ്മാർട്ട്‌ഫോൺ വിൽപ്പനയ്ക്ക് എത്തും.

വിപണിയിൽ തരംഗം സൃഷ്ടിച്ച പോപ്പ്-അപ്പ് ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾവിപണിയിൽ തരംഗം സൃഷ്ടിച്ച പോപ്പ്-അപ്പ് ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

iQOO Z6 4ജി

iQOO Z6 4ജി സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് 14,499 രൂപയാണ് വില. ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 15,999 രൂപ വിലയുണ്ട്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിന്റെ ടോപ്പ്-ഓഫ്-ലൈൻ മോഡലിന് 16,999 രൂപയാണ് വില. ആമസോൺ സമ്മർ സെയിലിലൂടെ ആമസോൺ വഴിയും iQOO ഇന്ത്യ ഇസ്റ്റോർ വഴിയും സ്മാർട്ട്‌ഫോൺ വിൽപ്പനയ്ക്ക് എത്തും.

iQOO Z6 പ്രോ 5ജി: സവിശേഷതകൾ
 

iQOO Z6 പ്രോ 5ജി: സവിശേഷതകൾ

iQOO Z6 പ്രോ 5ജി സ്മാർട്ട്ഫോണിൽ 90Hz റിഫ്രഷ് റേറ്റും 180Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.44-ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,404 പിക്സൽസ്) ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. 12 ജിബി വരെ LPDDR4X റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 778ജി എസ്ഒസിയാണ്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള ഡിവൈസ് ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12ൽ പ്രവർത്തിക്കുന്നു. സ്റ്റോറേജിനെ റാം ആക്കി മാറ്റാനുള്ള സംവിധാനവും iQOO Z6 പ്രോ 5ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

മോട്ടറോള മോട്ടോ ജി52 ഇന്ത്യയിൽ അവതരിപ്പിച്ചു, വില 14,499 രൂപ മുതൽമോട്ടറോള മോട്ടോ ജി52 ഇന്ത്യയിൽ അവതരിപ്പിച്ചു, വില 14,499 രൂപ മുതൽ

ക്യാമറകൾ

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് iQOO Z6 പ്രോ 5ജി വരുന്നത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറയും എഫ്/1.79 അപ്പേർച്ചർ ലെൻസുമുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ എഫ്/2.2 അപ്പേർച്ചർ ലെൻസുള്ള 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടറും എഫ്/2.4 അപ്പേർച്ചർ ലെൻസുള്ള 2 മെഗാപിക്സൽ മാക്രോ ക്യാമറയും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി iQOO Z6 പ്രോ 5ജിയിൽ എഫ്/2.0 ലെൻസുള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഉള്ളത്.

ബാറ്ററി

256 ജിബി വരെ ഇൻബിൽറ്റ് UFS 2.2 സ്റ്റോറേജുമായാണ് iQOO Z6 പ്രോ 5ജി വരുന്നത്. ഡിവൈസിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5ജി, 4ജി എൽടിഇ, വൈഫൈ 6, ബ്ലൂടൂത്ത് v5.2, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ഡിവൈസിന്റെ ഓൺബോർഡ് സെൻസറുകൾ. ബയോമെട്രിക് ഓതന്റിക്കേഷനായി ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്. 66W ഫ്ലാഷ് ചാർജ് സപ്പോർട്ടുള്ള 4,700mAh ബാറ്ററിയാണ് ഡിവൈസിലുള്ളത്.

10000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ10000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ

iQOO Z6 4ജി: സവിശേഷതകൾ

iQOO Z6 4ജി: സവിശേഷതകൾ

iQOO Z6 4ജി സ്മാർട്ട്ഫോണിൽ 180Hz ടച്ച് സാംപ്ലിങ് റേറ്റുള്ള 6.44-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,400 പിക്സൽസ്) ഡിസ്പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. 8 ജിബി വരെ LPDDR4X റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 680 എസ്ഒസിയാണ്. റാം എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനം ഈ ഡിവൈസിലും കമ്പനി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ്12ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടും iQOO Z6 4ജിയിൽ ഉണ്ട്.

50 മെഗാപിക്സൽ പ്രൈമറി ക്യാമറ

iQOO Z6 4ജിയിൽ എഫ്/1.8 ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഉള്ളത്. ഇതിനൊപ്പം എഫ്/2.4 അപ്പേർച്ചർ ലെൻസുള്ള 2-മെഗാപിക്സൽ മാക്രോ ഷൂട്ടറും എഫ്/2,4 അപ്പേർച്ചർ ലെൻസുള്ള 2-മെഗാപിക്സൽ ബൊക്കെ ക്യാമറയും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ നൽകിയിട്ടുണ്ട്. iQOO Z6 4ജിയിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.0 അപ്പേർച്ചർ ലെൻസുള്ള 16 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്.

റിയൽമി ജിടി 2 vs വൺപ്ലസ് നോർഡ് 2: പ്രീമിയം സെഗ്മെന്റിലെ മികച്ച ഫോൺ ഏത്?റിയൽമി ജിടി 2 vs വൺപ്ലസ് നോർഡ് 2: പ്രീമിയം സെഗ്മെന്റിലെ മികച്ച ഫോൺ ഏത്?

44W ഫ്ലാഷ് ചാർജ് സപ്പോർട്ട്

128GB വരെ ഇൻബിൽറ്റ് UFS 2.2 സ്റ്റോറേജുള്ള iQOO Z6 4ജി സ്മാർട്ട്ഫോണിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ പ്രത്യേകം മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. 4ജി എൽടിഇ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഡിവൈസിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയും ബയോമെട്രിക് ഓതന്റിക്കേഷനുള്ള ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഡിവൈസിലുണ്ട്. 44W ഫ്ലാഷ് ചാർജ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് iQOO Z6 4ജിയിലുള്ളത്.

Best Mobiles in India

English summary
iQOO Z6 Pro 5G and iQOO Z6 4G smartphones launched in India These new devices in the iQOO Z series feature Snapdragon chipsets and a triple rear camera setup.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X