4,999 രൂപയ്ക്ക് മികച്ച സവിശേഷതകളുമായി ഐറ്റൽ എ23 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി
എൻട്രി ലെവൽ 4ജി സ്മാർട്ട്‌ഫോണായ ഐറ്റൽ എ23 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു. രണ്ട് കളർ ഓപ്ഷനുകളുള്ള ഈ ഡിവൈസ് ഒരൊറ്റ സ്റ്റോറേജ് കോൺഫിഗറേഷനിൽ മാത്രമേ ലഭ്യമാവുകയുള്ളു. ഐറ്റെൽ എ23 പ്രോ ആൻഡ്രോയിഡ് 10(ഗോ പതിപ്പ്)ൽ പ്രവർത്തിക്കുന്നു. പിന്നിൽ ഒരു ക്യാമറയാണ് ഈ ഡിവൈസിൽ ഉള്ളത്. എൻട്രി ലെവൽ ഫോൺ ആയതിനാൽ തന്നെ ഡിസ്പ്ലേയ്‌ക്ക് ചുറ്റും കട്ടിയുള്ള ബെസലുകൾ നൽകിയിട്ടുണ്ട്. ടോപ്പ് ബെസലിലാണ് സെൽഫി ക്യാമറയുള്ളത്. റിലയൻസ് ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി ജിയോ എക്‌സ്‌ക്ലൂസീവ് ഓഫറിൽ ഡിവൈസിന് കിഴിവ് ലഭിക്കും.

ഐറ്റൽ എ23 പ്രോ: വില
ഐറ്റൽ എ23 പ്രോ സ്മാർട്ട്ഫോണിന്റെ 1 ജിബി റാമും 8 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റ് മാത്രമാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ ഡിവൈസിന് 4,999 രൂപയാണ് വില. റിലയൻസ് ജിയോ ഓഫർ ഉപയോഗിച്ച് ജൂൺ 1 മുതൽ ഫോൺ വാങ്ങുന്നവർക്ക് 1,100 രൂപ കിഴിവ് ലഭിക്കും. ജിയോ ഓഫർ റിലയൻസ് ഡിജിറ്റൽ വെബ്‌സൈറ്റ്, മൈജിയോ സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ എന്നിവയിലാണ് ലഭിക്കുന്നത്. ഈ ഓഫറിലൂടെ 3,899 രൂപയ്ക്ക് ഡിവൈസ് സ്വന്തമാക്കാം. ലേക് ബ്ലൂ, സഫയർ ബ്ലൂ കളറുകളിൽ ഡിവൈസ് ലഭ്യമാകും.

ഐറ്റൽ എ23 പ്രോ: സവിശേഷതകൾ
ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള ഐറ്റൽ എ23 പ്രോ സ്മാർട്ട്ഫോൺ മുകളിൽ സൂചിപ്പിച്ചത് പോലെ ആൻഡ്രോയിഡ് 10 (ഗോ പതിപ്പ്)ൽ പ്രവർത്തിക്കുന്നു. 5 ഇഞ്ച് എഫ്‌ഡബ്ല്യുവിജിഎ (480x854 പിക്‌സൽ) ടിഎൻ ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 196 പിപി പിക്‌സൽ ഡെൻസിറ്റിയും ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഡിസ്പ്ലെയ്ക്ക് ചുറ്റിലും കട്ടിയുള്ള ബെസലുകളാണ് നൽകിയിട്ടുള്ളത്. 1.4GHz ക്ലോക്ക് ചെയ്യുന്ന ക്വാഡ് കോർ യൂണിസോക്ക് SC9832E എസ്ഒസിയാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. ഇതിനൊപ്പം മാലി ടി820 ജിപിയുവും ഉണ്ട്.

മൈക്രോ എസ്ഡി കാർഡ് വഴി 32 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ കഴിയുന്ന ഐറ്റൽ എ23 പ്രോയിൽ 1 ജിബി റാമും 8 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഉള്ളത്. ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് നൽകിയിട്ടുള്ളത്. ഇഥിൽ ഫ്ലാഷിനൊപ്പം 2 മെഗാപിക്സൽ സെൻസറുള്ള ഒറ്റ ക്യാമറയാണ് ഉള്ളത്. മുൻവശത്ത് കട്ടിയുള്ള മുകളിലെ ബെസലിന്റെ മധ്യഭാഗത്തായി സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 0.3 മെഗാപിക്സൽ സെൽഫി ഷൂട്ടറും നൽകിയിട്ടുണ്ട്.

കണക്റ്റിവിറ്റി ഓപ്ഷനുകളായി ഐറ്റൽ എ23 പ്രോ സ്മാർട്ട്ഫോണിൽ ഡ്യുവൽ സിം 4ജി, വൈ-ഫൈ, വോൾട്ടി, ജിപിഎസ്, ബ്ലൂടൂത്ത്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജിങിനായി മൈക്രോ-യുഎസ്ബി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. ത്രീ-ആക്സിസ് ആക്‌സിലറോമീറ്ററും പ്രോക്‌സിമിറ്റി സെൻസറും ഉൾപ്പെടുന്ന സെൻസറുകളാണ് ഈ ഡിവൈസിൽ ഉള്ളത്. ഫിംഗർപ്രിന്റ് സ്‌കാനർ ഇല്ലെങ്കിലും ഫെയ്‌സ് അൺലോക്ക് ഫീച്ചർ സുരക്ഷയ്ക്കായി നൽകിയിട്ടുണ്ട്. 2,400 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്.


Click it and Unblock the Notifications








