Home
Mobile

ബജറ്റ് സ്മാർട്ട്ഫോണായ ഐടെൽ എ47 ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

വിഷൻ 1 പ്രോ എന്ന വിലകുറഞ്ഞ ഡിവൈസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് സ്മാർട്ട്ഫോൺ വിപണിയിൽ തരംഗം സൃഷ്ടിച്ച ഐടെൽ പുതിയ ബജറ്റ് സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. ഐടെൽ എ47 എന്ന സ്മാർട്ട്ഫോണാണ് കമ്പനി വിപണിയിൽ എത്തിച്ചത്. ഇ-കൊമേഴ്‌സ് പോർട്ടലായ ആമസോണിൽ ഇതിനകം ഈ ഡിവൈസ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. 5.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, ഡ്യൂവൽ ക്യാമറ സെറ്റപ്പ്, 3020 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ.

ഐടെൽ

ആമസോണുമായി ചേർന്ന് പ്രവർത്തിക്കുന്ന ബ്രാന്റാണ് ഐടെൽ. ഇതിന്റെ ഭാഗമായിട്ടാണ് 3ഐടെൽ എ47 എന്ന സ്മാർട്ട്ഫോൺ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഈ സ്മാർട്ട്ഫോണിന്റെ വില 5,499 രൂപയാണ്. ബജറ്റ് സ്മാർട്ട്‌ഫോൺ വാങ്ങുന്ന ആളുകളിൽ ഭൂരിഭാഗം പേർക്കും ഈ വിലയിൽ ഡിവൈസ് സ്വന്തമാക്കാൻ സാധിക്കും. ആൻഡ്രോയിഡ് ഗോ എഡിഷനിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ഐടെൽ എ47: സവിശേഷതകൾ

ഐടെൽ എ47: സവിശേഷതകൾ

ഐടെൽ എ47 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പരിശോധിച്ചാൽ, ഈ വില വിഭാഗത്തിലെ മറ്റ് ബജറ്റ് സ്മാർട്ട്‌ഫോണുകൾക്ക് തുല്യമായ സവിശേഷതകളാണ് ഐടെൽ എ47 സ്മാർട്ട്ഫോണിലും ഉള്ളത്. 5.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 1440 x 720 പിക്‌സൽ എച്ച്ഡി + റെസല്യൂഷനും 18: 9 അസ്പാക്ട് റേഷിയോവും ഉണ്ട്. 1.4GHz ക്ലോക്ക് ചെയ്യുന്ന ക്വാഡ് കോർ പ്രോസസറാണ് ഐടെൽ എ47 സ്മാർട്ട്ഫോണിൽ ഉള്ളത്.

സ്റ്റോറേജ്

ഐടെൽ എ47 സ്മാർട്ട്ഫോണിൽ ഏത് പ്രോസസറാണ് ഉള്ളത് എന്ന കാര്യം ഇതുവരെ വ്യക്തമല്ല. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. സ്റ്റോറേജ് തികയാതെ വരുന്നവർക്കായി ഡിവൈസിൽ പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഐടെൽ നൽകിയിട്ടുണ്ട്. ഈ സ്ലോട്ടിൽ 32 ജിബി വരെ സ്റ്റോറേജുള്ള എസ്ഡി കാർഡുകളാണ് സപ്പോർട്ട് ചെയ്യുന്നത്. ആൻഡ്രോയിഡ് 9 പൈ (ഗോ എഡിഷൻ) ഒഎസിൽ പ്രവർത്തിക്കുന്ന ഐടെൽ എ47 സ്മാർട്ട്ഫോണിൽ 3020 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്.

ക്യാമറ

5 എംപി എഐ ക്യാമറ സെൻസറുള്ള ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഐടെൽ എ47 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സോഫ്റ്റ് ഫ്ലാഷിനൊപ്പം 5 എംപി ക്യാമറ സെൻസറും ഐടെൽ നൽകിയിട്ടുണ്ട്. സ്മാർട്ട് റെക്കഗ്നിഷൻ, ബ്യൂട്ടി മോഡ്, പോർട്രെയിറ്റ് മോഡ് എന്നിവ പോലുള്ള ക്യാമറ ഇഫക്റ്റുകളുമായാണ് ഈ ബജറ്റ് സ്മാർട്ട്‌ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്.

ഫെയ്സ് അൺലോക്ക്

കസ്റ്റം സെക്യൂരിറ്റി ഷോർട്ട് കട്ടുക്കായുള്ള മൾട്ടി-ഫങ്ഷണൽ ഫിംഗർപ്രിന്റ് സെൻസർ, ഫെയ്സ് അൺലോക്ക് എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകളുമായാണ് ഐടെൽ എ47 വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇത് വെറും 0.2 സെക്കൻഡിനുള്ളിൽ സ്മാർട്ട്‌ഫോൺ അൺലോക്കുചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി വശങ്ങളും മൈക്രോ യുഎസ്ബി പോർട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്. ഐസ് ലേക് ബ്ലൂ, കോസ്മിക് പർപ്പിൾ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാണ്.

Best Mobiles in India

English summary
Budget smartphone itel A47 has been launched in the Indian market. The device is priced at Rs 5,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X