ഐടെൽ എ47 സ്മാർട്ട്ഫോൺ ഫെബ്രുവരി ഒന്നിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും
ഐടെൽ അടുത്തിടെയാണ് വിഷൻ 1 പ്രോ സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. കുറഞ്ഞ വില വിഭാഗത്തിൽ ആകർഷകമായ ഡിവൈസുകൾ പുറത്തിറക്കുന്ന കമ്പനിയുടെ അടുത്ത ഡിവൈസ് ഫെബ്രുവരി 1ന് പുറത്തിറങ്ങും. ഐടെൽ എ47 എന്ന ബജറ്റ് ഹാൻഡ്‌സെറ്റാണ് കമ്പനി വിപണിയിൽ എത്തിക്കാനൊരുങ്ങുന്നത്. ഡിവൈസിന്റെ റെൻഡർ അതിന്റെ മുഴുവൻ ഡിസൈൻ വിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ആമസോണിൽ ഹാൻഡ്‌സെറ്റിന്റെ ലഭ്യത സ്ഥിരീകരിക്കുന്ന മൈക്രോസൈറ്റും വന്നിട്ടുണ്ട്.

കർവ്ഡ് ഡിസ്പ്ലേ, മികച്ച സ്റ്റോറേജ്, മികച്ച സുരക്ഷ എന്നിവയുള്ള ഡിവൈസാണ് ഐടെൽ എ47 എന്ന് ആമസോൺ ലിസ്റ്റിങ് വെളിപ്പെടുത്തുന്നു. 32 ജിബി സ്റ്റോറേജുള്ള ഈ ഡിവൈസിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മെമ്മറി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്. ഐടെൽ എ47 സ്മാർട്ട്ഫോണിന്റെ പിന്നിൽ ഫിംഗർപ്രിന്റ് സെൻസർ ഉണ്ടായിരിക്കുമെന്ന് പുറത്ത് വന്ന ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നു. ബജറ്റ് സ്മാർട്ട്ഫോൺ വിഭാഗത്തിൽ ജനപ്രീതി നേടാൻ ഈ ഡിവൈസിന് സാധിക്കുമെന്നാണ് സൂചനകൾ.

റെൻഡറുകൾ പരിശോധിച്ചാൽ, ഐടെൽ എ47 സ്മാർട്ട്ഫോണിൽ 5.5 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. 18: 9 അസ്പാക്ട് റേഷിയോ ഉള്ള ഡിസ്പ്ലെയാണ് ഇത്. ഡിവൈസിന്റെ മുൻവശത്ത് കട്ടിയുള്ള ബെസലുകളും നൽകിയിട്ടുണ്ട്. 2 ജിബി റാമുമായാണ് ഈ ഡിവൈസ് പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ. ഡിവൈസിലെ പ്രോസസ്സറിന്റെ പേരോ ക്യാമറയുടെ വിശദാംശങ്ങളോ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല.

റിപ്പോർട്ട് അനുസരിച്ച് 8 എംപി മെയിൻ ലെൻസും എൽഇഡി ഫ്ലാഷും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറയായിരിക്കും ഡിവൈസിൽ ഉണ്ടാവുക. ഐടെൽ എ47 സ്മാർട്ട്ഫോണിൽ 5 എംപി സെൽഫി ക്യാമറ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്യാമറയുടേത് അടക്കമുള്ള ഡിവൈസിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിലെ വിവരങ്ങൾ പൂർണമായും വിശ്വസിക്കാൻ സാധിക്കില്ല. ലോഞ്ചിന് രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്.

സോഫ്റ്റ്വെയർ പരിശോധിച്ചാൽ ഈ ഡിവൈസ് ആൻഡ്രോയിഡ് 10 ഗോ എഡിഷനിൽ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വോളിയം റോക്കറും പവർ ബട്ടണും ഡിവൈസിന്റെ വലതുവശത്താണ് ഉണ്ടാവുകയെന്നും മൈക്രോ യുഎസ്ബി പോർട്ട് താഴത്തെ ഭാഗത്ത് ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. സ്മാർട്ട്ഫോണിന്റെ മറ്റ് വശങ്ങളിൽ സ്പീക്കർ ഗ്രിൽ, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ ഉണ്ടായിരിക്കും. ബ്ലൂട്ടൂത്ത്, വൈഫൈ തുടങ്ങിയ സ്റ്റാൻഡേർഡ് കണക്ടിവിറ്റി ഓപ്ഷനുകളും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

ഐടെൽ എ47: ഇന്ത്യയിലെ വില
ഇന്ത്യയിൽ ഐടെൽ എ47 സ്മാർട്ട്ഫോണിന്റെ വില 6,000 രൂപയിൽ താഴെ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ ഡിവൈസ് ബജറ്റ് സെഗ്മെന്റ് ഫോണുകളിലൂടെ വിപണിയിൽ നേട്ടുണ്ടാക്കാൻ സാധ്യത ഏറെയാണ്. ഐടെൽ ബജറ്റ് സ്മാർട്ട്ഫോൺ വിപണിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഐടെൽ വിഷൻ 1 പ്രോ രാജ്യത്ത് 6,599 രൂപയ്ക്ക് ലഭ്യമാണ്. 6.52- ഇഞ്ച് എച്ച്ഡി+ ഐപിഎസ് ഡിസ്‌പ്ലേ, 4,000 എംഎഎച്ച് ബാറ്ററി, ട്രിപ്പിൾ റിയർ ലെൻസ് സെറ്റപ്പ് തുടങ്ങിയ സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.


Click it and Unblock the Notifications








