ജിയോയുടെ 4ജി സ്മാർട്ട്ഫോൺ അടുത്തവർഷം ആദ്യപാദത്തിൽ പുറത്തിറങ്ങും

|

റിലയൻസ് ജിയോയും ഗൂഗിളും ചേർന്ന് പുറത്തിറക്കുന്ന പുതിയ സ്മാർട്ട്‌ഫോൺ വൈകാതെ വിപണിയിലെത്തും. നേരത്തെ ഈ സ്മാർട്ട്ഫോൺ ഡിസംബറിൽ വിപണിയിലെത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് അടുത്ത വർഷത്തിന്റെ ആദ്യ പാദത്തിൽ റിലയൻസ് ജിയോ സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കും. ഇന്ത്യൻ നിർമ്മിത സ്മാർട്ട്ഫോണുകൾ എന്ന ആശയം മുൻനിർത്തിയാണ് റിലയൻസ് പുതിയ ഡിവൈസുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നത്.

വില

ജിയോയുടെ സ്മാർട്ട്‌ഫോണുകൾ പരീക്ഷണ ഘട്ടത്തിലാണ്. മൂന്ന് മാസം വരെയെങ്കിലും സമയമെടുത്ത് മാത്രമേ ഈ ഡിവൈസുകൾ വിപണിയിൽ എത്തുകയുള്ളുവെന്ന് 91 മൊബൈൽ റിപ്പോർട്ട് ചെയ്യുന്നു. പുതിയ സ്മാർട്ട്‌ഫോൺ 4,000 രൂപയിൽ താഴെയുള്ള വിലയിലായിരിക്കും വിപണിയിലെത്തുക. റിലയൻസ് ജിയോ 2 ജി ഫ്രീ ഇന്ത്യ എന്ന ആശയത്തിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ഹാൻഡ്‌സെറ്റ് 2ജി ഫീച്ചർ ഫോൺ ഉപയോക്താക്കളെ ആകർഷിക്കുന്ന ഡിവൈസ് ആയിരിക്കും.

കൂടുതൽ വായിക്കുക: ജിയോയുടെ ഈ പ്ലാനുകൾ മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3,000 മിനിറ്റ് സൌജന്യ കോളുകൾ നൽകുന്നുകൂടുതൽ വായിക്കുക: ജിയോയുടെ ഈ പ്ലാനുകൾ മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3,000 മിനിറ്റ് സൌജന്യ കോളുകൾ നൽകുന്നു

ഓഹരി

രണ്ട് വർഷത്തിനുള്ളിൽ 200 ദശലക്ഷം ഉപയോക്താക്കളെ തങ്ങളിലേക്ക് ആകർഷിക്കാനും ജിയോ പദ്ധതിയിടുന്നുണ്ട്. നേരത്തെ നടന്ന ഓഹരി ഇടപാടുകളുടെ അടസ്ഥാനത്തിൽ ജിയോയുടെ ഫോണുകൾക്ക് കരുത്ത് നൽകുന്നത് ക്വാൽകോം ചിപ്പ്സെറ്റുകൾ ആയിരിക്കുമെന്നും റിപ്പോർട്ടുകളുണട്. 5ജി സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല. ക്വാൽകോം വെൻ‌ചേഴ്‌സ് റിലയൻസ് ജിയോ ഓഹരികൾക്കായി 730 ദശലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. 0. 15 ശതമാനം ഓഹരിയാണ് കമ്പനി വാങ്ങിയത്.

ജിയോ ക്രൈക്കിയുമായി ചേർന്ന് പ്രവർത്തിക്കുന്നു

സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നതിന് പുറമേ ഗെയിമിംഗ് വിഭാഗത്തിലും റിലയൻസ് ജിയോ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യാത്ര എന്ന ഗെയിമിന്റെ ഡെവലപ്പർമാരായ എആർ ബേസ്ഡ് മൊബൈൽ ഗെയിമിംഗ് സ്ഥാപനമായ ക്രീകിയുമായി ജിയോ ചേർന്ന് പ്രവർത്തിക്കുന്നു. ഈ പാർട്ട്ണർഷിപ്പിലൂടെ ജിയോ ഉപയോക്താക്കൾക്ക് 3D അവതാർ ഫീച്ചർ, ഗെയിം ലെവലുകൾ, ഗെയിംപ്ലേ ടോക്കണുകൾ എന്നിവ ലഭിക്കും.

കൂടുതൽ വായിക്കുക: ജിയോ, വിഐ, എയർടെൽ എന്നിവയുടെ 100 ജിബി വരെ ഡാറ്റ നൽകുന്ന വർക്ക് ഫ്രം ഹോം പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, വിഐ, എയർടെൽ എന്നിവയുടെ 100 ജിബി വരെ ഡാറ്റ നൽകുന്ന വർക്ക് ഫ്രം ഹോം പ്ലാനുകൾ

 ആക്ഷൻ-അഡ്വഞ്ചർ സ്റ്റോറി

ഡവലപ്പർമാരുടെ അഭിപ്രായത്തിൽ, "ഗെയിമർമാർക്ക് യാത്രയുടെ ആക്ഷൻ-അഡ്വഞ്ചർ സ്റ്റോറിയിലേക്ക് കടക്കാനും എതിർ സൈന്യത്തെ പരാജയപ്പെടുത്താനുമുള്ള ശ്രമച്ചിൽ ചേരാനും കഴിയും. വില്ലും അമ്പും, ചക്രം, മിന്നൽ, ഫയർ ബോൾട്ടുകൾ എന്നിവ പോലുള്ള ആയുധങ്ങൾ ഉപയോഗിച്ച് കളിക്കാർക്ക് വളരെ വ്യത്യസ്തമായി ഗെയിം കളിക്കാനും സാധിക്കും.

യാത്ര ഗെയിം

യാത്ര ഗെയിം ഗൂഗിൾ മാപ്‌സിൽ നിർമ്മിച്ചതാണ് ഇപ്പോഴിത് ഇത് ജിയോ ഫോൺ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്ന് ഡവലപ്പർമാർ പറഞ്ഞു. സുഹൃത്തുക്കളുമായി വീഡിയോകൾ ഷെയർ ചെയ്യാനും ഈ ഗെയിം ഉപയോക്താക്കളെ അനുവദിക്കുന്നു. ഗെയിംപ്ലേ വീഡിയോകളും വീഡിയോ ഫീഡുകളും നിങ്ങൾക്ക് ലഭിക്കും. മറ്റുള്ളവരുടെ വീഡിയോകൾ പോസ്റ്റുചെയ്യാൻ ഡിജിറ്റൽ ട്രെയിനിങ് ഗ്രൗണ്ടും ഉപയോക്താക്കൾക്ക് ലഭിക്കും.

കൂടുതൽ വായിക്കുക: ജിയോയുടെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോയുടെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
Reliance Jio and Google will launch smartphones in the first quarter of next year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X