വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനായി ജിയോയും ഐറ്റലും കൈകോർക്കുന്നു

|

റിലയൻസ് ജിയോ വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിക്കാനായി ശ്രമിക്കുകയാണ് എന്ന റിപ്പോർട്ടുകൾ ദീർഘകാലമായി പുറത്ത് വരുന്നുണ്ട്. ഇപ്പോഴിതാ മിതമായ വിലയിൽ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നത് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐറ്റലുമായി ജിയോ ചേർന്ന് പ്രവർത്തിക്കാൻ പോകുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് അടുത്ത മാസത്തോടെ ഡിവൈസ് വിപണിയിലെത്തും. ഫീച്ചർ ഫോണുകളിൽ സ്മാർട്ട്ഫോണിലേക്ക് അപ്‌ഗ്രേഡുചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് ജിയോ ലക്ഷ്യമിടുന്നത്.

ജിയോ ഐറ്റൽ

ജിയോ ഐറ്റൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട്‌ഫോണിന്റെ സവിശേഷതയെക്കുറിച്ചോ പേരിനെക്കുറിച്ചോ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഈ വർഷം മെയ് മാസത്തിൽ തന്നെ സ്മാർട്ട്‌ഫോണുകൾ ലഭ്യമാകുമെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. റിലയൻസ് ജിയോയും ഐറ്റലും മൊബൈൽ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുന്ന വിധത്തിൽ വളരെ കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ ലഭ്യമാക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കൂടുതൽ വായിക്കുക: റിയൽ‌മി എക്സ്50 പ്രോ 5ജി സ്മാർട്ട്ഫോണിന് 10,000 രൂപ വരെ കിഴിവുമായി ഫ്ലിപ്പ്കാർട്ട്കൂടുതൽ വായിക്കുക: റിയൽ‌മി എക്സ്50 പ്രോ 5ജി സ്മാർട്ട്ഫോണിന് 10,000 രൂപ വരെ കിഴിവുമായി ഫ്ലിപ്പ്കാർട്ട്

ഐറ്റൽ

ഇന്ത്യയിൽ കുറഞ്ഞ വിലയിൽ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കുന്ന ബ്രാന്റാണ് ഐറ്റൽ. അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ വിലകുറഞ്ഞ താരിഫ് പ്ലാനുകൾ നൽകുന്നു. ഇരു കമ്പനികളും ഒരുമിക്കുമ്പോൾ കുറഞ്ഞ നിരക്കിൽ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് ഉറപ്പാണ്. ഈ സ്മാർട്ട്ഫോൺ ജിയോ ഓഫറുമായിട്ടായിരിക്കും പുറത്തിറങ്ങുക. റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ വഴി ഈ സ്മാർട്ട്‌ഫോണുകൾ ലഭ്യമായേക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 4,000 രൂപയോട് അടുത്തായിരിക്കും ഈ ഡിവൈസിന്റെ വില.

നോക്കിയ, ലാവ, കാർബൺ എന്നിവയുമായും ജിയോ ചേർന്ന് പ്രവർത്തിക്കുന്നു

നോക്കിയ, ലാവ, കാർബൺ എന്നിവയുമായും ജിയോ ചേർന്ന് പ്രവർത്തിക്കുന്നു

ഐറ്റലുമായി കൈകോർക്കുന്നതിനു പുറമേ ജിയോ എക്‌സ്‌ക്ലൂസീവ് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാനായി മറ്റ് ചില ബ്രാന്റുകളോടൊപ്പവും ജിയോ പ്രവർത്തിക്കുന്നുണ്ട്. ഹാൻഡ്‌സെറ്റ് ബണ്ട്ലിംഗും മറ്റ് ആനുകൂല്യങ്ങളും നൽകി വിപണിയിൽ ജിയോയുടെ വിഹിതം വർദ്ധിപ്പിക്കുന്നതിനായിട്ടാണ് മറ്റ് കമ്പനികളുമായി ചേർന്ന് പ്രവത്തിക്കുന്നത്. നിലവിലുള്ള ജിയോ 4ജി ഫീച്ചർ ഫോൺ ഉപയോക്താക്കളെ നിലനിർത്താനും ജിയോ ശ്രമിക്കുന്നുണ്ട്.

കൂടുതൽ വായിക്കുക: കൊവിഡ് കാലത്ത് സഹായമാകുന്ന ഏഴ് മെഡിക്കൽ ഗാഡ്ജറ്റുകൾകൂടുതൽ വായിക്കുക: കൊവിഡ് കാലത്ത് സഹായമാകുന്ന ഏഴ് മെഡിക്കൽ ഗാഡ്ജറ്റുകൾ

റിലയൻസ് ജിയോ

കൂടാതെ, ആഭ്യന്തര ഹാൻഡ്‌സെറ്റ് നിർമാതാക്കളായ ലാവ, കാർബൺ എന്നിവയും ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനികളുമായും റിലയൻസ് ജിയോ ചർച്ച നടത്തുന്നുണ്ട്. ഈ കമ്പനികളുടെ സഹായത്തോടെ കമ്പനി സ്മാർട്ട്ഫോൺ വികസിപ്പിച്ചേക്കും. ഈ ഡിവൈസുകൾക്ക് 8,000 രൂപയോട് അടുത്തായിരിക്കും വില ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

വില കുറഞ്ഞ 4ജി സ്മാർട്ട്‌ഫോണുകൾ

വില കുറഞ്ഞ 4ജി സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ജിയോ ഗൂഗിൾ, ഫ്ലെക്‌സ് എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ 350 ദശലക്ഷത്തിലധികം ഫീച്ചർ ഫോൺ ഉപയോക്താക്കൾ ഉണ്ട്. ഇവരെ ലക്ഷ്യമിട്ടാണ് ജിയോ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ജിയോ വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില കുറഞ്ഞ 4ജി സ്മാർട്ട്‌ഫോണുകളിലേക്ക് ഉപയോക്താക്കളെ ആകർഷിക്കാൻ ജിയോയ്ക്ക് സാധിച്ചേക്കും. എന്തായാലും ജിയോയുടെ പുതിയ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം.

കൂടുതൽ വായിക്കുക: ലാപ്ടോപ്പുകൾക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ലാപ്ടോപ്പ് സെയിൽ 2021കൂടുതൽ വായിക്കുക: ലാപ്ടോപ്പുകൾക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ലാപ്ടോപ്പ് സെയിൽ 2021

Best Mobiles in India

English summary
Jio is teaming up with leading smartphone maker Ital to make smartphones available to consumers in India at affordable prices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X