ജിയോയുടെ വില കുറഞ്ഞ 5ജി സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തും

|

റിലയൻസ് ജിയോ തങ്ങളുടെ ആദ്യത്തെ 5ജി സ്മാർട്ട്‌ഫോൺ വൈകാതെ പുറത്തിറക്കും. പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഈ മാസം അവസാനം നടക്കുന്ന കമ്പനിയുടെ എജിഎമ്മിൽ (വാർഷിക പൊതുയോഗം) വച്ച് ജിയോ 5ജി സ്മാർട്ട്ഫോൺ അവതരിപ്പിക്കും. ഇതുവരെ പുറത്തിറങ്ങിയ ജിയോഫോണുകൾ പോലെ കുറഞ്ഞ വിലയുള്ള ഡിവൈസ് ആയിരിക്കും പുറത്തിറങ്ങാൻ പോകുന്ന 5ജി സ്മാർട്ട്ഫോൺ എന്നാണ് സൂചനകൾ.

 

ജിയോ

ജിയോ കഴിഞ്ഞ വർഷം ജിയോഫോൺ നെക്സ്റ്റ് എന്ന പേരിൽ അതിന്റെ ആദ്യ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരുന്നു. ജിയോ അധികം വൈകാതെ രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കും. ഇതിനൊപ്പം തന്നെ 5ജി ഫോൺ അവതരിപ്പിക്കുമെന്നാണ് സൂചനകൾ. ഈ ഡിവൈസ് വരുന്നതോടെ ജിയോഫോൺ വിഭാഗത്തിലെ ജിയോയുടെ പ്ലാനുകളിൽ 5ജി പ്ലാനുകളും ഇടം പിടിക്കുമെന്ന് പ്രതീക്ഷിക്കാം. ജിയോഫോൺ നെക്സ്റ്റ് കമ്പനി പുറത്തിറക്കിയത് ഗൂഗിളുമായി സഹകരിച്ചാണ്.

5ജി ഫോൺ

ജിയോ 5ജി ഫോണിന്റെ ലോഞ്ചിന് മുന്നോടിയായി ഫോണിന്റെ വിലയും സവിശേഷതകളും ഉൾപ്പെടെ നിരവധി കാര്യങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ഗൂഗിളുമായി ചേർന്ന് തന്നെയായിരിക്കും വില കുറഞ്ഞ 5ജി ഫോൺ ജിയോ നിർമ്മിക്കുകയെന്നാണ് ഈ റിപ്പോർട്ടുകൾ പറയുന്നത്. ജിയോഫോൺ നെക്സ്റ്റ് പോലെ ജിയോ 5ജി ഫോണും പ്രഗതിഒഎസിൽ പ്രവർത്തിക്കുമെന്ന് പറയപ്പെടുന്നു. ജിയോ 5ജി ഫോണിനെക്കുറിച്ച് ഇതുവരെ പുറത്ത് വന്ന വിവരങ്ങൾ നോക്കാം.

ഈ 5ജി സ്മാർട്ട്ഫോണുകൾ നിങ്ങൾക്ക് വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാംഈ 5ജി സ്മാർട്ട്ഫോണുകൾ നിങ്ങൾക്ക് വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം

ജിയോ 5ജി ഫോൺ
 

റിപ്പോർട്ടുകൾ പ്രകാരം ജിയോ 5ജി ഫോണിൽ എച്ച്ഡി + നിലവാരമുള്ള 6.5 ഇഞ്ച് ഐപിഎസ് എൽസിഡി സ്‌ക്രീൻ ഉണ്ടായിരിക്കും. ഈ ഡിസ്പ്ലെ പാനൽ 60Hz റിഫ്രഷ് റേറ്റുമായി വരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആൻഡ്രോയിഡ് സെൻട്രലിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച് വരാനിരിക്കുന്ന ജിയോ 5ജി ഫോണിന് 4 ജിബി റാമും 32 ജിബി എക്‌സ്‌റ്റെൻഡബിൾ സ്റ്റോറേജും ഉണ്ടായിരിക്കും. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 5 ജി പ്രോസസറിന്റെ കരുത്തിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

പ്രഗതിഒഎസ്

ജിയോ 5ജി സ്മാർട്ട്ഫോൺ പ്രഗതിഒഎസിൽ പ്രവർത്തിക്കുമെന്നും ചില ജിയോ ആപ്പുകളെയും ഗൂഗിൾ പ്ലേ സേവനങ്ങളെയും സപ്പോർട്ട് ചെയ്യുന്നതായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വരാന പോകുന്ന ജിയോ 5ജി ഫോണിന് മുമ്പത്തെ മോഡലായ ജിയോഫോൺ നെക്സ്റ്റിലെ ചില സവിശേഷതകൾ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സവിശേഷതകൾ സ്പെസിഫിക്കേഷനുകളെക്കാളെറേ ആളുകളെ ആകർഷിക്കുന്നവയാണ്.

ഗൂഗിൾ അസിസ്റ്റന്റ്

ജിയോ 5ജി ഫോണിൽ ഓൾവേയ്സ് ഓൺ ഗൂഗിൾ അസിസ്റ്റന്റ്, റീഡ് ലൌഡ് ടെക്സ്റ്റ്, ഗൂഗിൾ ലെൻസ് വഴിയുള്ള ഇൻസ്റ്റന്റ് ട്രാൻസലേഷൻ, ഗൂഗിൾ ട്രാൻസലേഷൻ എന്നിവ പോലുള്ള സവിശേഷതകൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഈ ഡിവൈസിൽ കുറഞ്ഞത് 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയായിരിക്കും കമ്പനി പായ്ക്ക് ചെയ്യുന്നത്. ഇത് തന്നെയായിരിക്കും ഡിവൈസിന്റെ ഏറ്റവും വലിയ പ്രത്യേകത. ജിയോ 5ജി ഫോൺ യുഎസ്ബി ടൈപ്പ്-സി ചാർജിങ് പോർട്ട് സപ്പോർട്ടുമായി വരുമെന്നും റിപ്പോർട്ടുകളുണ്ട്.

കുറഞ്ഞ വിലയിൽ വാങ്ങാവുന്ന വൺപ്ലസിന്റെ മികച്ച സ്മാർട്ട്ഫോണുകൾകുറഞ്ഞ വിലയിൽ വാങ്ങാവുന്ന വൺപ്ലസിന്റെ മികച്ച സ്മാർട്ട്ഫോണുകൾ

13 മെഗാപിക്സൽ പ്രൈമറി ക്യാമറ

ജിയോ പുറത്തിറക്കുന്ന 5ജി സ്മാർട്ട്ഫോണിൽ 13 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ മാക്രോ ക്യാമറയും അടങ്ങുന്ന ഡ്യുവൽ ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടായിരിക്കുക എന്നാണ് സൂചനകൾ. ബയോമെട്രിക് ഓതന്റിക്കേഷനുള്ള സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. സെൽഫി ക്യാമറയെ സംബന്ധിച്ച സൂചനകളൊന്നും ഇതുവരെ പുറത്ത് വന്ന റിപ്പോർട്ടുകളിലില്ല. വീഡിയോ കോളുകൾക്കും മറ്റുമായി മികച്ചൊരു ഫ്രണ്ട് ക്യാമറ ഈ ഡിവൈസിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ജിയോ 5ജി ഫോണിന്റെ വില

ജിയോ 5ജി ഫോണിന്റെ വില

ജിയോ 5ജി കുറഞ്ഞ വിലയുള്ള ഡിവൈസ് ആയിരിക്കുമെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. ഈ ഡിവൈസിന് 10,000 രൂപയിൽ താഴെയായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്. ജിയോയുടെ ഇതുവരെ പുറത്തിറങ്ങിയ ഫോണുകൾക്കെല്ലാം വില കുറവാണ്. 2021ൽ പുറത്തിറങ്ങിയ ജിയോഫോൺ നെക്സ്റ്റ് 6,499 രൂപയ്ക്കാണ് വിൽപ്പനയ്ക്ക് എത്തിയത്. ഇതിനെക്കാൾ അല്പം വില കൂടുതലായിരിക്കും ജിയോയുടെ 5ജി ഫോണിന്.

Best Mobiles in India

English summary
Reliance Jio will launch its first 5G smartphone soon. Reports say that the 5G smartphone that is going to be released will be a low-cost device.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X