ജിയോ ഫോണ്‍ വാങ്ങണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണോ നിങ്ങള്‍?

Written By:

2016 സെപ്തംബറിലാണ് ജിയോ വിപണിയില്‍ അവതരിപ്പിച്ചത്. വളരെ മികച്ച ഇന്റര്‍നെറ്റ് സ്പീഡും അണ്‍ലമിറ്റഡ് 4ജി ഡാറ്റയും വോള്‍ട്ട് സവിശേഷതയാണ് ജിയോ കൊണ്ടു വന്നത്. അതിനാല്‍ ജിയോ സര്‍വ്വീസുകള്‍ക്ക് 4ജി വോള്‍ട്ട്‌ഫോണില്‍ മാത്രമേ സേവനം നല്‍കിയിട്ടുളളൂ.

ലെനോവോ കെ8 നോട്ട് ആമസോണിലൂടെ ഇന്ത്യയില്‍ ഓപ്പണ്‍ സെയില്‍ ആരംഭിച്ചു!

എന്നാല്‍ ജിയോ ഇപ്പോള്‍ 2ജി ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. 'ഇന്ത്യ കാ സ്മാര്‍ട്ട്‌ഫോണ്‍' എന്നാണ് ജിയോ ഫോണിനെ വിശേഷിപ്പിക്കുന്നത്. ഇത് തികച്ചും സൗജന്യമാണ്. 1,500 രൂപ റീഫണ്ട് ഡിപ്പോസിറ്റ് നല്‍കി വേണം ഈ ഫോണ്‍ വാങ്ങാന്‍. മൂന്നു വര്‍ഷത്തിനുളളില്‍ ഈ ഫോണ്‍ തിരിച്ചു നിങ്ങള്‍ക്ക് നല്‍കുന്നതാണ്.

ഓഗസ്റ്റ് 24നാണ് ജിയോ ഫോണ്‍ ബുക്കിങ്ങ് ആരംഭിച്ചത്. ഈ മാസം അവസാനത്തോടെ ബുക്ക് ചെയ്തവര്‍ക്ക് ഫോണ്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ജിയോ ഫോണിനെ കുറിച്ച് കൂടുതല്‍ അറിയാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

ടൈപ്പ്: കളര്‍ TFT സ്‌ക്രീന്‍
സ്‌ക്രീന്‍ സൈസ്: 2.4ഇഞ്ച്
റസൊല്യൂഷന്‍ : 240X320 പിക്‌സല്‍
ടച്ച് സ്‌കീന്‍: ഇല്ല
PPI: ~167 PPI

ഇന്ത്യയില്‍ വളരെ കുറഞ്ഞ EMIല്‍ ഐഫോണുകള്‍!

ക്യാമറ

റിയര്‍ ക്യാമറ: 2എംപി
മുന്‍ ക്യാമറ: VGA (0.3 എംപി)
ഡ്യുവല്‍ ക്യാമറ:
ഇല്ല
ഫ്‌ളാഷ്: ഇല്ല

ഹാര്‍ഡ്‌വയര്‍

സിപിയു: 1.2GHz ഡ്യുവല്‍ കോര്‍, SPRD 9820A/QC8905 പ്രോസസര്‍
ജിപിയു: മാലി400

മെമ്മറി

റാം: 512എംബി
ഇന്റേര്‍ണല്‍ സ്‌റ്റോറേജ്: 4ജിബി
എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ്: 128ജിബി
എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ് ടൈപ്പ്: മൈക്രോ എസ്ഡി കാര്‍ഡ്

മള്‍ട്ടിമീഡിയ

മ്യൂസിക്: എംപി3, എഎസി, എഎസി+, ഇഎഎസി+, എഎംആര്‍, WBAMR, MIDI, OGG
എഫ്എം റേഡിയോ: ഉണ്ട്
5എംഎം ഹെഡ്‌ഫോണ്‍ ജാക്ക്: ഉണ്ട്

ഹാര്‍ഡ്‌ ഡ്രൈവുകളെ കുറിച്ച്‌ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കണക്ടിവിറ്റി

3ജി: ഇല്ല
4ജി/ എല്‍ടിഇ: ഉണ്ട്
ബ്ലൂട്ടൂത്ത്: ഉണ്ട്, v4.10
EDGE: ഉണ്ട്
ജിപിആര്‍എസ്: ഉണ്ട്
വൈഫൈ: ഉണ്ട്
ജിപിഎസ്: ഉണ്ട്

ജിയോ ഫോണ്‍ പ്രോസ് (PROS)

  • ജിയോ ഫോണ്‍ സൗജന്യമാണ്.
  • വീഡിയോ കോളിങ്ങ് പിന്തുണയ്ക്കുന്നു. ഇത് അത്ഭുകരമായ ഒരു ഫീച്ചര്‍ ഫോണാണ്.
  • ഉടന്‍ തന്നെ ജിയോ ഫോണിന് NFC അപ്‌ഡേറ്റ് ലഭ്യമാകും. അതു വഴി നിങ്ങള്‍ക്ക് പണം അടയ്ക്കാന്‍ സാധിക്കുന്നു.
  • ബാങ്ക് അക്കൗണ്ട്, യുപിഐ അക്കൗണ്ട്, ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ് എന്നിവ കണക്ട് ചെയ്യാം.
  • ഈ സവിശേഷത മറ്റൊരു ഫീച്ചര്‍ ഫോണുകള്‍ക്കും ഇല്ല.

ജിയോ ഫോണ്‍ കോണ്‍സ് (CONS)

  • ഹോട്ട് സ്‌പോട്ട് ഫീച്ചര്‍ ഇല്ല. അതിനാല്‍ മറ്റു ഉപകരണങ്ങളായ ലാപ്‌ടോപ്പ്, മൊബൈല്‍ എന്നിവയിലേക്ക് ഇന്റര്‍നെറ്റ് ഷെയര്‍ ചെയ്യാന്‍ സാധിക്കില്ല.
  • വാട്ട്‌സാപ്പ് പിന്തുണയ്ക്കില്ല: ഇപ്പോള്‍ ജിയോ ഫോണില്‍ വാട്ട്‌സാപ്പ് പിന്തുണയ്ക്കില്ല. എന്നാല്‍ വെബ്ബ്രൗസറും ഫേസ്ബുക്കും ഉപയോഗിക്കാം.
  • സിങ്കിള്‍ സിം വേരിയന്റ്: നിലവില്‍ 4ജി വോള്‍ട്ട് നെറ്റ്‌വര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സിങ്കിള്‍ സിം ഹാന്‍സെറ്റാണ് ജിയോ ഫോണ്‍. ഡ്യുവല്‍ സിം അവതരിപ്പിക്കാനാണ് ജിയോയുടെ ശ്രമം.
  • റിപ്പോര്‍ട്ടുകള്‍ പറയുന്നത് ജിയോ ഫോണില്‍ 153 രൂപയുടെ ഒരൊറ്റ പ്ലാന്‍ മാത്രമേ ഉളളൂ എന്നാണ്. ഈ പ്ലാനില്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് കോളിങ്ങ്, അണ്‍ലിമിറ്റഡ് എസ്എംഎസ്, 500എംപി പ്രതി ദിനം ഡാറ്റ എന്നിവ ലഭിക്കുന്നു.

 

അഭിപ്രായം

ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും അനുയോജ്യമായ ഫോണാണ് ജിയോ ഫോണ്‍. എന്‍ട്രി-ലെവല്‍ ജിയോ ഫോണ്‍ മറ്റു ഹാന്‍സെറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച ഒരു ഓപ്ഷനായിരിക്കും. അണ്‍ലിമിറ്റഡ് കോള്‍ (റോമിങ്ങ് ഇല്ല), എസ്എംഎസ്, ഡാറ്റ എന്നിവ നല്‍കുന്ന മറ്റു 4ജി ഫീച്ചര്‍ ഫോണുകള്‍ ഇല്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Jiophone is the only ‘VoLTE-only’ (Voice over LTE) operator in the country, which is used to transmit calls over LTE network.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot