റിലയൻസ് ജിയോയുടെ പുതിയ സ്മാർട്ട്ഫോൺ നേരിടേണ്ടി വരിക വലിയ വെല്ലുവിളികൾ

|

ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ ആധിപത്യം പുലർത്തുന്ന ജിയോ അടുത്ത സെപ്റ്റംബറോടെ തങ്ങളുടെ വില കുറഞ്ഞ സ്മാർട്ട്‌ഫോൺ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ തരംഗമാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ജിയോയുടെ ഇന്ത്യയിലെ സ്വാധീനം വിപണി പിടിക്കാൻ ഈ ഫോണിന് സഹായകരമാവുമെന്ന നിഗമനങ്ങളെ നിരസിച്ച് കൊണ്ട് കാനാലിസിന്റെ പുതിയ റിപ്പോർട്ട് പുറത്ത് വന്നു. ഈ സ്മാർട്ട്ഫോൺ കുറച്ച് കാലം വലിയ സ്വാധീനം ഉണ്ടാക്കാൻ പോകുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ചിപ്പ് വിതരണം

ചിപ്പ് വിതരണത്തിലുള്ള ക്ഷാമം റിലയൻസ് ജിയോയുടെ സ്മാർട്ട്ഫോൺ നിർമ്മാണത്തെയും സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വില കുറഞ്ഞ സ്മാർട്ട്ഫോൺ വിപണിയിലെത്തിക്കാനാണ് ജിയോയുടെ ശ്രമം. എന്നാൽ സ്മാർട്ട്ഫോൺ നിർമ്മാണത്തിന് വേണ്ട പ്രൊഡക്ടുകൾക്കെല്ലാം വില വൻതോതിൽ വർധിക്കുകയാണെന്ന് കാനാലിസ് റിപ്പോർട്ട് പറയുന്നു. ഇത് റിലയൻസ് ജിയോയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

പോക്കോ എഫ്3 ജിടി സ്മാർട്ട്ഫോൺ ജൂലൈ 23ന് ഇന്ത്യയിൽ അവതരിപ്പിക്കുംപോക്കോ എഫ്3 ജിടി സ്മാർട്ട്ഫോൺ ജൂലൈ 23ന് ഇന്ത്യയിൽ അവതരിപ്പിക്കും

സ്മാർട്ട്‌ഫോൺ

കോമ്പോണന്റുകളുടെ ലഭ്യത കുറവ് എല്ലാ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളെയും ബാധിച്ചിട്ടുണ്ട്. സപ്ലൈ ചെയിൻ പ്രശ്‌നങ്ങളും നിർമ്മാണ തടസ്സങ്ങളും ഇത് മൂലം ഉണ്ടാകുന്നുണ്ട്. കൊവിഡ്-19 പാൻഡെമിക് കാരണം എല്ലാ പ്രധാന കോമ്പോണന്റുകൾക്കും വില വർധിക്കുകയും ഫോൺ നിർമ്മാണ ചിലവ് വർധിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാന കോമ്പോണന്റുകളായ ഡിസ്പ്ലേകളും ചിപ്സെറ്റുകളും ലഭിക്കുന്നത് കുറയുകയും വില വർധിക്കുകയും ചെയ്തു.

വിപണി വിഹിതം
 

ടെലികോം, സ്മാർട്ട്‌ഫോൺ മേഖലയിലെ വിപണി വിഹിതം വർദ്ധിപ്പിക്കുന്നതിനായി പുതിയ ഡിവൈസ് വിൽപ്പന നടത്താന റിലയൻസ് ജിയോ സ്വന്തം പോക്കറ്റിൽ നിന്ന് പണം നൽകേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾൽ എന്ത് തന്നെയായാലം കോമ്പോണന്റുകളുമായി ബന്ധപ്പെട്ട പ്രശ്നം ജിയോയെ സാരമായി ബാധിക്കുമെന്ന് ഇത് ജിയോയെ പോലെ പ്രാദേശിക പാർട്ട്ണർമാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കുട്ടികൾക്ക് ഓൺലൈൻ ക്ലാസിനായി വാങ്ങാവുന്ന 5,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾകുട്ടികൾക്ക് ഓൺലൈൻ ക്ലാസിനായി വാങ്ങാവുന്ന 5,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ബജറ്റ് സ്മാർട്ട്‌ഫോണുകൾ

പ്രധാന ബ്രാൻഡുകൾക്കെല്ലാം ഇതിനകം പ്രാദേശിക പാർട്ട്ണർമാർ ഉണ്ടെന്നും അതുകൊണ്ട് തന്നെ നിലവിലുള്ള സാഹചര്യങ്ങളിൽ അവരുടെ സാധനങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ അവർക്ക് കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ പോലുള്ള രാജ്യത്ത് അവതരിപ്പിക്കുന്ന ബജറ്റ് സ്മാർട്ട്‌ഫോണുകൾ യാതൊരു സപ്പോർട്ടും ഇല്ലാതെ നാല് വർഷത്തോളം വിപണിയിൽ ഉണ്ടായിരിക്കുമെന്നും ആളുകൾ വാങ്ങുമെന്നും കനാലിസ് ചൂണ്ടിക്കാട്ടി.

ജിയോഫോൺ നെക്സ്റ്റ്

ജിയോഫോൺ നെക്സ്റ്റ് ഉയർന്ന നിലവാരം, ഈട്, താങ്ങാനാവുന്ന വില എന്നിവയുമായിട്ടായിരിക്കും വിപണിയിൽ എത്തുന്നത്. മറ്റുള്ള കമ്പനികൾക്ക് കടുത്ത മത്സരം നൽകാനോ ബജറ്റ് ഫോൺ വിപണിയിൽ ഇടം നേടാനോ ഉള്ള ഒരേയൊരു വഴിയാണ് ഇത്. മാസ് മാർക്കറ്റിന്റെ വരുമാനം കുറച്ചതിനാൽ റിലയൻസ് ജിയോയുടെ സ്മാർട്ട്‌ഫോൺ മറ്റൊരു വെല്ലുവിളി നേരിടേണ്ടിവരുമെന്നും റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നുണ്ട്. ഇത് കയറ്റുമതിയെ ബാധിച്ചേക്കും.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ നിർമ്മാതാവായി ഷവോമി, സാംസങ് ഒന്നാം സ്ഥനത്ത്ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ നിർമ്മാതാവായി ഷവോമി, സാംസങ് ഒന്നാം സ്ഥനത്ത്

റിലയൻസ് ജിയോ

ആദ്യ വർഷത്തിൽ തന്നെ കമ്പനി ദശലക്ഷക്കണക്കിന് പ്രൊഡക്ടുകളൊന്നും കയറ്റി അയച്ചേക്കില്ല. പക്ഷേ റിലയൻസ് ജിയോയുടെ വിൽപ്പന ആദ്യ വർഷത്തിൽ വർദ്ധിച്ചേക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്‌ഫോൺ ഇന്ത്യയിലെ ടെലികോം കമ്പനികളുടെയും സ്മാർട്ട്‌ഫോൺ കമ്പനികളുടെയും വിപണി വിഹിതം ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. വളരെ വില കുറഞ്ഞവയായിരിക്കും ഈ ഫോണുകൾ. 3,500 രൂപ മുതലായിരിക്കും ഇവ പുറത്തിറങ്ങുക എന്നും സൂചനകൾ ഉണ്ട്. 2ജി ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് എത്തിക്കാനുള്ള കമ്പനിയുടെ തന്ത്രം കൂടിയാണ് ഇത്.

Best Mobiles in India

English summary
Jio, which dominates the telecom market in India, is all set to launch its low-cost smartphone in the market by next September.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X