ദിവസവും 3 ജിബി ഡാറ്റ നൽകുന്ന ജിയോ, വിഐ, എയർടെൽ പ്ലാനുകൾ
നമ്മുടെ ഡാറ്റ ഉപഭോഗം വർധിച്ചുകൊണ്ടിരിക്കുന്ന കാലമാണ് ഇത്. കൊറോണയുടെ രണ്ടാം തരംഗവും ലോക്ക്ഡൌണും ഡാറ്റ ഉപഭോഗം വർധിക്കാൻ കാരണമായിട്ടുണ്ട്. വീഡിയോ സ്ട്രീമിങ്, ഓൺലൈൻ ഗെയിമുകൾ, വർക്ക് ഫ്രം ഹോം, ഓൺലൈൻ ക്ലാസുകൾ എന്നിവയ്ക്കെല്ലാമായി മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. ഇത്തരം സാഹചര്യത്തിൽ ദിവസവും 3 ജിബി ഡാറ്റ വരെ നൽകുന്ന പ്ലാനുകളും ആവശ്യമായി വരും.

ദിവസവും 3 ജിബി ഡാറ്റ നൽകുന്ന മികച്ച പ്ലാനുകൾ എയർടെൽ, വിഐ, ജിയോ എന്നിവ നൽകുന്നുണ്ട്. ഇന്ത്യൻ ടെലിക്കോം വിപണിയിലെഏറ്റവും കരുത്തരായ ഈ കമ്പനികൾ പരസ്പരം മത്സരിക്കുന്നതിനാൽ തന്നെ ഓരോ പ്ലാനകളും മികച്ചതാണ്. 2, 3 മാസങ്ങളിലേക്ക് ദിവസവും 3 ജിബി ഡാറ്റ വീതം നൽകുന്ന ജിയോ, എയർടെൽ, വിഐ എന്നിവയുടെ പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഈ പ്ലാനുകളെല്ലാം കോളിങ്, എസ്എംഎസ്, മറ്റ് അധിക ആനുകൂല്യങ്ങൾ എന്നിവയും നൽകുന്നു.

എയർടെൽ
ദിവസവും 3 ജിബി ഡാറ്റ നൽകുന്നതും ദീർഘ കാലം വാലിഡിറ്റിയുള്ളതുമായ ഒരു പ്ലാനാണ് എയർടെല്ലിനുള്ളത്. ഈ പ്ലാനിന് 558 രൂപയാണ് വില വരുന്നത്. ദിവസവും 3 ജിബി ഡാറ്റ കൂടാതെ ഈ പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ആമസോൺ പ്രൈം വീഡിയോ മൊബൈൽ പതിപ്പിലേക്ക് ആക്സസ്, എയർടെൽ എക്ട്രീം സബ്ക്രിപ്ഷൻ, സൌജന്യ ഹലോ ട്യൂണുകൾ, വിങ്ക് മ്യൂസിക്ക് എന്നിവയെല്ലാം ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഈ പ്ലാനിലൂടെ ലഭിക്കും.

വോഡാഫോൺ ഐഡിയ
വോഡാഫോൺ ഐഡിയ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന രണ്ട് പ്ലാനുകൾ നൽകുന്നുണ്ട്. ഒരു പ്ലാനിന് 56 ദിവസവം മറ്റേതിന് 84 ദിവസവുമാണ് വാലിഡിറ്റി ലഭിക്കുന്നത്. 601 രൂപയാണ് വിഐയുടെ 56 ദിവസം വാലിഡിറ്റിയുള്ള പ്ലാനിന്റെ വില. ദിവസവും 3 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു. ഒരു വർഷത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ, നൈറ്റ് ഡാറ്റ ഓഫർ, വീക്കെൻഡ് റോൾഓവർ ആനുകൂല്യം, വിഐ മൂവീസ്, ടിവി ആക്സസ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

വിഐയുടെ 801 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 84 ദിവസം വാലിഡിറ്റിയിൽ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. അൺലിമിറ്റഡ് സൌജന്യ കോളുകളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. 16 ജിബി അധിക ഡാറ്റയും ഡിസ്നി + ഹോട്ട്സ്റ്റാറിലേക്ക് 1 വർഷത്തെ വിഐപി സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു. ഉയർന്ന വേഗതയിൽ രാത്രികാലങ്ങളിൽ സൌജന്യ ഇന്റർനെറ്റ്, വീക്കെൻഡ് റോൾഓവർ ഡാറ്റ ആനുകൂല്യം, വിഐ മൂവീസ്, ടിവി ആക്സസ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

ജിയോ
ജിയോയ്ക്ക് ദിവസവും 3 ജിബി ഡാറ്റ നൽകുന്ന ഒരു പ്ലാനാണ് ഉള്ളത്. 56 ദിവസം വാലിഡിറ്റിയും ദിവസവും 3 ജിബി ഡാറ്റയും നൽകുന്ന പ്ലാൻ ജിയോ നൽകുന്നില്ല. 84 ദിവസവമാണ് ജിയോ പ്ലാനിനറെ വാലിഡിറ്റി. ഈ പ്ലാനിന് 999 രൂപയാണ് വില. അൺലിമിറ്റഡ് കോളിങും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. ജിയോ അപ്ലിക്കേഷനുകളിലേക്ക് ആക്സസും ഈ പ്ലാൻ നൽകുന്നു.


Click it and Unblock the Notifications








