ജിയോഫോൺ ലൈറ്റ് പുറത്തിറക്കാനൊരുങ്ങി കമ്പനി, വില 400 രൂപ?

|

5 ജി സേവനവും 5 ജി പ്രവർത്തനക്ഷമമാക്കിയ സ്മാർട്ട്‌ഫോണുകളും പ്രതീക്ഷിച്ചിരിക്കുന്ന ടെക്നോളജി രംഗത്ത് റിലയൻസ് ജിയോ ഒരു ഫീച്ചർ ഫോൺ പുറത്തിറക്കാൻ പോകുന്നതായി റിപ്പോർട്ട്. കമ്പനി വിപണിയിൽ എത്തിച്ച 4ജി ഇന്റർനെറ്റ് ലഭ്യമാകുന്ന ജിയോ ഫോണിന്റെ ലൈറ്റ് വേർഷൻ പുറത്തിറക്കാനൊരുങ്ങുകയാണ് ജിയോ എന്നാണ് റിപ്പോർട്ടുകൾ. ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്ത ഈ ഫീച്ചർഫോൺ ഇന്റർനെറ്റ് ആവശ്യമില്ലാത്ത എന്നാൽ കോളുകൾക്കായി ഫോൺ ഉപയോഗിക്കുന്ന വലിയൊരു വിഭാഗം ഉപയോക്താക്കളെ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

റീട്ടെയിൽ ചെയിൻ

റീട്ടെയിൽ ചെയിൻ സോഴ്സുകളെ ഉദ്ധരിച്ച് 91 മൊബൈൽ മൊബൈൽ എന്ന വൈബ്സൈറ്റ് റിപ്പോർട്ട് ചെയ്തത് പ്രകാരം ജിയോഫോൺ ലൈറ്റിനെക്കുറിച്ച് അഭിപ്രായങ്ങൾ ശേഖരിക്കാനായി ചില്ലറ വ്യാപാരികളുമായി ജിയോ ഒരു സർവേ നടത്തുന്നുണ്ട്. ഇത് ശരിയാണെങ്കിൽ ഇൻറർനെറ്റ് കണക്റ്റിവിറ്റി ഇല്ലാതെ പുറത്തിറങ്ങുന്ന കമ്പനിയിൽ നിന്നുള്ള ആദ്യ ഫോണായി ജിയോഫോൺ ലൈറ്റ് മാറും.

ജിയോഫോൺ ലൈറ്റിന്റെ വില

ജിയോഫോൺ ലൈറ്റിന്റെ വില

റിപ്പോർട്ട് അനുസരിച്ച്, ജിയോഫോൺ ലൈറ്റിന്റെ വില ഏകദേശം 400 രൂപയാണ്. അതിന്റെ ശരിയായ വില 399 രൂപയാകാനാണ് സാധ്യത. കൂടാതെ കമ്പനി 50 രൂപ നിരക്കിലുള്ള ഒരു റീച്ചാർജ് പായ്ക്ക് ഈ ഫോൺ ഉപയോഗിക്കുന്നവർക്കായി പുറത്തിറക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 28 ദിവസത്തെ വാലിഡിറ്റിയുള്ള പായ്ക്കാണ് കമ്പനി പുറത്തിറക്കാനൊരുങ്ങുന്ന 50 രൂപയുടെ പ്ലാൻ എന്നാണ് റിപ്പോർട്ട്.

കൂടുതൽ വായിക്കുക: 2020ൽ 5ജി സ്മാർട്ട്ഫോണുകൾക്ക് വിലകുറയും, കാരണം ഇതാണ്കൂടുതൽ വായിക്കുക: 2020ൽ 5ജി സ്മാർട്ട്ഫോണുകൾക്ക് വിലകുറയും, കാരണം ഇതാണ്

സ്പെഷ്യൽ ജിയോഫോൺ ലൈറ്റ് റീചാർജ് പായ്ക്ക്

ഈ സ്പെഷ്യൽ ജിയോഫോൺ ലൈറ്റ് റീചാർജ് പായ്ക്ക് ജിയോ, ലാൻഡ്‌ലൈൻ നമ്പറുകളിലേക്ക് അൺലിമിറ്റഡ് സൌജന്യ വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളും മറ്റ് നെറ്റ്‌വർക്കുകളിലേക്ക് ഒരു നിശ്ചിത മിനുറ്റ് കോളുകളും നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജിയോഫോൺ ലൈറ്റിൽ പ്രതീക്ഷിക്കാവുന്നത്

ജിയോഫോൺ ലൈറ്റിൽ പ്രതീക്ഷിക്കാവുന്നത്

ചെറിയ ഡിസ്‌പ്ലേയും ആൽഫാന്യൂമെറിക് കീപാഡും സഹിതമായിരിക്കും ജിയോഫോൺ എത്തുകയെന്ന അഭ്യൂഹങ്ങളുണ്ട്. വരാനിരിക്കുന്ന ഫീച്ചർ ഫോണിനെക്കുറിച്ച് ഇപ്പോൾ വ്യക്തത വന്നിട്ടില്ലെങ്കിലും കമ്പനി ഇപ്പോഴിത് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നാണ് പറയപ്പെടുന്നത്. ആർ‌ഐ‌എൽ വാർ‌ഷിക പൊതുയോഗങ്ങളിൽ‌ ജിയോ‌ഫോണും ജിയോ‌ഫോൺ‌ 2 ഉം പുറത്തിറക്കിയതിനാൽ‌ 2020 എ‌ജി‌എമ്മിൽ‌ ജിയോ‌ഫോൺ‌ ലൈറ്റ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.

വരുമാനം

വരുമാനത്തിലും, ഉപയോക്തൃ അടിത്തറയിലുള്ള വരുമാനത്തിലും ഇന്ത്യയിലെ ഫീച്ചർ ഫോൺ വിപണിയിൽ ഫീച്ചർ ജിയോഫോൺ ആധിപത്യം പുലർത്തുന്നു. കമ്പനിയുടെ ആദ്യത്തെ ഫീച്ചർ ഫോണായ ജിയോ ഫോൺ 4 ജി സപ്പോർട്ടോടെ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ മികച്ച നേട്ടം കൈവരിച്ചു, വരിക്കാരെ 2 ജിയിൽ നിന്ന് 4 ജിയിലേക്ക് മാറ്റാനും ജിയോ ഫോണിന്റെ ജനപ്രീതി കാരണമായി.

കൂടുതൽ വായിക്കുക: ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 11 പ്രോ ഓർഡർ ചെയ്ത ഉപയോക്താവിന് ലഭിച്ചത് വ്യാജ ഐഫോൺകൂടുതൽ വായിക്കുക: ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 11 പ്രോ ഓർഡർ ചെയ്ത ഉപയോക്താവിന് ലഭിച്ചത് വ്യാജ ഐഫോൺ

ജിയോഫോൺ

ജിയോഫോൺ ലൈറ്റ് ഇൻറർനെറ്റ് ഇല്ലാതെ തന്നെ ലോഞ്ച് ചെയ്യാൻ സജ്ജമാക്കിയിരിക്കുന്നതിനാൽ, ഇന്റർനെറ്റ് സപ്പോർട്ട് ഉള്ള ഫീച്ചർ ഫോൺ ആവശ്യമില്ലാത്തവർക്കിടയിൽ ഇത് വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഉപയോക്താക്കൾക്ക് അവരുടെ ദൈനംദിന ആവശ്യങ്ങൾക്കായി 50 രൂപ റീചാർജ് പായ്ക്ക് മതിയാകും. മാത്രമല്ല ഇത് കമ്പനിയുടെ മൊത്തത്തിലുള്ള വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യും.

Best Mobiles in India

Read more about:
English summary
While we await the launch of 5G service and 5G enabled smartphones, Reliance Jio seems to be working on a feature phone that will not provide access to the internet. It is said to be prepping a new feature phone allegedly dubbed JioPhone Lite to meet the demands of users who do not want to stay connected to the internet.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X