എൻട്രിലെവൽ സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ ജിയോഫോൺ നെക്സ്റ്റ് വരുന്നു

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി കാത്തിരുന്ന ജിയോഫോൺ നെക്സ്റ്റ് സെപ്റ്റംബർ 10ന് പുറത്തിറങ്ങും. ലോകത്തിലെ തന്നെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണുകളിൽ ഒന്നായിരിക്കും ഇതെന്നാണ് സൂചനകൾ. ജിയോയും ഗൂഗിളും ചേർന്നാണ് ജിയോഫോൺ നെക്സ്റ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതുവരെയായി ജിയോ ഈ സ്മാർട്ട്ഫോണിന്റെ വിലയെയോ സവിശേഷതകളെയോ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. നിരവധി റിപ്പോർട്ടുകൾ ഈ ഡിവൈസുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നുണ്ട്. ജിയോഫോൺ നെക്സ്റ്റ് പുറത്തിറങ്ങുക രണ്ട് വേരിയന്റുകളിൽ ആയിരിക്കുമെന്നും സൂചനകൾ ഉണ്ട്.

ജിയോ

ജിയോയുടെ ഓഹരികൾ ഗൂഗിൾ സ്വന്തമാക്കിയതിന് ശേഷമാണ് ജിയോഫോൺ നെക്സ്റ്റ് സ്മാർട്ട്‌ഫോൺ റിലയൻസ് ജിയോയും ഗൂഗിളും വികസിപ്പിച്ചെടുത്തത്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോ എല്ലാ വലുതും ചെറുതുമായ റീട്ടെയിലർമാരുമായി ജിയോഫോൺ നെക്സ്റ്റ് വിൽപ്പന സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട് എന്നതിനാൽ ഈ ഡിവൈസ് ഓഫ്‌ലൈൻ സ്റ്റോറുകളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ വില പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ഈ ഡിവൈസിന്റെ വില 7,000 രൂപയിൽ താഴെ ആയിരിക്കുമെന്നാണ് സൂചനകൾ. ഈ ഡിവൈസ് വാങ്ങുന്നവർ ആദ്യം 10 ശതമാനം മാത്രം നൽകിയാൽ മതിയാകും.

ജിയോഫൈബറിന്റെ കിടിലൻ പ്ലാനുകൾ ഇനി മൂന്ന് മാസത്തേക്കും ലഭിക്കുംജിയോഫൈബറിന്റെ കിടിലൻ പ്ലാനുകൾ ഇനി മൂന്ന് മാസത്തേക്കും ലഭിക്കും

ജിയോഫോൺ നെക്സ്റ്റിന്റെ വില

അതേസമയം ജിയോഫോൺ നെക്സ്റ്റിന്റെ വില 3,500 രൂപയിൽ താഴെ ആയിരിക്കും എന്നും സൂചനകൾ ഉണ്ട്. ഈ വില വിഭാഗത്തിൽ കഴിഞ്ഞ രണ്ട് വർഷമായി ഡിവൈസുകൾ ഒന്നും പുറത്തിറക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കൂടാതെ ഈ സ്മാർട്ട്‌ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത് മറ്റ് നെറ്റ്വർക്കുകളിലെ 2ജി ഉപയോക്താക്കളെ ജിയോയുടെ 4ജി സേവനങ്ങളിലേക്ക് ആകർഷിക്കാനാണ്,. അതുകൊണ്ട് ഡിവൈസിന്റെ വില 3,500 രൂപയിൽ താഴെ ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. ജിയോയ്ക്ക് 2ജി ഇല്ലാത്തതിനാൽ ഇന്ത്യയിലെ വലിയൊരു വിഭാഗം 2ജി ഉപയോക്താക്കളെ തങ്ങളുടെ 4ജി നെറ്റ്വർക്കിലേക്ക് എത്തിക്കുക കൂടി ജിയോഫോൺ നെക്സ്റ്റിറെ ലക്ഷ്യമാണ്.

ജിയോഫോൺ നെക്‌സ്റ്റ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ജിയോഫോൺ നെക്‌സ്റ്റ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ജിയോഫോൺ നെക്‌സ്റ്റ് സ്മാർട്ട്ഫോൺ ആൻഡ്രോയ്ഡ് 11 (ഗോ എഡിഷൻ) ഒഎസുമായിട്ടായിരിക്കും വരുന്നത്. ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം ക്യുഎം 215എസ്ഒസി ആയിരിക്കും. 5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയുമായി ഡിവൈസ് അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്മാർട്ട്‌ഫോണിൽ 2 ജിബി, 3 ജിബി റാം ഓപ്ഷനുകൾ ഉണ്ടായിരിക്കും. 16 ജിബിയോ 32 ജിബിയോ ആയിരിക്കും ഡിവൈസിലെ സ്റ്റോറേജ്. ജിയോഫോൺ നെക്സ്റ്റിന് പിന്നിൽ 13 എംപി ക്യാമറയും 8 എംപി സെൽഫി ക്യാമറയും ഉണ്ടായിരിക്കും.

98 രൂപ മുതൽ 999 രൂപ വരെ വിലയുള്ള ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ98 രൂപ മുതൽ 999 രൂപ വരെ വിലയുള്ള ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ

ഫീച്ചറുകൾ

ജിയോഫോൺ നെക്‌സ്റ്റ് സ്മാർട്ട്ഫോണിൽ 2,500 mAh ബാറ്ററി, ഡ്യുവൽ സിം, ബ്ലൂടൂത്ത് v4.2, GPS കണക്റ്റിവിറ്റി എന്നിവയും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഈ ഡിവൈസിൽ സ്ക്രീൻ ടെക്സ്റ്റ് ലാംഗ്വേജ് ട്രാൻസ്ലേഷൻ, ഓഗ്മെന്റഡ് റിയാലിറ്റി ഫിൽട്ടറുകൾ, സ്മാർട്ട് ക്യാമറ, വോയ്സ് അസിസ്റ്റന്റ്, സ്ക്രീൻ ടെക്സ്റ്റ് ലാംഗ്വേജ് ട്രാൻസ്ലേഷൻ എന്നിങ്ങനെയുള്ള ഫീച്ചറുകൾ ഉണ്ടായിരിക്കും. സ്മാർട്ട്ഫോണിൽ ഉപയോക്താക്കൾക്ക് ആവശ്യമുള്ള ഭാഷ തിരഞ്ഞെടുക്കാനുള്ള സംവിധാനം ഉണ്ടായിരിക്കും. ഈ ഡിവൈസ് ഡിജിറ്റൽ അസിസ്റ്റന്റ്, സ്നാപ്ചാറ്റ് ലെൻസുകൾ, എച്ച്ഡിആർ മോഡ് എന്നിവയുമായി വരാനും സാധ്യതയുണ്ട്.

അംബാനി

റിലയൻസ് ജിയോയ്ക്ക് രാജ്യത്തെ 2ജി വിമുക്തമാക്കുകയാണ് വേണ്ടത്. ഇതിലൂടെ മാത്രമേ അവരുടെ 4ജി സേവനങ്ങളിലേക്ക് ആളുകളെ എത്തിക്കാൻ സാധിക്കുകയുള്ളു. നിലവിലെ 441 ദശലക്ഷം വരിക്കാരിൽ നിന്ന് ഉപയോക്താക്കളുടെ എണ്ണം 500 ദശലക്ഷമായി ഉയർത്തുക എന്ന ലക്ഷ്യമാണ് ജിയോയ്ക്ക് ഉള്ളത്. ജിയോഫോൺ നെക്സ്റ്റ് എന്ന് വിളിക്കുന്ന ഒരു സ്മാർട്ട്ഫോൺ ഗൂഗിളും ജിയോയും സംയുക്തമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ഒരു ആഗോള ടെക്നോളജി കമ്പനിയ്ക്കും ഒരു നാഷണൽ ടെക്നോളജി കമ്പനിക്കും മുന്നേറ്റം ഉണ്ടാക്കാനുള്ളതാണ് എന്ന് ഡിവൈസിന്റെ ലോഞ്ച് തിയ്യതി പ്രഖ്യാപിച്ച വേളയിൽ അംബാനി പറഞ്ഞിരുന്നു. എന്തായാലും മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ ഈ ഡിവൈസ് രാജ്യത്തെ സ്മാർട്ട്ഫോൺ വിപണിയിൽ എന്ത് മാറ്റം ഉണ്ടാകുമെന്ന് വ്യക്തമാകും.

സെപ്റ്റംബറിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾസെപ്റ്റംബറിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
The much awaited JioPhone Next will be launched on September 10 in the Indian smartphone market. It is expected to be one of the cheapest smartphones in the world. JioPhone Next was developed by Jio and Google.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X