ജിയോയും ഗൂഗിളും ചേർന്ന് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് പുറത്തിറങ്ങുക 3,499 രൂപ വിലയുമായി

|

റിലയൻസ് ജിയോയും ഗൂഗിളും ചേർന്ന് നിർമ്മിച്ച വില കുറഞ്ഞ സ്മാർട്ട്‌ഫോണായ ജിയോഫോൺ നെക്‌സ്റ്റ് അടുത്ത മാസം പുറത്തിറങ്ങും. സ്മാർട്ട്ഫോൺ വിപണിയിൽ തരംഗമാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഡിവൈസുമായി ബന്ധപ്പെട്ട നിരവധി ലീക്ക് റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ജിയോഫോൺ നെക്സ്റ്റ് ഒപ്റ്റിമൈസ് ചെയ്ത ആൻഡ്രോയിഡ് പതിപ്പിൽ പ്രവർത്തിക്കുമെന്നും ഫീച്ചർ ഡ്രോപ്പുകൾ ഉണ്ടായിരിക്കുമെന്നും നേരത്തെ തന്നെ കമ്പനികൾ വെളിപ്പെടുത്തിയിരുന്നു. ഡിവൈസിന്റെ വിലയും സവിശേഷതകളും വെളിപ്പെടുത്തുന്ന മറ്റൊരു ലീക്ക് റിപ്പോർട്ട് കൂടി ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.

 
ജിയോഫോൺ നെക്സ്റ്റ് പുറത്തിറങ്ങുക 3,499 രൂപ വിലയുമായി

ജിയോഫോൺ നെക്സ്റ്റിന്റെ പുതിയ ലീക്ക് റിപ്പോർട്ട് പുറത്ത് വിട്ടത് യോഗേഷ് എന്ന ടിപ്സ്റ്ററാണ്. ഇദ്ദേഹത്തിന്റെ ട്വീറ്റ് അനുസരിച്ച് ജിയോഫോൺ നെക്സ്റ്റിന്റെ വില 3,499 രൂപയായിരിക്കും. ഈ ലീക്ക് റിപ്പോർട്ട് ജിയോഫോൺ നെക്സ്റ്റ് "ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്‌ഫോൺ" ആയിരിക്കുമെന്ന ചെയർമാൻ മുകേഷ് അംബാനിയുടെ അവകാശവാദം ഉറപ്പിക്കുന്നു. ടിപ്സ്റ്റർ പുറത്ത് വിട്ട വില കണക്കിലെടുക്കുമ്പോൾ ഇതിനോട് അടുത്ത വിലയിൽ തന്നെ ഡിവൈസ് പുറത്തിറങ്ങാനാണ് സാധ്യത.

 

ജിയോഫോൺ നെക്സ്റ്റ് സെപ്റ്റംബർ 10 ന് ഗണേഷ് ചതുർഥിയുടെ തലേദിവസം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് അംബാനി വ്യക്തമാക്കിയിരുന്നു. ലീക്ക് റിപ്പോർട്ടിൽ ജിയോഫോൺ നെക്സ്റ്റിന്റെ പ്രധാന സവിശേഷതകളും വെളിപ്പെടുത്തുന്നുണ്ട്. 5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, 4ജി വോൾട്ടി ഡ്യുവൽ സിം, 2 ജിബി, 3 ജിബി റാം ഓപ്ഷനുകൾ എന്നിവയാണ് ടിപ്സ്റ്റർ പുറത്ത് വിട്ടിരിക്കുന്ന പ്രധാന സവിശേഷതകൾ. ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 215 പ്രോസസർ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പുതിയ ജിയോഫോൺ ആൻഡ്രോയിഡ് 11 (ഗോ എഡിഷൻ)ൽ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ജിയോഫോൺ നെക്സ്റ്റിലെ സോഫ്റ്റ്വെയറിന് പ്രത്യേക പേരുകൾ എന്തെങ്കിലും നൽകുമോ എന്ന കാര്യം വ്യക്തമല്ല. ഈ ഡിവൈസിൽ 16 ജിബി, 32 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോഎസ്ഡി കാർഡ് സ്ലോട്ട് നൽകുമോ എന്ന കാര്യം വ്യക്തമല്ല. ബജറ്റ് സ്മാർട്ട്ഫോൺ ആയതിനാൽ ഇത് ഒഴിവാക്കാനും സാധ്യതയുണ്ട്.

ജിയോഫോൺ നെക്സ്റ്റിൽ 13 മെഗാപിക്സൽ പിൻ ക്യാമറയും 8 മെഗാപിക്സൽ സെൽഫി ക്യാമറയും പായ്ക്ക് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇത് വീഡിയോ കോളുകൾക്കും അത്യാവശ്യം ചിത്രങ്ങളും മറ്റും പകർത്തുന്നതിനും യോജിക്കുന്നത് തന്നെ ആയിരിക്കും. ഈ പുതിയ എൻട്രി ലെവൽ ജിയോഫോൺ 2500 എംഎഎച്ച് ബാറ്ററിയും പായ്ക്ക് ചെയ്യുമെന്നാണ് സൂചനകൾ.

വോയ്‌സ് അസിസ്റ്റന്റിനുള്ള സപ്പോർട്ട്, ലൈവ് ട്രാൻസലേഷൻ പോലുള്ള ചില സവിശേഷതകൾ എന്നിവയും ജിയോഫോൺ നെക്‌സ്റ്റിൽ ഉണ്ടായിരിക്കുമെന്ന് ഗൂഗിൾ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ജിയോഫോൺ നെക്സ്റ്റിൽ സ്മാർട്ട് ക്യാമറ AR ഫിൽട്ടറുകളും ഉണ്ടായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഈ വില കുറഞ്ഞ സ്മാർട്ട്ഫോണിന്റെ മറ്റൊരു രസകരമായ സവിശേഷത ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഉപയോഗപ്രദമാകുന്ന സ്ക്രീൻ ടെക്സ്റ്റ് ഓട്ടോമാറ്റിക്ക് റീഡിങ് ഫീച്ചറുമായിട്ടായിരിക്കും ഇത് വരുന്നത് എന്നതാണ്.

Best Mobiles in India

English summary
JioPhone Next, a low-cost smartphone made by Reliance Jio and Google, will be launched next month. The price of this smartphone will be Rs 3,499.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X