Home
Mobile

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിയെ മാറ്റിമറിക്കാൻ ജിയോഫോൺ നെക്സ്റ്റ്

റിലയൻസ് ജിയോയുടെ വരാനിരിക്കുന്ന സ്മാർട്ട്‌ഫോണായ ജിയോഫോൺ നെക്‌സ്റ്റ് ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫീച്ചർ ഫോൺ ഉപയോക്താക്കളെ സ്മാർട്ട്‌ഫോണിലേക്ക് ആകർഷിക്കാൻ ഈ ഡിവൈസിന് സാധിക്കുമെന്ന് കൗണ്ടർപോയിന്റ് റിസർച്ചിന്റെ പുതിയ റിപ്പോർട്ട് പറയുന്നു. ജിയോഫോൺ നെക്‌സ്റ്റ് ഈ വർഷം തന്നെ വിപണിയിൽ വൻ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് റിപ്പോർട്ടിൽ നൽകുന്ന സൂചനകൾ.

ജിയോഫോൺ നെക്സ്റ്റ്

കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിപ്പോർട്ട് അനുസരിച്ച്, ജിയോഫോൺ നെക്സ്റ്റ് ഫോണിന് 75 ഡോളറിൽ താഴെയായിരിക്കും വില. ഇത് തന്നെയായിരിക്കും ജിയോഫോൺ നെക്സ്റ്റിനെ ഉപയോക്താക്കളിലേക്ക് അടുപ്പിക്കുന്ന പ്രധാന ഘടകവും. ഇന്ത്യയിൽ 2ജി ഒഴിവാക്കാനും എല്ലാവരെയും 4ജിയിലേക്ക് മാറ്റാനുമായി ജിയോഫോൺ നെക്‌സ്റ്റ് ആവശ്യമാണ് എന്ന് ആർഐഎൽ ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു. എല്ലാവരെയും തങ്ങളുടെ 4ജി നെറ്റ്വർക്കിൽ എത്തിക്കുകയും അതുവഴി ടെലിക്കോം വിപണിയിലുള്ള സ്വാധീനം കൂടുതൽ ഉറപ്പിക്കാനുമാണ് കമ്പനി ശ്രമിക്കുന്നത്.

 ഇന്ത്യൻ വിപണി

ജിയോഫോൺ നെക്സ്റ്റ് പ്രതീക്ഷിച്ചപോലെ പ്രവർത്തിക്കുകയാണെങ്കിൽ, ഇന്ത്യൻ വിപണി വളരെ വലിയൊരു മാറ്റത്തിലേക്ക് പോകുന്നത് കണ്ടേക്കും എന്നും രാജ്യത്ത് 320 ദശലക്ഷം ഫീച്ചർ ഫോൺ ഉപയോക്താക്കളുടെ വലിയ സ്ഥാപിത അടിത്തറയുണ്ടെന്നും ഈ ഫീച്ചർ ഫോൺ ഉപയോക്താക്കളെ സ്വന്തമാക്കാനുള്ള മുഴുവൻ സാധ്യതകളും ഉപയോഗിച്ചാണ് ജിയോഫോൺ നെക്സ്റ്റ് പുറത്തിറക്കാൻ ഒരുങ്ങുന്നത് എന്നും കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ജിയോക്ക് 2ജി നെറ്റ്വർക്ക് ഇല്ലാത്തതിനാൽ തന്നെ ആളുകളെ 4ജിയിലേക്ക് എത്തിക്കുക എന്നത് കൂടി കമ്പനിയുടെ ലക്ഷ്യമാണ്.

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ

ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ഇതിനകം തന്നെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ വളർച്ചയ്ക്ക് ഗണ്യമായ ഹെഡ്‌റൂം ഉണ്ട്. നിലവിലെ ഫീച്ചർ ഫോൺ ഉപയോക്താക്കളെ സ്മാർട്ട്ഫോണിലേക്ക് അപ്‌ഗ്രേഡുചെയ്യുന്നതിന് ആവശ്യമായ ഡിവൈസ് നൽകിക്കൊണ്ട് ജിയോയും ഗൂഗിളും സ്മാർട്ട്‌ഫോണിന്റെ വലിയ വില എന്ന ഗുരുതരമായ വെല്ലുവിളിയെ മറികടക്കാൻ ശ്രമിക്കുന്നുവെന്ന് കൗണ്ടർപോയിന്റ് റിസർച്ച് ഹെഡ് (ഇൻഡസ്ട്രി ഇന്റലിജൻസ് ഗ്രൂപ്പ്) പ്രഭു റാം വ്യക്തമാക്കി.

3,499 രൂപ വില

വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിന് 4,000 രൂപയിൽ താഴെയായിരിക്കും വില എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. അടുത്തിടെ വന്ന റിപ്പോർട്ടിൽ ഈ ഡിവൈസിന് 3,499 രൂപയായിരിക്കും വില എന്നും സൂചിപ്പിക്കുന്നുണ്ട്. റിലയൻസ് ജിയോയുടെ രീതികൾ അനുസരിച്ച് ഈ റിപ്പോർട്ടുകൾ ശരിയാകാനാണ് സാധ്യത. കമ്പനി തങ്ങളുടെ 4ജി സേവനങ്ങളിലേക്ക് 2ജി ഉപയോക്താക്കളിൽ വലിയൊരു വിഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. വരും മാസങ്ങളിൽ ജിയോയും ഗൂഗിളും ചേർന്ന് 5ജി ഫോണുകൾ പുറത്തിറക്കിയേക്കുമെന്നും സൂചനകൾ ഉണ്ട്. 5ജി ഫോണുകളും കുറഞ്ഞ വിലയിൽ തന്നെ ലഭ്യമാക്കി നെറ്റ്വർക്ക് വികസിപ്പിക്കുന്നതിനൊപ്പം ജിയോയുടെ 5ജി ഉപയോക്താക്കളുടെ അടിത്തറ ഉണ്ടാക്കിയെടുക്കാനായിരിക്കും കമ്പനിയുടെ പദ്ധതി.

സ്മാർട്ട്ഫോൺ കയറ്റുമതി

രാജ്യത്തെ സ്മാർട്ട്ഫോൺ കയറ്റുമതി ഈ വർഷം 173 മില്യണിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് ഗവേഷണ സ്ഥാപനം ചൂണ്ടിക്കാട്ടുന്നു. കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിന് ശേഷം വിപണി തിരിച്ചുവന്നിരിക്കുന്നതിനാൽ 14 ശതമാനം വർധനവാണ് പ്രതീക്ഷിക്കുന്നത്. ഉത്സവ സീസണിലും ഇതേ പ്രവണത തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെലികോം മേഖലയിൽ 5ജി ഉപയോക്താക്കളെ നേടിയെടുക്കാനും ആദ്യഘട്ടത്തിൽ തന്നെ റിലയൻസ് ജിയോ ആഗ്രഹിക്കുന്നുണ്ട്. ഗൂഗിൾ, ജിയോ പങ്കാളിത്തം ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയെ മാറ്റി മറിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
JioPhone Next, smartphone made by Jio and Google, is expected to make a big difference in the smartphone market in India. This device is able to attract feature phone users to the smartphone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X