'ജോല്ലാ സ്മാര്‍ട്ട്‌ഫോണ്‍' ആദ്യമായി ഇന്‍ഡ്യന്‍ വിപണിയില്‍

Written By:

ജോല്ലാ ഇന്‍ഡ്യന്‍ വിപണിയില്‍ ഒരു പുതിയ പേരായിരിക്കും, നിങ്ങളില്‍ പലരും ഇതിന്റെ പേര് ആദ്യമായി കേള്‍ക്കുകയാവും. സെയില്‍ഫിഷ് ഒഎസുളള ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് ജോല്ലാ, ഇതിന് മുന്‍പ് കമ്പനി മീഗോയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണാണ് വിപണിയിലിറക്കിയത്.
ഫോണിന്റെ അടിസ്ഥാന സവിശേഷതകള്‍ നോക്കിയാല്‍, 4.5 ഇഞ്ചിന്റെ 960 x 540 റെസലൂഷന്‍ സ്‌ക്രീനാണ് ഇതിന്റേത്, കൂടാതെ 1.4 GHz--ന്റെ ഡ്യുയല്‍ കോര്‍ പ്രൊസസറും, 1 ജിബി RAM---ഉം, 16 ജിബി ഇന്റേണല്‍ മെമ്മറിയും, 64 ജിബി എക്‌സ്ട്രാ മെമ്മറി ഓപ്ഷനും നല്‍കിയിരിക്കുന്നു.

വായിക്കൂ: സാംസഗ് ഗ്യാലക്‌സി കോര്‍ 2വിന്റെ വില കുറച്ചു; 10 മികച്ച ഓണ്‍ലൈന്‍ ഡീലുകള്‍...!

ഇതിന്റെ ക്യാമറ സവിശേഷതകള്‍ നോക്കിയാല്‍ 8 മെഗാപിക്‌സലിന്റെ റിയര്‍ ഫേസിംഗ് ക്യാമറയില്‍ ഓട്ടോ ഫോക്കസിംഗ് ലിഡ് ഫഌഷ് ലൈറ്റാണ് നല്‍കിയിരിക്കുന്നത്, ഇത് പൂര്‍ണ്ണ 1080 പിക്‌സല്‍ പിന്തുണയ്ക്കുന്നു. കൂടാതെ വീഡിയോയും നിങ്ങള്‍ക്കിതില്‍ റെക്കോര്‍ഡ് ചെയ്യാവുന്നതാണ്.
നോക്കിയ ഗൊ ഒഎസ് ഉപേക്ഷിച്ച് വിന്‍ഡോസിലേക്ക് ചേക്കേറാന്‍ തീരുമാനിച്ചപ്പോള്‍, കുറച്ച് ജീവനക്കാര്‍ കമ്പനി വിട്ട് മറ്റൊരു ഗ്രൂപുണ്ടാക്കാന്‍ തീരുമാനിച്ചു. ഇതിന്റെ പരിണാമമാണ് നിങ്ങളുടെ മുന്‍പില്‍ ജോല്ലാ എന്ന പേരില്‍ എത്തിയിരിക്കുന്നത്. 4ജി, 3ജി, 2ജി, ബ്ലൂടൂത്ത് 4.0 തുടങ്ങിയ ഓപ്ഷനുകളും ഇതിന്റെ കണക്ടിവിറ്റിക്കായി നല്‍കിയിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Unique Design

ജോല്ലാ സ്മാര്‍ട്ട്‌ഫോണിന്റെ കാഴ്ച മറ്റ് ഹാന്‍ഡ്‌സെറ്റുകളെ അപേക്ഷിച്ച് കുറച്ച് വ്യത്യസ്തമാണ്. ഇതിന്റെ കവര്‍ പ്ലാസ്റ്റിക്ക് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് സ്മാര്‍ട്ട്‌ഫോണിനെ ഒന്നായി സംയോജിപ്പിച്ച പോലെയാണ് തോന്നിപ്പിക്കുക. ഫോണിന്റെ മുകള്‍ ഭാഗം അലുമിനിയം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Sailfish OS

ജോല്ലയില്‍ സെയില്‍ഫിഷ് ഓപറേറ്റിംഗ് സിസ്റ്റമാണ് നല്‍കിയിരിക്കുന്നത്, ഇത് ഇന്‍ഡ്യയില്‍ മറ്റൊരു സ്മാര്‍ട്ട്‌ഫോണിലും ലഭ്യമല്ല.

 

Android Apps

ആന്‍ഡ്രോയിഡ് ആപ് ഇന്ന് ആളുകള്‍ക്ക് അത്യാവശ്യമായിരിക്കുകയാണെന്ന് മാത്രമല്ല, മറ്റ് ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളും ആന്‍ഡ്രോയിഡ് ആപിനെ പിന്തുണയ്ക്കുന്നു. ഇതുപോലെ ആന്‍ഡ്രോയിഡിന്റെ സെയില്‍ഫി്ഷ് ഒഎസും ആന്‍ഡ്രോയിഡ് ആപിനെ പിന്തുണയ്ക്കുന്നു.

 

4G LTE support

ജോല്ലാ സ്മാര്‍ട്ട്‌ഫോണില്‍ 4ജി എല്‍ടിഇ പിന്തുണ നല്‍കിയിരിക്കുന്നു. നിങ്ങള്‍ക്ക് പാട്ടുകളോ, സിനിമകളോ 3ജി-യേക്കാളും വേഗതയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

Price and Release Date

ജോല്ലാ സ്മാര്‍ട്ട്‌ഫോണ്‍ സ്‌നാപ്ഡീല്‍ ഡോട്ട് കോമില്‍ പ്രത്യേകിച്ച് വില്‍പ്പനയ്ക്കായി ലഭ്യമാണ്. ഇപ്പോള്‍ കമ്പനി പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ വിലയെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ 30,000 രൂപയ്ക്ക് അടുത്ത വിലയിലായിരിക്കും ഇത് ലോഞ്ച് ചെയ്യുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

SWIPE

ജോല്ലാ സ്മാര്‍ട്ട്‌ഫോണില്‍ സ്വയിപ്പ് സവിശേഷത നല്‍കിയിട്ടുണ്ട്. നോട്ടിഫിക്കേഷന്‍ പരിശോധിക്കുന്നതിനോ, കോളുകള്‍ സ്വീകരിക്കുന്നതിനോ തുടങ്ങിയവയ്ക്ക് വ്യത്യസ്ത തരത്തിലുളള അംഗവിക്ഷേപങ്ങളാണ് പ്രാപ്തമാക്കിയിരിക്കുന്നത്.

Video

ജോല്ലാ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിരിക്കുന്ന സവിശേഷതകള്‍ കണ്ട് മനസ്സിലാക്കാനായി കൂടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot