ലാവയുടെ തകർപ്പൻ തിരിച്ച് വരവ്, ലാവ അഗ്നി 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചു

|

ലാവ തങ്ങളുടെ ആദ്യത്തെ 5ജി സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ലാവ അഗ്നി 5ജി എന്ന പേരിലാണ് കമ്പനി പുതിയ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഈ സ്‌മാർട്ട്‌ഫോൺ ആകർഷകമായ വിലയുമായിട്ടാണ് വരുന്നത്. മികച്ച സവിശേഷതകളും ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്. കുറച്ച് നാളുകളായി ലാവ സ്മാർട്ട്‌ഫോൺ വിപണിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഈ ഇടവേളയ്ക്ക് ശേഷമുള്ള ഗംഭീര തിരിച്ച് വരവാണ് ലാവ അഗ്നി 5ജിയിലൂടെ കമ്പനി നടത്തിയിരിക്കുന്നത്. ഈ സ്മാർട്ട്ഫോൺ മിഡ് റേഞ്ച് വിപണിയെ ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

മീഡിയടെക് ഡൈമെസ്‌നിറ്റി പ്രോസസർ

ഏറ്റവും പുതിയ 5ജി സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്ന മീഡിയടെക് ഡൈമെസ്‌നിറ്റി പ്രോസസറാണ് ലാവ അഗ്നി 5ജി സ്മാർട്ട്ഫോണിന്റെ പ്രധാന ആകർഷണം. 64-മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള പിൻ ക്യാമറ സെറ്റപ്പും ഡിവൈസിൽ ഉണ്ട്. ദീർഘചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഈ ഡിവൈസിൽ നൽകിയിരിക്കുന്നത്. ആകർഷകമായ ഡിസൈനും ലാവ തങ്ങളുടെ തിരിച്ചു വരവിനായി ഒരുക്കിയ ഈ 5ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

വില കുറഞ്ഞ 5ജി ഫോൺ വേണോ?, നവംബറിൽ വാങ്ങാവുന്ന മികച്ച ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾവില കുറഞ്ഞ 5ജി ഫോൺ വേണോ?, നവംബറിൽ വാങ്ങാവുന്ന മികച്ച ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾ

ലാവ അഗ്നി 5ജി: വിലയും ലഭ്യതയും

ലാവ അഗ്നി 5ജി: വിലയും ലഭ്യതയും

ലാവ അഗ്നി 5ജി സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 19,999 രൂപ മുതലുള്ള വിലയിലാണ്. എന്നാൽ ഈ ഡിവൈസ് പ്രീ-ഓർഡർ ചെയ്ത് ആദ്യ വിൽപ്പനയിലൂടെ സ്വന്തമാക്കുന്ന ആളുകൾക്ക് 2000 രൂപയുടെ പ്രത്യേക കിഴിവ് കമ്പനി നൽകുന്നുണ്ട്. ഈ ഓഫർ ലഭിക്കുന്നതോടെ ഫോണിന്റെ വില 17,999 രൂപയായി കുറയുന്നു. ലാവയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് സ്മാർട്ട്‌ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യാം. ഇന്ത്യയിൽ എപ്പോൾ മുതലാണ് സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തിക്കുക എന്ന കാര്യം ലാവ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഫിയറി ബ്ലൂ നിറത്തിലാണ് ലാവ അഗ്നി സ്മാർട്ട്ഫോൺ വരുന്നത്.

ലാവ അഗ്നി 5ജി: സവിശേഷതകൾ

ലാവ അഗ്നി 5ജി: സവിശേഷതകൾ

ലാവ അഗ്നി 5ജി സ്മാർട്ട്ഫോൺ 6.78-ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. 90Hz റിഫ്രഷ് റേറ്റുള്ള മികച്ച ഡിസ്പ്ലെയാണ് ഇത്. ഹോൾ-പഞ്ച് ഡിസൈനും ഈ ഡിസ്പ്ലെയിൽ നൽകിയിട്ടുണ്ട്. 8 ജിബി റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 810 എസ്ഒസിയാണ്. 128 ജിബി യുഎഫ്എസ് ഇന്റേണൽ സ്റ്റോറേജാണ് ഈ ഡിവൈസിൽ ലാവ നൽകിയിട്ടുള്ളത്. ഈ ഒരൊറ്റ വേരിയന്റ് മാത്രമേ നിലവിൽ അവതരിപ്പിച്ചിട്ടുള്ളു. ആൻഡ്രോയിഡ് 11ൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ രണ്ട് സിം കാർഡ് സ്ലോട്ടുകളും ഉണ്ട്.

ഗെയിം കളിക്കുന്നവർക്ക് നവംബറിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾഗെയിം കളിക്കുന്നവർക്ക് നവംബറിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ

ക്യാമറ

നാല് പിൻക്യാമറകളാണ് ലാവ അഗ്നി 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. എഫ്/1.79 സിക്‌സ് പീസ് ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഈ ക്യാമറ സെറ്റപ്പിൽ നൽകിയിരിക്കുന്നത്. 5 മെഗാപിക്സൽ വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയാണ് ക്വാഡ് റിയർ ക്യാമറ സെറ്റപ്പിലുള്ള മറ്റ് ക്യാമറകൾ. എഐ മോഡ്, സൂപ്പർ നൈറ്റ്, ഒരു പ്രോ മോഡ് എന്നിവയുൾപ്പെടെ പ്രീലോഡഡ് ക്യാമറ മോഡുകളും നിങ്ങൾക്ക് ഈ സ്മാർട്ട്ഫോണിൽ കാണാം.

ബാറ്ററി

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ലാവ അഗ്നി 5ജി സ്മാർട്ട്ഫോണിന്റെ മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് ലാവ നൽകിയിട്ടുള്ളത്. 5ജി, 4ജി വോൾട്ടി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഈ ഡിവൈസിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഫോണിൽ നൽകിയിട്ടുണ്ട്. 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ലാവയുടെ ഫോണിൽ ഉള്ളത്. ഈ ബിൽറ്റ്-ഇൻ ബാറ്ററി 90 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാൻ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടിന് സാധിക്കുമെന്ന് ലാവ അവകാശപ്പെടുന്നു.

വില കുറഞ്ഞ ഫോൺ വേണോ? നവംബറിൽ വാങ്ങാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾവില കുറഞ്ഞ ഫോൺ വേണോ? നവംബറിൽ വാങ്ങാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Lava has launched its first 5G smartphone in the Indian market. The company has introduced a new phone called Lava Agni 5G. This smartphone comes with an attractive price.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X