മികച്ച ഫീച്ചറുകളുമായി ലാവ എക്സ്2 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, വില 6,999 രൂപ മാത്രം

|

ഇന്ത്യൻ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ലാവ പുതിയ എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ലാവ എക്സ്2 എന്ന സ്മാർട്ട്ഫോണാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ സ്‌മാർട്ട്‌ഫോൺ ബജറ്റ് ഫോൺ ആവശ്യമുള്ളവരെ ലക്ഷ്യം വച്ചാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിവൈസ് ഓൺലൈനിൽ മാത്രമാണ് ലോഞ്ച് ചെയ്‌തത്. 6.5 ഇഞ്ച് എച്ച്‌ഡി+ ഐപിഎസ് ഡിസ്‌പ്ലേ, 2ജിബി റാം, മീഡിയടെക് ഹീലിയോ എസ്ഒസി, 5000mAh ബാറ്ററി തുടങ്ങിയ മികച്ച ഫീച്ചറുകൾ ഈ ഡിവൈസിൽ ഉണ്ട്. എൻട്രിലെവൽ വിഭാഗത്തിൽ മറ്റ് ഫോണുകളോട് കടുത്ത മത്സരം കാഴ്ച്ചവെക്കാൻ പോന്ന മികച്ചൊരു സ്മാർട്ട്ഫോൺ തന്നെയാണ് ഇത്.

 

ലാവ എക്സ്2: ഇന്ത്യയിലെ വില

ലാവ എക്സ്2: ഇന്ത്യയിലെ വില

ലാവ എക്സ്2 സ്മാർട്ട്ഫോണിന്റെ ഒറ്റ വേരിയന്റ് മാത്രമാണ് ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്നത്. ഡിവൈസിന്റെ 2 ജിബിറാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലിന് 6999 രൂപയാണ് വില. മാർച്ച് 11 വരെ ആമസോണിൽ ഈ ഡിവൈസിന്റെ പ്രീ-ഓർഡർ നടക്കും. നിങ്ങൾ ഈ സ്മാർട്ട്ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് 6599 രൂപയ്ക്ക് സ്മാർട്ട്‌ഫോൺ സ്വന്തമാക്കാം. മാർച്ച് 12ന് നടക്കുന്ന വിൽപ്പനയിൽ നേരത്തെ ബുക്ക് ചെയ്യാത്ത ആളുകൾക്ക് 6999 രൂപ തന്നെ നൽകിയാൽ മാത്രമേ ഈ ഫോൺ വാങ്ങാൻ സാധിക്കുകയുള്ളു. ബ്ലൂ, സിയാൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ലാവ എക്സ്2 ലഭ്യമാകുന്നത്. ആമസോണിലും ലാവ ഇ-സ്റ്റോറിലും ഈ സ്മാർട്ട്‌ഫോൺ വിൽപ്പനയ്ക്ക് എത്തും.

മാർച്ച് മാസത്തിൽ സ്വന്തമാക്കാൻ മിഡ്റേഞ്ച് സെഗ്മെന്റിലെ അടിപൊളി ഫോണുകൾമാർച്ച് മാസത്തിൽ സ്വന്തമാക്കാൻ മിഡ്റേഞ്ച് സെഗ്മെന്റിലെ അടിപൊളി ഫോണുകൾ

ലാവ എക്സ്2: സവിശേഷതകൾ
 

ലാവ എക്സ്2: സവിശേഷതകൾ

ലാവ എക്സ്2 ഒരു എൻട്രി ലെവൽ സ്മാർട്ട്ഫോണാണ്. മികച്ചൊരു എൻട്രിലെവൽ ഡിവൈസിൽ ഉള്ള ഫീച്ചറുകളെല്ലാം ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 6.5 ഇഞ്ച് എച്ച്ഡി+ ഐപിഎസ് ഡിസ്‌പ്ലേയാണ് ലാവ എക്സ്2 സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്പ്ലെയിൽ സെൽഫി ക്യാമറ സ്ഥാപിക്കാനായി മുൻവശത്ത് വാട്ടർഡ്രോപ്പ് ശൈലിയിലുള്ള നോച്ചും നൽകിയിട്ടുണ്ട്. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്‌റ്റോറേജുമായിട്ടാണ് ഈ ഫോൺ വരുന്നത്. ഒക്ടാ കോർ മീഡിയടെക് ഹീലിയോ എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ചിപ്പ്സെറ്റിന്റെ മോഡൽ നമ്പർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ആൻഡ്രോയിഡ് വൺ

ലാവ എക്സ്2 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് വൺ ഒഎസിൽ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഈ ഡിവൈസിന്റെ ഒഎസുമായി ബന്ധപ്പെട്ട വിവരം കമ്പനി ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. 5000mAh ബാറ്ററിയും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. ഡിവൈസിനൊപ്പം ബണ്ടിൽ ചെയ്ത അഡാപ്റ്റർ ഉപയോഗിച്ച് ഈ സ്മാർട്ട്ഫോൺ പൂർണ്ണമായും ചാർജ് ചെയ്യാൻ 3.45 മണിക്കൂർ എടുക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ലാവ പറയുന്നതനുസരിച്ച് ഈ ബാറ്ററി ഒരു തവണ ചാർജ് ചെയ്താൽ 4ജി നെറ്റ്‌വർക്കുകളിൽ 38 മണിക്കൂർ ടോക് ടൈമും 10.5 മണിക്കൂർ യൂട്യൂബ് പ്ലേബാക്കും ഫുൾ ഡിസ്‌പ്ലേ ബ്രൈറ്റ്നസിൽ തന്നെ നൽകാൻ ഫോണിന് സാധിക്കും.

ഈ മാർച്ച് മാസം വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾഈ മാർച്ച് മാസം വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

ഫിംഗർപ്രിന്റ് സ്കാനർ

ലാവ എക്സ്2 സ്മാർട്ട്ഫോണിന്റെ പിൻഭാഗത്ത് ഫിംഗർപ്രിന്റ് സ്കാനർ നൽകിയിട്ടണ്ട്. ഫ്രണ്ട് ക്യാമറയിൽ തന്നെ ഫേസ് ഡിറ്റക്ഷൻ ഫീച്ചറും നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റിക്കായി വൈഫൈ, ബ്ലൂട്ടൂത്ത് v5.0, 3.5 mm ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി ചാർജിങ് പോർട്ട്, ഒടിജി സപ്പോർട്ട് എന്നിവയാണ് നൽകിയിട്ടുള്ളത്. ക്യാമറയുടെ കാര്യത്തിലും ഈ ഡിവൈസ് സെഗ്മെന്റിലെ മറ്റ് ഫോണുകൾക്ക് പിന്നിലല്ല. ഫോണിന്റെ പിൻഭാഗത്ത് ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഇതിലുള്ള ഒരു സെൻസർ ഏതാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. രണ്ടാമത്തെ സെൻസർ 8 മെഗാപിക്സൽ ക്യാമറയാണ്. ഫോണിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. എൻട്രി ലെവൽ വിഭാഗത്തിലെ മറ്റ് ഏതൊരു ഡിവൈസിനെയും വെല്ലുവിളിക്കാൻ പോന്ന ഫീച്ചറുകൾ ഈ ഫോണിൽ ഉണ്ട്.

Best Mobiles in India

English summary
Lava has launched a new entry level smartphone in the Indian market. The Lava X2 smartphone has been launched in India with the price of Rs 6999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X