Home
Mobile

ഒരു 5G പോരാളി! ലാവ പ്ലേ അ‌ൾട്ര 5G 13999 രൂപ വിലയിൽ വിൽപ്പന തുടങ്ങി

ഇന്ത്യയിൽ ഇന്ന് രണ്ട് സ്മാർട്ട്​​ഫോണുകൾ പുതിയതായി വിൽപ്പന ആരംഭിച്ചിരിക്കുന്നു. റിയൽമിയുടെ പി4 5ജി ആണ് അ‌തിലൊന്ന്. രണ്ടാമത്തേത് ഇന്ത്യയുടെ സ്വന്തം സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവയുടെ 5ജി പോരാളിയായ ലാവ പ്ലേ അ‌ൾട്ര 5ജിയും (Lava Play Ultra 5G). ഇതിൽ ലാവ പ്ലേ അ‌ൾട്ര 5ജി ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആലോചിക്കുന്നവർ പരിഗണിക്കേണ്ട ഒരു മികച്ച ഓപ്ഷനായിട്ടാണ് എത്തിയിരിക്കുന്നത്. ആകർഷകമായ വിലയും അ‌തിനൊത്ത ഫീച്ചറുകളും സഹിതം കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട ലാവ പ്ലേ അ‌ൾട്ര 5ജി ആമസോൺ വഴി ഇന്ന് മുതൽ വാങ്ങാനാകും.

വിലയും ലോഞ്ച് ഓഫറും

ലാവ പ്ലേ അൾട്ര 5ജിയുടെ 6GB+128GB അ‌ടിസ്ഥാന വേരിയന്റിന് 14,999 രൂപയും 8GB+128GB വേരിയന്റിന് 16,499 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന വേരിയന്റ് 13999 രൂപ വിലയിലും രണ്ടാമത്തെ വേരിയന്റ് 15499 രൂപയ്ക്കും ഇപ്പോൾ വാങ്ങാനാകും.

ഒരു 5G പോരാളി! ലാവ പ്ലേ അ‌ൾട്ര 5G 13999 രൂപ വിലയിൽ വിൽപ്പന തുടങ്ങി

ലാവ പ്ലേ അൾട്ര 5ജിയുടെ പ്രധാന ഫീച്ചറുകൾ

ഒക്ട കോർ (2 x 2.5GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ഈ പ്രോസസറിന് ശക്തിപകർന്നുകൊണ്ട് മാലി-G615 MC2 ജിപിയു, 6GB / 8GB LPDDR4X റാം, 8GB വരെ വെർച്വൽ റാം എന്നിവയും ഇതിലുണ്ട്.

6.67-ഇഞ്ച് (1080 x 2400 പിക്സലുകൾ) FHD+ AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ സഹിതമാണ് ലാവ പ്ലേ അൾട്ര 5ജി എത്തിയിരിക്കുന്നത്. മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം ഇതിൽ ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 2 ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒരു 5G പോരാളി! ലാവ പ്ലേ അ‌ൾട്ര 5G 13999 രൂപ വിലയിൽ വിൽപ്പന തുടങ്ങി

MOST READ: 15000 രൂപ വിലയിൽ പുതിയ 5G ഫോൺ നോക്കുന്നുണ്ടെങ്കിൽ ഇത് നോക്കൂ! 7000mAh ബാറ്ററിയുമായി റിയൽമി P4 5G റെഡി
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ലാവ പ്ലേ അ‌ൾട്ര 5ജിയിൽ ഉള്ളത്. അ‌തിൽ OIS, 1/1.73″ സോണി IMX682 സെൻസർ സഹിതം എത്തുന്ന 64MP മെയിൻ ക്യാമറയും 5MP മാക്രോ സെൻസറും അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 13MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.

പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP64 റേറ്റിങ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം, 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, Beidou, GPS, GLONASS, Galileo, QZSS, യുഎസ്ബി ​ടൈപ്പ് സി എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

33W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി, നൈറ്റ് മോഡ്, HDR, പോർട്രെയ്റ്റ്, ബ്യൂട്ടി, പനോരമ, സ്ലോ മോഷൻ, ഡോക്യുമെന്റ് സ്കാനിംഗ്, ടൈം ലാപ്സ്, ഫിൽട്ടറുകൾ, പ്രോ മോഡ്, AR സ്റ്റിക്കർ, QR കോഡ് സ്കാനിംഗ്, പ്രോ വീഡിയോ, ഗൂഗിൾ ലെൻസ്, ഡ്യുവൽ വ്യൂ വീഡിയോ, മാക്രോ ഫോട്ടോഗ്രാഫി തുടങ്ങിയ ഫീച്ചറുകളും ലാവ പ്ലേ അ‌ൾട്ര 5ജി വാഗ്ദാനം ചെയ്യുന്നു. ആർട്ടിക് ഫ്രോസ്റ്റ്, ആർട്ടിക് സ്ലേറ്റ് കളറുകളിൽ ഇത് വാങ്ങാനാകും.

ഒരു 5G പോരാളി! ലാവ പ്ലേ അ‌ൾട്ര 5G 13999 രൂപ വിലയിൽ വിൽപ്പന തുടങ്ങി

15000 രൂപയിൽ താഴെ വിലയിൽ ഒരു 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ലാവ പ്ലേ അ‌ൾട്ര 5ജി പരിഗണിക്കാവുന്നതാണ്. ഇപ്പോൾ വാങ്ങിയാൽ ലോഞ്ച് ഓഫർ സഹിതം യഥാർഥ വിലയിലും കുറഞ്ഞ വിലയിൽ വാങ്ങാം. പരിമിത കാലയളവിലേക്ക് മാത്രമേ ലോഞ്ച് ഓഫർ ലഭ്യമാകൂ എന്നകാര്യം ശ്രദ്ധിക്കുക.

More from GizBot

Best Mobiles in India

English summary
Lava Play Ultra 5G has gone on sale in India from today. Its 6GB+128GB base variant is priced at Rs 14,999 and the 8GB+128GB variant is priced at Rs 16,499. There is a bank discount of Rs 1000 as part of the launch offer. So, the base variant can now be purchased for Rs 13,999 and the second variant for Rs 15,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X