സ്‌നാപ്ഡ്രാഗൺ 662 ചിപ്പ്സെറ്റുമായി വരുന്നു ലെനോവോ കെ 13 പ്രോ

|

കെ 13 പ്രോ എന്ന പേരിൽ കെ-സീരീസിസ്‌ ഒരു പുതിയ ഹാൻഡ്‌സെറ്റ് കൊണ്ടുവരാൻ ഒരുങ്ങുകയാണ് ലെനോവോ. ഗീക്ക്ബെഞ്ച്, ബ്ലൂടൂത്ത് എസ്‌ഐജി എന്നിവയുൾപ്പെടെ ഒന്നിലധികം സർട്ടിഫിക്കേഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് വന്നതിനാൽ ഈ സ്മാർട്ട്ഫോണിന്റെ ചില സവിശേഷതകൾ ഇതിനകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ, ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗിൽ ഈ പുതിയ ഹാൻഡ്‌സെറ്റിൻറെ മുൻ പാനൽ രൂപകൽപ്പനയും പ്രോസസ്സറും വെളിപ്പെടുത്തിയിട്ടുണ്ട്.

 

കൂടുതൽ വായിക്കുക: മികച്ച സവിശേഷതകളുമായി വൺപ്ലസ് നോർഡ് എൻ 200 5 ജി സ്മാർട്ഫോൺ അവതരിപ്പിച്ചു

ലെനോവോ കെ 13 പ്രോ ഡിസൈനും സവിശേഷതകളും വെളിപ്പെടുത്തി

ലെനോവോ കെ 13 പ്രോ ഡിസൈനും സവിശേഷതകളും വെളിപ്പെടുത്തി

വരാനിരിക്കുന്ന ലെനോവോ കെ 13 പ്രോ സ്നാപ്ഡ്രാഗൺ 662 ചിപ്പിസെറ്റിലായിരിക്കും പ്രവർത്തിക്കുന്നത്. മുൻവശത്ത്, ഫ്രണ്ട് ക്യാമറ സെൻസർ സ്ഥാപിക്കാൻ ഫോണിൽ വാട്ടർ ഡ്രോപ്പ് നോച്ചും അവതരിപ്പിക്കും. ഈ ഹാൻഡ്‌സെറ്റ് ഒരു എച്ച്ഡി + (720 x 1600) പിക്‌സൽ റെസലൂഷൻ സപ്പോർട്ട് ചെയ്യുമെന്ന് പറയപ്പെടുന്നു. എന്നാൽ, ഡിസ്പ്ലേയുടെ വലിപ്പം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ, ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവർത്തിപ്പിക്കുന്നത്. സ്നാപ്ഡ്രാഗൺ 662 SoC ചിപ്‌സെറ്റ് അഡ്രിനോ 610 ജിപിയു, 6 ജിബി റാം എന്നിവയുമായി ജോടിയാക്കും.

നോക്കിയ 110 4 ജി, നോക്കിയ 105 4 ജി ഫീച്ചർ ഫോണുകൾ അവതരിപ്പിച്ചു: വിലയും, സവിശേഷതകളുംനോക്കിയ 110 4 ജി, നോക്കിയ 105 4 ജി ഫീച്ചർ ഫോണുകൾ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

ലെനോവോ കെ 13 പ്രോ ഡിസൈനും സവിശേഷതകളും
 

ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് പരിശോധിച്ചാൽ, സിംഗിൾ കോറിൽ 306 പോയിന്റും മൾട്ടി കോർ ടെസ്റ്റുകളിൽ 1258 പോയിന്റും നേടാൻ ഈ സ്മാർട്ട്ഫോണിന് കഴിഞ്ഞു. 4 ജിബി റാം ഓപ്ഷനുമായി വരാനിരിക്കുന്ന ഈ ഹാൻഡ്‌സെറ്റ് ലിസ്റ്റിംഗ് വെളിപ്പെടുത്തി. മറ്റ് സവിശേഷതകളിൽ ബ്ലൂടൂത്ത് വി 5.0 സപ്പോർട്ട്, എക്സ്പാൻഡ് ചെയ്യാവുന്ന സ്റ്റോറേജ് ഓപ്ഷൻ തുടങ്ങിയവ ഉൾപ്പെടും. ഇതുകൂടാതെ, കൂടുതൽ കാര്യങ്ങളൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ ലെനോവോ കെ 13 പ്രോയുടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഐഫോൺ 12, ഐഫോൺ 12 പ്രോ സ്മാർട്ട്ഫോണുകൾക്ക് ഡിസ്‌കൗണ്ടുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽഐഫോൺ 12, ഐഫോൺ 12 പ്രോ സ്മാർട്ട്ഫോണുകൾക്ക് ഡിസ്‌കൗണ്ടുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ

സ്‌നാപ്ഡ്രാഗൺ 662 ചിപ്പ്സെറ്റുമായി വരുന്നു ലെനോവോ കെ 13 പ്രോ

ഫോണിന്റെ സവിശേഷതകളും മുൻവശത്തെ രൂപകൽപ്പനയും പരിശോധിക്കുമ്പോൾ അറിയുവാൻ കഴിയുന്നത് മോട്ടോ ജി 30 യുടെ റീബ്രാൻഡഡ് എഡിഷനായി ലെനോവോ കെ 13 പ്രോ എത്തുമെന്ന് പറയുന്നു. എന്നാൽ, ഔദ്യോഗികമായി ഒന്നുംതന്നെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഇതുവരെ പറഞ്ഞിട്ടുള്ള വിവരങ്ങൾ അത്ര ഗൗരവമായി എടുക്കേണ്ട കാര്യമില്ല. ലെനോവോ കെ 13 പ്രോ മോട്ടോ ജി 30 യുടെ റീബ്രാൻഡഡ്‌ ആണെങ്കിൽ, 64 എംപി ക്വാഡ് റിയർ ക്യാമറകളും 13 എംപി ഫ്രണ്ട് ഫേസിംഗ് സെൻസറും വരാനിരിക്കുന്ന ലെനോവോ കെ 13 പ്രോയിൽ നിന്ന് ലഭിക്കുമെന്ന് പറയുന്നു. കൂടാതെ, 90 ഹെർട്സ് ഡിസ്പ്ലേ, 5,000 എംഎഎച്ച് ബാറ്ററി എന്നിവയും ഈ ഹാൻഡ്‌സെറ്റിലുണ്ടാകും. ഈ സ്മാർട്ഫോണിന് വില മോട്ടോ ജി 30 യ്ക്ക് തുല്യമാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ, ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തുമോ എന്ന കാര്യം തീർച്ചപ്പെടുത്തുവാൻ കഴിയില്ല.

കുറഞ്ഞ വിലയിൽ 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാം, വൺപ്ലസ് നോർഡ് സിഇ 5ജിയുടെ വിൽപ്പന ഇന്ന്കുറഞ്ഞ വിലയിൽ 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാം, വൺപ്ലസ് നോർഡ് സിഇ 5ജിയുടെ വിൽപ്പന ഇന്ന്

Most Read Articles
Best Mobiles in India

English summary
Lenovo is preparing to release the K13 Pro, a new device in the K-series. The phone has already passed various certifications, including Geekbench and Bluetooth SIG, revealing some of its characteristics. The phone's front panel design and chipset have now been revealed according to a listing on Google Play Console.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X