ലെനോവൊ P 780-നൊപ്പം ഒരാഴ്ച; 4000 mAh ബാറ്ററിതന്നെയാണ് താരം!!!

Posted By:

സാധാരണ എത്ര ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണായിരുന്നാലും ബാറ്ററി ചാര്‍ജിന്റെ കാര്യത്തില്‍ തീരെ പരിതാപകരമാണ് അവസ്ഥ. ദിവസത്തില്‍ ഒന്നിലധികം തവണ ചാര്‍ജ് ചെയ്യേണ്ടി വരും. ഇതില്‍നിന്നു വ്യത്യസ്തമായ ഒരു സ്മാര്‍ട്‌ഫോണ്‍ അടുത്തിടെ ഗിസ്‌ബോട് വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. ലെനോവൊ P780.

2 ദിവസത്തിലധികം ബാറ്ററി ബാക് നല്‍കുന്ന, ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകളുടെ എല്ലാ സൗകര്യവും ഉള്‍ക്കൊള്ളുന്ന ഫോണാണ് ഇതെന്നായിരുന്നു കമ്പനി ലോഞ്ചിംഗ് സമയത്ത് അവകാശപ്പെട്ടിരുന്നത്.

ഇത് ശരിയാണോ എന്നറിയുന്നതിനായി ഗിസ്‌ബോട്, ലെനോവൊ P780 ഒരാഴ്ച്ച പരിശോധിച്ചു. എന്താണ് അതില്‍ തെളിഞ്ഞത്. അത് താഴെ കൊടുത്തിരിക്കുന്ന സ്ലൈഡറുകളിലൂടെ വിവരിക്കുന്നു. അതിലേക്കു പോകുന്നതിനു മുമ്പ് ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍ നോക്കം.

വായിക്കുക: ലെനോവൊ P780; ഇതാണ് ലോകം കാത്തിരുന്ന സ്മാര്‍ട്‌ഫോണ്‍

ആദ്യമെ പറയട്ടെ ആധനിക സൗകര്യങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന ഈ ഫോണിന് 18,869 രൂപ മാത്രമാണ് വില. 1280-720 പിക്‌സല്‍ റെസല്യൂഷനുള്ള 5 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ, കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍. ഹാര്‍ഡ്‌വെയര്‍ പരിശോധിച്ചാല്‍, MTK 6589 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസറാണ് ഫോണിലുള്ളത്. ഒപ്പം 1 ജി.ബി. റാമും.

ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട ഭാഗം. ബാറ്ററി. 4000 mAh ആണ് ബാറ്ററി പവര്‍. 3 ജിയില്‍ 25 മണിക്കൂറും 2 ജിയില്‍ 43 മണിക്കൂറും ടോക് ടൈം നല്‍കുമെന്നാണ് കമ്പനി പറയുന്നത്. സ്റ്റാന്‍ഡ് ബൈ സമയം 35 ദിവസം.

വായിക്കുക: ലെനോവൊ P780 എന്തുകൊണ്ട് പ്രിയപ്പെട്ടതാകുന്നു; 5 കാരണങ്ങള്‍

ആന്‍ഡ്രോയ്ഡ് 4.2.1 ജെല്ലിബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ LED ഫ് ളാഷോടു കൂടിയ 8 എം.പി. പ്രൈമറി ക്യാമറയും 2 എം.പി. സെക്കന്‍ഡറി ക്യാമറയുമുണ്ട്. 4 ജി.ബി. ഇന്റേണല്‍ മെമ്മറി മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി. വരെ വികസിപ്പിക്കാം.

802.11 a/b/g/n ഹോട് സ്‌പോട്, USB-OTG സഹിതമുള്ള മൈക്രോ യു.എസ്.ബി. 2.0, ബ്ലുടൂത്ത് 3.0, GSM 900/1800/1900MHz, UMTS 900/2100 MHz, എഫ്.എം. കുടാതെ A-GPS, ഗ്രാവിറ്റേഷന്‍, ആഗബിയന്റ് ലൈറ്റ് തുടങ്ങിയ സെന്‍സറുകളും ഉണ്ട്.

ഇനി ഒരാഴ്ചക്കാലം ലെനോവൊ P780 ഉപയോഗിച്ചപ്പോള്‍ ഗിസ്‌ബോട്ടിനു ലഭിച്ച അനുഭവം ചുവടെ കൊടുക്കുന്നു.

ലെനോവൊ P780 സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ലെനോവൊ P 780-നൊപ്പം ഒരാഴ്ച; 4000 mAh ബാറ്ററിതന്നെയാണ് താരം!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot