ലെനോവോ ഫാബ് 2 ഡിസംബര്‍ 6ന് ഇന്ത്യന്‍ വിപണിയില്‍!
ഫാബ് 2 പ്രൊഫഷണലിന്റെ നോണ്‍-ടാങ്കോ മോഡലായ ലെനോവോ ഫാബ് 2, 2016 ഡിസംബര്‍ 6നാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.
ചൈന ആസ്ഥാനമാക്കിയുളള ഒരു കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനിയാണ് ലെനോവോ. മൊബൈലുകള്‍,ഡെസ്‌ക്ടോപ്പ്, ലാപ്‌ടോപ്, നോട്ട് ബുക്ക്, സെര്‍വറുകള്‍, പ്രിന്ററുകള്‍, ടെലിവിഷന്‍, സ്‌കാനറുകള്‍, ഹാര്‍ഡ്ഡിസ്‌കുകള്‍ എന്നിവയാണ് പ്രധാനമായും ലെനോവോ നിര്‍മ്മിക്കുന്നത്.

ഇപ്പോള്‍ ലെനോവയുടെ പുതിയ ഫാബ്ലറ്റായ ലെനോവോ ഫാബ് 2 ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ പോകുന്നു. ഇതിനകം തന്നെ ലെനോവോ ഫാബ് 2 പ്രോ, ഫാബ് 2 പ്ലസ് എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിക്കഴിഞ്ഞു.
എന്നാല്‍ ഇപ്പോള്‍ നമ്മള്‍ കാത്തിരിക്കുന്നത് ഫാബ് 2, ഫാബ് 2 പ്രോ എന്നീ ഫാബ്ലറ്റുകളാണ്.
ഫാബ് 2 പ്രൊഫഷണലിന്റെ നോണ്‍-ടാങ്കോ മോഡലായ ലെനോവോ ഫാബ് 2, 2016 ഡിസംബര്‍ 6നാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ഇത് ലെനോവോ ഫാബ് 2 കുടുംബത്തിലെ ഏറ്റവും വില കുറവുളള മോഡല്‍ ആയിരിക്കും.

ഫാബ് 2, ഫാബ് 2 പ്ലസിന്റെ വില ഏകദേശം 13,000 രൂപ, 20,000 രൂപയാണ്, എന്നാല്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന ഫാബ് 2 മോഡലിന്റെ വില ഇതിലും കുറവായിരിക്കും.
ഫാബ് 2 ന്റെ സവിശേഷതകള്‍ ഇവയൊക്കെയാണ്. 6.4 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, മീഡിയാ ടെക് MT8735 ചിപ്‌സെറ്റ്, 3ജിബി റാം, 32 ജിബി റോം, 256 ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഷന്‍, 4050എംഎഎച്ച് ബാറ്ററി.

ഫാബ് 2 ന്റെ കണക്ടിവിറ്റികളാണ് ഡ്യുവല്‍ സിം സപ്പോര്‍ട്ട്, 4ജി LTE സപ്പോര്‍ട്ട്, വൈഫൈ 802.11 a/b/g/n, ബ്ലൂട്ടൂത്ത് 4.0. ഗണ്‍മെറ്റല്‍ ഗ്രേ നിറത്തിലും ഗോള്‍ഡ് നിറത്തിലും വരുന്നു.
13എംബി മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 5എംബി മുന്‍ ക്യാമറ എന്നിവയാണ്.


Click it and Unblock the Notifications








