Home
Mobile

എൽജി കെ31 സ്മാർട്ട്ഫോൺ വിപണിയിലെത്തി; വിലയും സവിശേഷതകളും

പ്രമുഖ ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ എൽജിയുടെ പുതിയ സ്മാർട്ട്ഫോണായ എൽജി കെ31 പുറത്തിങ്ങി. അമേരിക്കയിലാണ് ഡിവൈസ് അവതരിപ്പിച്ചത്. നേരത്തെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ട് എൻട്രിലെവൽ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായിട്ടാണ് എൽജി കെ31 പുറത്തിറക്കിയിരിക്കുന്നത്. എൻ‌ട്രി ലെവൽ‌ സവിശേഷതകൾ‌ പാക്ക് ചെയ്യുന്ന ഡിവൈസിൽ മുടക്കുന്ന തുകയ്ക്ക് ചേർന്ന സവിശേഷതകൾ തന്നെയണ് എൽജി ഉൾപ്പെടുത്തിയിരിക്കുന്നത്. 5.7 ഇഞ്ച് ഡിസ്പ്ലെ, മീഡിയാടെക് ഹീലിയോ പി22, ഫിങ്കർപ്രിന്റ് സെൻസർ എന്നിവയാണ് ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

എൽജി കെ31: വിലയും സവിശേഷതകളും

എൽജി കെ31: വിലയും സവിശേഷതകളും

5.7 ഇഞ്ച് ഫുൾവിഷൻ എൽസിഡി സ്‌ക്രീനുമായാണ് എൽജി കെ31 വിപണിയിലെത്തിയിരിക്കുന്നത്. ഇത് എച്ച്ഡി + (720 x 1520 പിക്‌സൽ) റെസല്യൂഷനും 19: 9 അസ്പക്ട് റേഷിയോവും നൽകുന്നു. സെൽഫികളും വീഡിയോ കോളുകളും എടുക്കുന്നതിനായി ഡിവൈസിൽ 5 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടണ്ട്. അല്പം കട്ടിയുള്ള ബെസെലുള്ള ഈ സ്മാർട്ട്‌ഫോണിൽ ഒരു ചെറിയ വാട്ടർ ഡ്രോപ്പ് നോച്ചും നൽകിയിട്ടുണ്ട്.

ഇരട്ട ക്യാമറ

ഡിവൈസിന്റെ പിന്നിൽ പ്ലാസ്റ്റിക് ഷെല്ലുകളിലായി ഇരട്ട ക്യാമറ സെറ്റപ്പ് നൽകിയിട്ടുണ്ട്. 13 മെഗാപിക്സൽ പ്രൈമറി ക്യാമറയിൽ പി‌ഡി‌എ‌എഫ് സപ്പോർട്ടും നൽകിയിട്ടുണ്ട്. 120 ഡിഗ്രി FOV അൾട്രാവൈഡ് ലെൻസുുള്ള 5 മെഗാപിക്സൽ ക്യാമറയാണ് ഡിവൈസിലെ രണ്ടാമത്തെ ക്യാമറ. എൽജി അതിന്റെ സോഫ്റ്റ്‌വെയർ യുഐയിൽ ക്യാമറയ്ക്കായി ജെസ്റ്റർ ഷോട്ട്, ഓട്ടോ ഷോട്ട്, ജെസ്റ്റർ ഇന്റർവെൽ ഷോട്ട് തുടങ്ങി നിരവധി സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

മീഡിയടെക് ഹെലിയോ പി 22 പ്രോസസർ

2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമായിട്ടാണ് എൽജി കെ31 സ്മാർട്ട്ഫോൺ പുറത്തിറക്കിയിട്ടുള്ളത്. മീഡിയടെക് ഹെലിയോ പി 22 പ്രോസസറാണ് ഈ ഡിവൈസിന്റെ കരുത്ത്. സ്റ്റോറേജ് വികസിപ്പിക്കാനായി ഈ സ്മാർട്ട്ഫോണിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ഡിവൈസിന്റെ പിന്നിൽ സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. സമർപ്പിത ഗൂഗിൾ അസിസ്റ്റന്റ് ബട്ടൺ, ഹെഡ്‌ഫോൺ ജാക്ക് എന്നിങ്ങനെയുള്ള സവിശേഷതകളും ഡിവൈസിൽ എൽജി ഉൾപ്പെടുത്തിയിട്ടുണ്ട്.

എൽജി കെ31

എൽജി കെ31 സ്മാർട്ട്ഫോണിൽ ആൻഡ്രോയിഡ് 10 ഒഎസിനെ അടിസ്ഥാനമാക്കിയുള്ള എൽജി യുഎക്സ് 9.1 ഇന്റർഫേസാണ് ഉള്ളത്. മൈക്രോ യുഎസ്ബി ചാർജിംഗ് പോർട്ടും 3,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയും ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. എൽജി കെ31 സ്മാർട്ട്ഫോൺ സിൽവർ കളറിൽ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്. ഈ ഡിവൈസിന് 149.99 ഡോളറാണ് വില (ഏകദേശം 10,000 രൂപ) നിലവിൽ ഈ ഡിവൈസ് അമേരിക്കയിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയിൽ ഡിവൈസ് എപ്പോൾ എത്തുമെന്ന കാര്യം വ്യക്തമല്ല.

Best Mobiles in India

English summary
LG has officially launched it's new smartphone, LG K30. This device comes with a 5.7-inch FullVision LCD screen. It offers HD+ (720 x 1520 pixels) resolution and a 19:9 aspect ratio.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X