Home
Mobile

എൽ‌ജി കെ42, എൽ‌ജി കെ52 സ്മാർട്ട്ഫോണുകൾ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

എൽജി കെ42, കെ52 എന്നീ രണ്ട് പുതിയ സ്മാർട്ട്‌ഫോണുകൾ തിരഞ്ഞെടുത്ത വിപണികളിൽ കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ഈ സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഡിവൈസുകൾ വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നതിന്റെ സൂചന ബി‌ഐ‌എസ് സർട്ടിഫിക്കറ്റ് ലിസ്റ്റിംഗ് നൽകി.

എൽ‌ജി കെ42, എൽ‌ജി കെ52

എൽജി കെ42, കെ52 എന്നിവ ബജറ്റ് സ്മാർട്ട്ഫോണുകളാണ്. ഈ ഡിവൈസുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ലെങ്കിലും ബിഐഎസ് സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ ഈ ഡിവൈസുകൾ ലിസ്റ്റ് ചെയ്തിട്ടുള്ളതിനാൽ തന്നെ അധികം വൈകാതെ തന്നെ ഇവ വിപണിയിൽ അവതരിപ്പിക്കുമെന്ന് ഉറപ്പിക്കാം.

ബിഐഎസ്

ടിപ്പ്സ്റ്റർ മുകുൾ ശർമ പുറത്ത് വിട്ട് വിവരമനുസരിച്ച്, LM-K420YMW, LM-K520YMW എന്നീ മോഡൽ നമ്പരുകളിലുള്ള രണ്ട് പുതിയ എൽജി സ്മാർട്ട്‌ഫോണുകൾ ബിഐഎസ് സർട്ടിഫിക്കേഷൻ ഡാറ്റാബേസിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എഫ്‌സിസി, ബ്ലൂടൂത്ത് എസ്‌ഐജി സർട്ടിഫിക്കേഷൻ ലിസ്റ്റിങുകളിലും ഈ മോഡൽ നമ്പർ കണ്ടെത്തിയിരുന്നു. ഈ ഫോണുകൾ ഇതിനകം തെക്കേ അമേരിക്ക, യൂറോപ്പ് തുടങ്ങിയ ചില വിപണികളിൽ ലോഞ്ച് ചെയ്തിട്ടുണ്ട്.

എൽജി കെ42: സവിശേഷതകൾ

എൽജി കെ42: സവിശേഷതകൾ

എൽജി കെ42 സ്മാർട്ട്‌ഫോൺ 6.6 ഇഞ്ച് എച്ച്ഡി + പഞ്ച്-ഹോൾ ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. 3 ജിബി റാമും 64 ജിബി സ്റ്റോറേജ് സ്‌പെയ്‌സുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 22 ചിപ്‌സെറ്റായിരിക്കും. ഡിവൈസിൽ 13 എംപി പ്രൈമറി സെൻസർ, 5 എംപി സൂപ്പർ വൈഡ് സെൻസർ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ സെൻസർ എന്നീ ക്യാമറകൾ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പും ഉണ്ടായിരിക്കും.

ക്യാമറ

എൽജി കെ42 സ്മാർട്ട്ഫോണിൽ സെൽഫിക്കും വീഡിയോ കോളിങിനുമായി 8 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്. 4000 എംഎഎച്ച് ബാറ്ററി, മിൽ-എസ്ടിഡി -810 ജി സർട്ടിഫിക്കേഷൻ, സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ആൻഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് എൽജി യുഎക്സ് എന്നിവയാണ് ഈ ഡിവൈസിന്റെ മറ്റ് സവിശേഷതകൾ

എൽജി കെ52: സവിശേഷതകൾ

എൽജി കെ52: സവിശേഷതകൾ

6.6 ഇഞ്ച് ഫുൾവിഷൻ ഡിസ്‌പ്ലേയാണ് എൽജി കെ52 സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിവൈസ് ഒക്ടാകോറിന്റെ കരുത്തിലാണ് പ്രവർത്തിക്കുക. 4000 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ടായിരിക്കും. 48 എംപി പ്രൈമറി ലെൻസുള്ള ഒരു സ്‌ക്വിക്കിൾ ക്വാഡ് ക്യാമറ ലേഔട്ടാണ് ഡിവൈസിൽ ഉള്ളത്. ഇതിൽ 115 ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 5 എംപി അൾട്രാ വൈഡ് ലെൻസ്, രണ്ട് 2 എംപി സെൻസറുകൾ എന്നിവയും നൽകിയിട്ടുണ്ട്. പഞ്ച്-ഹോൾ കട്ട് ഔട്ടിനുള്ളിൽ 13 എംപി സെൽഫി ക്യാമറ സെൻസറും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് സ്പേസ് എന്നിവയള്ള ഡിവൈസിൽ സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.

Best Mobiles in India

English summary
LG is all set to launch two new smartphones in the Indian market, the LG K42 and LG K52.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X