സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിച്ച എൽജിയുടെ കിടിലൻ ഡിസൈനിലുള്ള ഡിവൈസുകൾ

|

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ലാഭകരമായ ഒരു സാമ്പത്തിക പാദം പോലും ഇല്ലാതെ തങ്ങളുടെ സ്മാർട്ട്ഫോൺ ബിസിനസ് അവസാനിപ്പിക്കുകയാണ് എൽജി. മികച്ച ഡിവൈസുകൾ പുറത്തറക്കുകയും സ്മാർട്ട്ഫോൺ രംഗത്ത് വലിയ മാറ്റങ്ങളിലേക്ക് ചുവട് വെക്കാൻ ശ്രമിക്കുകയും ചെയ്ത ഈ ദക്ഷിണ കൊറിയൻ കമ്പനി പരാജയം സമ്മതിക്കുന്നു. മറ്റെല്ലാ ഇലക്ട്രേണിക്സ് വിപണിയിലും ആധിപത്യം പുലർത്തുന്ന എൽജിയുടെ മൊബൈൽ ഫോൺ വിപണിയിലെ പിന്മാറ്റത്തെ കുറിച്ചാണ് ടെക് ലോകം ഇന്ന് ചർച്ച ചെയ്യുന്നത്.

 

എൽജി

എൽജി തങ്ങളുടെ സ്മാർട്ട്ഫോൺ ബിസിനസ് അവസാനിപ്പിക്കുമ്പോൾ സ്മാർട്ട്ഫോൺ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കായുള്ള പരിശ്രമങ്ങൾ കൂടിയാണ് അവസാനിക്കുന്നത്. സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിച്ച നിരവധി ഡിവൈസുകൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എൽജി ഈ രംഗത്ത് അവതരിപ്പിച്ച ഡിവൈസുകളെല്ലാം സ്മാർട്ട്ഫോണുകളുടെ ചരിത്രത്തിൽ തന്നെ ഏറെ പ്രധാനപ്പെട്ടവയാണ്. എൽജി വിപണിയിലെത്തിച്ച അഞ്ച് കിടിലൻ ഡിവൈസുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എഫ്02എസ്, ഗാലക്‌സി എഫ്12 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എഫ്02എസ്, ഗാലക്‌സി എഫ്12 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

എൽജി ഫ്ലെക്സ്

എൽജി ഫ്ലെക്സ്

കർവ്ഡ് ഫോൺ എന്നത് 2021ൽ പോലും ഫാൻസിയായി കാണുന്ന ഒന്നാണ്. അപ്പോഴാണ് 2013ൽ ഡിസ്പ്ലേയുടെ വശങ്ങൾ മാത്രമല്ല, മുഴുവൻ ഫോണും കർവ്ഡ് രീതിയിൽ നിർമ്മിച്ച എൽജി ഫ്ലെക്സ് എന്ന ഡിവൈസ് എൽജി അവതരിപ്പിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെ പുറത്തിറങ്ങിയ കാലത്ത് എറ്റവും മികച്ച സവിശേഷതകൾ നൽകിയിരുന്ന ഒരു കർവ്ഡ് സ്മാർട്ട്‌ഫോണാണ് ഇത്. ഈ ഡിവൈസിന്റെ ഡിസൈൻ ഇന്നും ആകർഷകമായ ഒന്നാണ്.

നെക്സസ് 4
 

നെക്സസ് 4

എൽ‌ജി ഗൂഗിളിനായി ഒന്നിലധികം നെക്‌സസ് സ്മാർട്ട്‌ഫോണുകൾ നിർമ്മിച്ചിട്ടുണ്ട്. കോം‌പാക്റ്റ് ഫോം-ഫാക്ടർ, പ്രീമിയം ഗ്ലാസ് ബിൽഡ് ക്വാളിറ്റി, ഗൂഗിൾ ആൻഡ്രോയിഡ് ഒഎസ് എന്നിവയുമായി പുറത്തിറങ്ങിയ ഡിവൈസാണ് നെക്‌സസ് 4. 2021ൽ പോലും എൽജി നെക്സസ് 4 വളരെ ആകർഷകവും കനംകുറഞ്ഞതുമായ ഡിസൈനായി തോന്നുന്നു എന്നത് ഈ ഡിവൈസിന്റെ കാലത്തെ അതിജീവിക്കാനുള്ള ശേഷി തന്നെയാണ് കാണിച്ച് തരുന്നത്. ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ ഡിസൈനുകളിൽ പുതിയ ദിശാബോധം നൽകിയ ഡിവൈസ് കൂടിയാണ് ഇത്.

കൂടുതൽ വായിക്കുക: ഇനി സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കില്ലെന്ന് എൽജി, പിന്മാറ്റത്തിന് കാരണം വൻ നഷ്ടംകൂടുതൽ വായിക്കുക: ഇനി സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കില്ലെന്ന് എൽജി, പിന്മാറ്റത്തിന് കാരണം വൻ നഷ്ടം

എൽജി ജി5

എൽജി ജി5

സാധാരണ സ്മാർട്ട്‌ഫോണുകളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഡിവൈസാണ് ജി5. അതും 2016ലാണ് ഈ ഡിവൈസ് എൽജി വിപണിയിൽ അവതരിപ്പിച്ചത്. ഈ ഫോൺ എളുപ്പത്തിൽ ബാറ്ററി റീപ്ലൈസ് ചെയ്യാൻ അനുവദിക്കുന്ന തരത്തിലുള്ള ഡിസൈനുമായിട്ടാണ് വന്നത്. എൽജി ജി5ൽ ഏത് ആക്സസറിയും മാറ്റി പുതിയത് ഘടിപ്പിക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഡിസൈനുമായിട്ടാണ് വന്നത്.

എൽജി ജി8എക്സ്

എൽജി ജി8എക്സ്

എൽജി ജി8 എക്സ് സാധാരണ കാണുന്ന രീതിയിലുള്ള ഒരു സ്മാർട്ട്‌ഫോണാണ്, പക്ഷേ ഇതിന് ഒരു പ്രത്യേകതയുണ്ട്. മടക്കാവുന്ന സ്മാർട്ട്‌ഫോണുകളുടെ കാലഘട്ടത്തിലാണ് ഈ ഡിവൈസ് പുറത്തിറങ്ങിയത്. വന്നത്. എൽജിയുടെ വില കുറഞ്ഞ മടക്കാവുന്ന സ്മാർട്ട്‌ഫോണാണ് ഇത്. ഇതിന്റെ ഡിസ്പ്ലെ മടക്കാൻ സാധിക്കില്ല. ഒരു സാധാരണ ഡിവൈസായി ഉപയോഗിക്കുന്നതിനൊപ്പം കൂടുതൽ വലിയ സ്‌ക്രീൻ ലഭിക്കാൻ ഡോക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഡിവൈസ് ആയിരുന്നു ഇത്.

കൂടുതൽ വായിക്കുക: സോണിയുടെ അടുത്ത എക്സ്പീരിയ ഫോൺ ഏപ്രിൽ 14ന് പുറത്തിറങ്ങുംകൂടുതൽ വായിക്കുക: സോണിയുടെ അടുത്ത എക്സ്പീരിയ ഫോൺ ഏപ്രിൽ 14ന് പുറത്തിറങ്ങും

എൽജി വിംഗ് 5ജി

എൽജി വിംഗ് 5ജി

എൽജി വിംഗ് 5ജി അടുത്തിടെയാണ് പുറത്തിറക്കിയത്. മറ്റേതൊരു സ്മാർട്ട്‌ഫോണിൽ നിന്നും വ്യത്യസ്തമായി ഡ്യുവൽ സ്‌ക്രീൻ ഡിസ്‌പ്ലേയുമായിട്ടാണ് ഈ ഡിവൈസ് പുറത്തിറക്കിയത്. ഇതിന് ഒരു സ്വിവലിംഗ് സെക്കൻഡറി സ്‌ക്രീനുമായി വരുന്നു. ഇത് തന്നെയാണ് ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത.

Best Mobiles in India

English summary
As LG closes its smartphone business. Here are the top five most unique devices that LG has launched during its course.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X