എല്‍.ജി. ജി ഫ് ളെക്‌സ് ഡിസംബര്‍ 11-ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും

Posted By:

എല്‍.ജിയുടെ കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണായ എല്‍.ജി. ജി ഫ് ളെക്‌സ് നാളെ (ഡിസംബര്‍ 11) ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ഡല്‍ഹിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങിലായിരിക്കും ലോഞ്ചിംഗ്. ഒക്‌ടോബറില്‍ പുറത്തിറങ്ങിയ ഫോണ്‍ ഇതുവരെ സൗത് കൊറിയയില്‍ മാത്രമെ ലഭ്യമായിരുന്നുള്ളു.

ലോകത്തിലെ രണ്ടാമത്തെ കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണാണ് എല്‍.ജി ജി ഫ് ളെക്‌സ്. മുകളില്‍ താഴേക്ക് വളഞ്ഞിരിക്കുന്ന 6 ഇഞ്ച് OLED സ്‌ക്രീനാണ് ഫോണിനുള്ളത്. ഫോണിലുള്ള 3500 mAh ബാറ്ററിയും വളഞ്ഞാണിരിക്കുന്നത്. ബലം കൊടുത്താല്‍ നേരിയ തോതില്‍ വളയുന്ന സ്‌ക്രീനാണ് ഇതിലുള്ളത്. 55 ഇഞ്ച് ഒഉ ടി.വി 10 അടി മാറിനിന്ന് വീക്ഷിക്കുമ്പോള്‍ ലഭിക്കുന്ന അതേ ദൃശ്യാനുഭവമാണ് എല്‍.ജി ജി ഫ് ളെക്‌സില്‍ ഒരടി മാറിനിന്നു നോക്കുമ്പോള്‍ ലഭിക്കുക എന്നാണ് കമ്പനി പറയുന്നത്.

എല്‍.ജി. ജി ഫ് ളക്‌സ് സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ചെറിയ വരകള്‍ വീണാല്‍ അഞ്ചു മിനിറ്റിനുള്ളില്‍ അത് തനിയെ മായ്ക്കാന്‍ കഴിയുന്ന സംവിധാനവും ഫോണിന്റെ പ്രധാന പ്രത്യേകതകളില്‍ ഒന്നാണ്. ബാക് പാനലിലുള്ള പ്രത്യേക കോട്ടിംഗാണ് ഇത് സാധ്യമാക്കുന്നത്. 2.2 Ghz ക്വാഡ് കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ മെമ്മറി, 13 എം.പി. ക്യാമറ തുടങ്ങിയവയാണ് സാങ്കേതികമായ മറ്റു പ്രത്യേകതകള്‍.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

അതേസമയം 90 ഡിഗ്രിയില്‍ മടക്കാവുന്ന, എല്‍.ജി. ജി ഫ് ളക്‌സിന്റെ രണ്ടാം തലമുറ ഫോണിന്റെ നിര്‍മാണത്തിലാണ് എല്‍.ജിയെന്ന അഭ്യൂഹവും ഉയരുന്നുണ്ട്. ഫോണിന്റെ കൂടുതല്‍ പ്രത്യേകതകള്‍ ചുവടെ.

എല്‍.ജി. ജി ഫ് ളെക്‌സ് ഡിസംബര്‍ 11-ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot