Home
Mobile

ഡിസ്പ്ലെയിൽ ഫിങ്കർപ്രിൻറ് സെൻസറുള്ള LG യുടെ ആദ്യഫോൺ G8X അടുത്തമാസം അവതരിപ്പിക്കും

ഈ വർഷം ആദ്യം പുറത്തിറങ്ങിയ LG യുടെ G8 പ്രതീക്ഷ നിലയിൽ സ്വീകരിക്കപ്പെട്ടിരുന്നില്ല. എന്നാൽ LG G8 നെ വിടാൻ ഉദ്ദേശിച്ചിട്ടില്ല. G8X എന്ന പ്രതീക്ഷയുണർത്തുന്ന മോഡൽ കമ്പനി അടുത്തമാസം ജർമ്മനിയിൽ നടക്കുന്ന IFA ആനുവൽ ഷോയിൽ അവതരിപ്പിക്കും. ഡിസ്പ്ലെയുടെ അകത്ത് തന്നെ ഫിങ്കർപ്രിൻറ് സെൻസറുള്ള LG യുടെ ആദ്യ ഫോണായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ.

ഡിസ്പ്ലെയിൽ ഫിങ്കർപ്രിൻറ് സെൻസറുള്ള LG യുടെ ആദ്യഫോൺ G8X അടുത്തമാസം അവത

G8ൽ നിന്നും G8Xലേക്ക് എത്തുമ്പോൾ ഡിസ്പ്ലെയ്ക്ക് അകത്ത് സ്കാനർ എന്നത് LGയെ സംബന്ധിച്ച് വലിയമാറ്റമാണ്. G8 അൺലോക്ക് ചെയ്യാൻ മൂന്ന് മാർഗ്ഗങ്ങളാണ് ഉണ്ടായിരുന്നത്. ഫോണിനുപിറകിലെ ഫിങ്കഡർപ്രിൻറ് റീഡർ, ഫെയ്സ് സ്കാനിങ്ങിനായി 3D ടൈം ഓഫ് ഫ്ലൈറ്റ് ക്യാമറ, വ്യത്യസ്ഥവും സവിശേഷവുമായ പാം സ്കാനിങ് എന്നിവയാണ് G8ലുണ്ടായിരുന്ന സവിശേഷത.

G8ൽ നിന്നും വലിയമാറ്റങ്ങളോടെ G8X

G8ൽ നിന്നും വലിയമാറ്റങ്ങളോടെ G8X

പുറത്തുവരുന്ന ചിത്രങ്ങൾ പ്രകാരം G8Xൽ LG ഫ്രണ്ട് ഫെയ്സിങ് സ്കാനർ ഒഴിവാക്കിയിട്ടുണ്ട്. മുൻഭാഗത്ത് ചെറിയൊരു ടിയർഡ്രോപ്പ് സ്റ്റൈൽ നോച്ച് മാത്രമാണ് നൽകിയിട്ടുള്ളത്. ഡിസ്പ്ലൈയ്ക്ക് അകത്ത് തന്നെ ഫിങ്കർ സ്കാനർ നൽകുന്നതിനാലാണ് ഇത്തരമൊരു മാറ്റമെന്നാണ് വിലയിരുത്തൽ. G8ൽ നിന്നും വലിയമാറ്റങ്ങളോടെയാണ് G8X പുറത്തിറങ്ങുന്നത് എന്ന് ഉറപ്പാണ്.

ക്രിസ്റ്റൽ സൌണ്ട് OLED സ്പീക്കർ

ക്രിസ്റ്റൽ സൌണ്ട് OLED സ്പീക്കർ

G8Xൽ കാണാനാവാത്ത മറ്റൊന്ന് G8ൽ ഉണ്ടായിരുന്ന LGയുടെ ക്രിസ്റ്റൽ സൌണ്ട് OLED സ്പീക്കറാണ്. ഇതിനുപകരം സാധാരണ സ്പീക്കറാണ് G8Xൻറെ ലീക്കായ ചിത്രങ്ങളിൽ കാണുന്നത്. പുറത്ത് വന്നത് G8Xൻറെ ശരിയായ ചിത്രങ്ങളല്ലെന്നും LG ഫൈനലൈസ് ചെയ്ത ചിത്രങ്ങൾ പുറത്ത് വന്നിട്ടില്ലെന്നും വാർത്തകളുണ്ട്.

സ്നാപ്പ് ഡ്രാഗൺ 855 ചിപ്പ്സെറ്റ്

സ്നാപ്പ് ഡ്രാഗൺ 855 ചിപ്പ്സെറ്റ്

G8X ൽ അതിൻറെ മുൻഗാമിയെപോലെ തന്നെ സ്നാപ്പ് ഡ്രാഗൺ 855 ചിപ്പ്സെറ്റാണ് ഉള്ളത്. മറ്റുള്ള വിശദ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പരാജയപ്പെട്ട മോഡലായ G8ൻറെ പരിഷ്കരിച്ച പതിപ്പ് എന്ന നിലയിൽ LG അനേകം മാറ്റങ്ങളാണ് മോഡലിൽ വരുത്തുക. എന്നിരുന്നാലും മുൻപ് ഇറങ്ങിയ മോഡലിനെ അടിസ്ഥാനമാക്കി പുറത്തിറങ്ങുന്ന മോഡലെന്നതിനാൽ അമിത പ്രതീക്ഷ പുലർത്താനും സാധിക്കില്ല.

More from GizBot

Best Mobiles in India

English summary
G8X set to be revealed next month at the annual IFA show in Germany. And it’ll apparently offer an in-display fingerprint sensor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X