Home
Mobile

5ജി സപ്പോർട്ടുള്ള എൽജി വെൽവെറ്റ് സ്മാർട്ട്ഫോണിന്റെ സവിശേഷകൾ പ്രഖ്യാപിച്ചു

ദക്ഷിണ കൊറിയൻ സ്മാർട്ട്‌ഫോൺ ബ്രാൻഡായ എൽജി തങ്ങളുടെ 5ജി നെറ്റ്വർക്ക് സപ്പോർട്ടുള്ള 'എൽജി വെൽവെറ്റ്' എന്ന മിഡ് റേഞ്ച് സ്മാർട്ട്ഫോൺ പ്രഖ്യാപിച്ചു. മറ്റ് കമ്പനികളായ ഷവോമി, റിയൽമി, ഓപ്പോ, വിവോ എന്നിവയെ മിഡ്റേഞ്ചിൽ നേരിടാനായി സ്‌നാപ്ഡ്രാഗൺ 765 ജി ചിപ്‌സെറ്റുമായിട്ടാണ് എൽജി വെൽവെറ്റ് സ്മാർട്ട്ഫോൺ പുറത്തിറങ്ങുക.

എൽ‌ജി വെൽ‌വറ്റ്

എൽ‌ജി വെൽ‌വറ്റ് ഒരു പുതിയ ഡിസൈനിലാണ് വരുന്നത്. മുകളിൽ ഒരു വലിയ ടിയർ‌ട്രോപ്പ് നോച്ചും ഗ്ലാസ് ബാക്കുമാണ് ഫോണിന്റെ പ്രധാന ആകർഷണം. 48 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, 4300 എംഎഎച്ച് ബാറ്ററി, 8 ജിബി വരെ റാം എന്നിവയാണ് എൽജി വെൽവെറ്റിന്റെ മറ്റ് പ്രധാന സവിശേഷതകൾ.

മെയ് 7

ഡിവൈസിന്റെ പൂർണ്ണമായ സവിശേഷതകൾ കമ്പനി ഇന്ന് വെളിപ്പെടുത്തിയെങ്കിലും ഔദ്യോഗികമായ വിലയും എപ്പോൾ മുതലാണ് ഡിവൈസ് ലഭ്യമായി തുടങ്ങുക എന്ന കാര്യവും മെയ് 7 ന് മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. മിഡ് റേഞ്ച് സ്മാർട്ട്ഫോൺ എന്ന സൂചന നൽകുമ്പോൾ തന്നെയും 5ജി സപ്പോർട്ട് ഡിവൈസിന്റെ വില വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

എൽജി വെൽവെറ്റ്: സവിശേഷതകൾ

എൽജി വെൽവെറ്റ്: സവിശേഷതകൾ

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് എൽജി തങ്ങളുടെ പുതിയ സ്മാർട്ട്ഫോൺ ലൈനപ്പ് മെയ് 7 ന് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എൽജി ഫ്ലാഗ്ഷിപ്പ് ഡിവൈസുകൾ പുറത്തിറക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്, അതുകൊണ്ട് തന്നെ വരാനിരിക്കുന്ന എൽജി വെൽവെറ്റിലും ടോപ്പ് ടയർ ഹാർഡ്‌വെയറുകളാമണ് കമ്പനി നൽകുകയെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫ്ലാഗ്ഷിപ്പ് ലൈനപ്പിൽ തന്നെയുള്ള ഫോണായിട്ടായിരിക്കും വെൽവെറ്റ് പുറത്തിറക്കുകയെന്നായിരുന്നു പ്രതീക്ഷിച്ചത്. എൽജി വെൽവെറ്റ് മുൻനിര സ്മാർട്ട്ഫോണായിരിക്കുമെന്ന് പ്രതീക്ഷിച്ചവരെ അത്ഭുതപ്പെടുത്തികൊണ്ട് മിഡ് റേഞ്ച് സ്മാർട്ട്ഫോണായിട്ടാണ് കമ്പനി വെൽവെറ്റ് പുറത്തിറക്കുന്നത്.

ചിപ്പ്സെറ്റ്

മാർച്ചിൽ പുറത്ത് വന്ന ഒരു റിപ്പോർട്ട് പ്രകാരം സ്മാർട്ട്ഫോൺ കമ്പനികളായ എൽജി, ഗൂഗിൾ, എച്ച്എംഡി ഗ്ലോബൽ എന്നിവയടക്കമുള്ളവ സ്നാപ്ഡ്രാഗൺ 865 SoC ചിപ്പ്സെറ്റ് തിരഞ്ഞെടുക്കുന്നില്ലെന്നും പകരം ഈ ബ്രാൻഡുകൾ ക്വാൽകോമിന്റെ ഇപ്പോൾ ലഭ്യമായതിൽ വച്ച് രണ്ടാമത്തെ ഏറ്റവും ശക്തമായ ചിപ്പ് സെറ്റായ സ്നാപ്ഡ്രാഗൺ 765 ജി തിരഞ്ഞെടുക്കുന്നുവെന്നുമാണ്. ഗൂഗിളിന്റെ പിക്സൽ 5 ഡിവൈസുകൾ പോലും സ്‌നാപ്ഡ്രാഗൺ 765 ജി സോസിയുമായിട്ടായിരിക്കും പുറത്തിറക്കുക എന്നാണ് റിപ്പോർട്ടുകൾ.

സ്നാപ്ഡ്രാഗൺ

സ്നാപ്ഡ്രാഗൺ 765 ജി ചിപ്‌സെറ്റിന്റെ കരുത്തോടെയായിരിക്കും എൽജി വെൽവെറ്റ് പുറത്തിറങ്ങുക. എൽജി വെൽവെറ്റ് 6.8 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്പ്ലേ 20.5: 9 ആസ്പാക്ട് റേഷിയോ ഉള്ള ഡിസ്പ്ലെയുമായിട്ടാണ് പുറത്തിറങ്ങുക. ഫോണിന് ‘സിമെട്രിക്കൽ എലിപ്‌സ്' ഡിസൈനാണ് നൽകിയിട്ടുള്ളതെന്ന് എൽ‌ജി വ്യക്തമാക്കിയിട്ടുണ്ട്. ഇത് എൽ‌ജിയുടെ നേരത്തെ ഇറങ്ങിയ സ്മാർട്ട്ഫോണുകളിൽ നിന്നും വ്യത്യസ്തമായ ഡിസൈനാണ്.

റാം

8 ജിബി വരെ റാം, 128 ജിബി ഓൺബോർഡ് സ്റ്റോറേജ്, 2 ടിബി കാർഡ് വരെ ഇടാൻ സാധിക്കുന്ന മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് 4300 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ മറ്റ് ഹാർഡ്‌വെയർ സവിശേഷതകൾ. എൽജി വെൽവെറ്റിലെ ക്യാമറകൾ പരിോധിച്ചാൽ പിന്നിൽ 48 എംപി പ്രൈമറി ഷൂട്ടർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത് 16 എംപി സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്.

ലോഞ്ച്

നേരത്തെ സൂചിപ്പിച്ചതുപോലെ, എൽജി വെൽവെറ്റിന്റെ വിലയും ലഭ്യതയും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ലോഞ്ച് മെയ് 7 നാണ് നടക്കുക. അതുകൊണ്ട് തന്നെ അന്ന് കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത് വിടും.

Best Mobiles in India

English summary
South Korean smartphone brand LG today announced a mid-range device called ‘LG Velvet.’ Powered by the Snapdragon 765G chipset, the LG Velvet offers 5G support to take on the mid-range offerings from other companies like Xiaomi, Realme, Oppo and Vivo. The LG Velvet also sports a brand new design with a huge teardrop notch on top and a glass back.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X