6.8 ഇഞ്ച് ഡിസ്‌പ്ലേയുമായി എൽജി വെൽവെറ്റ് ഇന്ത്യൻ വിപണിയിൽ എത്തി; വിലയും സവിശേഷതകളും
എൽജി വെൽവെറ്റ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തി. കമ്പനിയുടെ പുതിയ ഡിസൈനുമായി വരുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണാണിത്. പിൻ ക്യാമറകളിലെ വാട്ടർ ഡ്രോപ്ലെറ്റ് ഡിസൈനും മെലിഞ്ഞ ബോഡിയുമാണ് ഈ ഡിവൈസിന്റെ പ്രധാന ആകർഷണം. ഡ്യൂവൽ സ്ക്രീൻ ആക്സസറി, സ്റ്റൈലസ് എന്നിവ സപ്പോർട്ട് ചെയ്യുന്ന ഈ ഡിവൈസ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന്റെ ആഢംബരങ്ങളോടെയാണ് വരുന്നത്.

എൽജി വെൽവെറ്റിൽ കമ്പനി നൽകിയിട്ടുള്ള പ്രോസസർ വിപണിയിലെ ഏറ്റവും വേഗതയേറി പ്രോസസറല്ല. ടോപ്പ് വേരിയന്റിൽ കമ്പനി ഉപയോഗിച്ചിരുന്ന സ്നാപ്ഡ്രാഗൺ 765ജി പ്രോസസറിന് പകരം സ്നാപ്ഡ്രാഗൺ 845 പ്രോസസർ ഉപയോഗിക്കുന്നു. ഈ സ്മാർട്ട്ഫോണിന്റെ 5ജി വേരിയൻറ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടില്ല. മറ്റ് ചില വിപണികളിൽ ഡിവൈസിന്റെ 5ജി വേരിയന്റ് അവതരിപ്പിച്ചിരുന്നു.

എൽജി വെൽവെറ്റ്: വില
എൽജി വെൽവെറ്റ് സ്മാർട്ട്ഫോണിന് 36,990 രൂപയാണ് വില. നിങ്ങൾക്ക് ഡ്യൂവൽ സ്ക്രീൻ ആക്സസറി വേണമെങ്കിൽ അത് അടങ്ങുന്ന മൊത്തം പാക്കേജിന് 49,990 രൂപ നൽകേണ്ടി വരും. എൽജി വെൽവെറ്റ് ഒക്ടോബർ 30 മുതൽ എല്ലാ പ്രമുഖ ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴിയും വിൽപ്പനയ്ക്ക് എത്തിക്കും. ബ്ലാക്ക്, അറോറ സിൽവർ കളർ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് ലഭ്യമാവുക.

എൽജി വെൽവെറ്റ്: സവിശേഷതകൾ
എൽജി വെൽവെറ്റ് 6.8 ഇഞ്ച് പോൾഡ് 1080p സ്‌ക്രീനുമായിട്ടാണ് വരുന്നത്. 395 പിപിഐ പിക്‌സൽ ഡെൻസിറ്റിയാണ് ഈ ഡിവൈസിന് ഉള്ളത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിൽ ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 845 പ്രോസസറാണ് കമ്പനി നൽകിയിട്ടുള്ളത്. അഡ്രിനോ 630 ജിപിയുവും ഡിവൈസിൽ നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് 10 ബേസ്ഡ് എൽജി യുഎക്സ് 9ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. എൽജി വെൽവെറ്റ് ഈടുനിൽക്കുമെന്നതിന് തെളിവായി MIL-STD-810G സർട്ടിഫിക്കേഷനും ഉണ്ട്. ഡിവൈസിൽ അണ്ടർ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് എൽജി നൽകിയിട്ടുള്ളത്. 15W ഫാസ്റ്റ് ചാർജിംഗും 9W വയർലെസ് ചാർജിംഗും ഉള്ള 4300 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിന്റെ മറ്റൊരു പ്രധാന സവിശേഷത.

എൽജി വെൽവെറ്റ് സ്മാർട്ട്ഫോണിന് പിന്നി മൂന്ന് ക്യാമറകളാണ് ഉള്ളത്. ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ 48 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാവൈഡ് ക്യാമറ, 5 എംപി ഡെപ്ത് സെൻസിംഗ് ക്യാമറ എന്നിവയാണ് ഉള്ളത്. സെൽഫികൾക്കായി ഈ സ്മാർട്ട്ഫോണിൽ 16 എംപി ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. ഈ സ്മാർട്ട്‌ഫോണിൽ സ്റ്റീരിയോ സ്പീക്കറുകളുണ്ട്. ഡിവൈസിൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും കമ്പനി നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








