എൽജി W41, W41+, W41 പ്രോ ബജറ്റ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി

|

എൽജി ഇന്ത്യയിൽ മൂന്ന് പുതിയ W സീരിസ് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കി, W41, W41+, W41 പ്രോ എന്നിവയാണ് എൽജിയുടെ പുതിയ ഡിവൈസുകൾ. ഈ ഡിവൈസുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം റാം, സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ്. ബാക്കിയുള്ള സവിശേഷതകളെല്ലാം ഏതാണ്ട് ഒന്നുതന്നെയാണ്. കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച W31 സീരീസ് സ്മാർട്ട്‌ഫോണുകളെ അപേക്ഷിച്ച് എൽജി W41 സീരീസ് വളരെ മികച്ച സവിശേഷതകളുമായിട്ടാണ് വരുന്നത്.

W41 സീരിസ്
 

വലിയ ബാറ്ററിയും പുതിയ പ്രോസസ്സറുമാണ് W31 സീരിസിൽ നിന്നും W41നെ വ്യത്യസ്തമാക്കുന്നത്. ബജറ്റ് എൻഡ് ഡിവൈസുകൾ ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസുകളാണ് W41 സ്മാർട്ട്‌ഫോണുകൾ. ഈ സീരിസിലെ മൂന്ന് ഡിവൈസുകളും ഇന്ത്യയിൽ നിർമ്മിച്ചതാണ് എന്ന് എൽജി അറിയിച്ചു. ഉപയോക്താക്കൾക്ക് സ്റ്റൈലിഷും ശക്തവുമായ സ്മാർട്ട്‌ഫോൺ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സീരിസിലെ സ്മാർട്ട്ഫോണുകൾ പുത്തിറക്കിയിരിക്കുന്നത്.

കൂടുതൽ വായിക്കുക: അസൂസ് റോഗ് ഫോൺ 5 മാർച്ച് 10ന് അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

എൽജി

എൽജി W41, W41+, W41 പ്രോ ബജറ്റ് സ്മാർട്ട്‌ഫോണുകൾ പോളികാർബണേറ്റ് മെറ്റീരിയലാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ഡിവൈസുകളുടെ ഡിസൈൻ ഫോണുകൾക്ക് പ്രീമിയം ലുക്ക് നൽകുന്നു. നോക്കിയ ഫോണുകൾ പോലെ തന്നെ ഗൂഗിൾ അസിസ്റ്റന്റ് ബട്ടണുമായിട്ടാണ് എൽജി ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത്. ഇതിലൂടെ ഡിജിറ്റൽ വോയ്‌സ് അസിസ്റ്റന്റ് ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ സാധിക്കും. എൽജി W41 സീരീസ് സ്മാർട്ട്ഫോണുകളുടെ വില ഇന്ത്യയിൽ ആരംഭിക്കുന്നത് 13,490 രൂപ മുതലാണ്. ഡിവൈസ് എല്ലാ പ്രമുഖ സ്റ്റോറുകളിലും ലഭ്യമാകും. മാജിക് ബ്ലൂ, ലേസർ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ രണ്ട് ഡിവൈസുകളും വിൽപ്പനയ്ക്ക് എത്തും.

എൽജി W41, W41 +, W41 പ്രോ: സവിശേഷതകൾ

എൽജി W41, W41 +, W41 പ്രോ: സവിശേഷതകൾ

എൽജി W41 സീരിസിലെ മൂന്ന് ഫോണുകളും തമ്മിലുള്ള വ്യത്യാസം റാം, സ്റ്റോറേജ് ഓപ്ഷനുകളിൽ മാത്രമാണ്. W41ന് 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. W41+ന് 4 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്. W41 പ്രോ സ്മാർട്ട്ഫോൺ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമായിട്ടാണ് വരുന്നത്. മൂന്ന് ഫോണുകളിലും സ്റ്റോറേജ് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്. മറ്റെല്ലാ സവിശേഷതകളും മൂന്ന് സ്മാർട്ട്ഫോണുകളിലും സമാനമാണ്.

കൂടുതൽ വായിക്കുക: വൺപ്ലസ് 9 പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തുമായി

എൽജി W41, W41 +, W41 പ്രോ
 

എൽജി W41, W41 +, W41 പ്രോ സ്മാർട്ട്ഫോണുകളിൽ 6.55 ഇഞ്ച് ഫുൾ വിഷൻ ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 720x1600 പിക്‌സൽ റെസല്യൂഷനും 20: 9 റേഷിയോവും ഉണ്ട്. ഈ സ്ക്രീൻ 400 നിറ്റ്സ് വരെ ബ്രൈറ്റ്നസ് സപ്പോർട്ട് ചെയ്യുന്നു. ഡിസ്പ്ലേയിൽ സെൽഫി ക്യാമറയ്ക്കായി ഒരു പഞ്ച്-ഹോൾ നൽകിയിട്ടുണ്ട്. 2.3GHz ക്ലോക്ക് സ്പീഡുള്ള ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി35 പ്രോസസറാണ് ഈ ഡിവൈസുകൾക്ക് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 10 ബേസ്ഡ് സോഫ്‌റ്റ്‌വെയറിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

ക്വാഡ് ക്യാമറ സെറ്റപ്പ്

എൽജി W41, W41 +, W41 പ്രോ സ്മാർട്ട്ഫോണിൽ 48 എംപി എഐ എനേബിൾഡ് ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. 5 എംപി മാക്രോ ക്യാമറ, 2 എംപി ഡെപ്ത് ക്യാമറ, 8 എംപി വൈഡ് ആംഗിൾ ക്യാമറ എന്നിവയാണ് ഈ ഡിവൈസുകളിൽ ഉള്ളത്. 8 എംപിയാണ് സെൽഫി ക്യാമറ. സ്ലോ മോഷൻ, ടൈം-ലാപ്സ് വീഡിയോ, ബൊകെ, ഹൈ ഡൈനാമിക് റേഞ്ച് (എച്ച്ഡിആർ) എന്നിങ്ങനെ നിരവധി ഓപ്ഷനുകൾ ഈ ഡിവൈസിൽ ഉണ്ട്. സുരക്ഷയ്ക്കായി ഫോണിൽ ഫെയ്‌സ് അൺലോക്കും ഫിംഗർപ്രിന്റ് സെൻസറുകളും ഉണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസുകളഇൽ ഉള്ളത്.

കൂടുതൽ വായിക്കുക: ആൻഡ്രോയിഡ് 12 പ്രിവ്യൂ ആരംഭിച്ചു; ഈ പുതിയ ആൻഡ്രോയിഡ് ഒഎസ് എങ്ങനെ ഡൌൺലോഡ് ചെയ്യാം

Most Read Articles
Best Mobiles in India

English summary
LG India has launched three new W series smartphones, the W41, W41 + and W41 Pro.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X