69,990 രൂപ വിലയുള്ള എൽജി വിങ് സ്മാർട്ട്ഫോൺ ഇപ്പോൾ 29,999 രൂപയ്ക്ക് സ്വന്തമാക്കാം

|

എൽ‌ജി വിങ് സ്മാർട്ട്ഫോൺ 2020 ഒക്ടോബറിലാണ് വിപണിയിലെത്തുന്നത്. 69,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോണിന് ഇന്ത്യയിൽ ഇപ്പോൾ വൻ വിലക്കിഴിവ് ലഭിക്കും. വെറും 29,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിലും അറോറ ഗ്രേ, ഇല്ല്യൂഷൻ സ്കൈ കളർ ഓപ്ഷനുകളിലും ഈ സ്മാർട്ട്‌ഫോൺ ലഭ്യമാണ്. ഈ ഡിവൈസിന് ലോഞ്ച് വിലയിൽ നിന്നും ഏതാണ്ട് 40,000 രൂപയുടെ കിഴിവാണ് ഇപ്പോൾ ലഭിക്കുന്നത്.

 

എൽജി വിങ് 29,999 രൂപയ്ക്ക്

എൽജി വിങ് 29,999 രൂപയ്ക്ക്

ഏപ്രിൽ 13 മുതൽ നടക്കുന്ന ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഫെസ്റ്റിലൂടെയാണ് എൽജി വിങ് സ്മാർട്ട്ഫോണിന് വൻ വിലക്കിഴിവ് ലഭിക്കുന്നത്. നിലവിൽ, ഫ്ലിപ്പ്കാർട്ടിൽ 'നോട്ടിഫൈ മി' ഓപ്ഷൻ വച്ച് ഡിവൈസ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഹാൻഡ്‌സെറ്റിന്റെ ഇല്ല്യൂഷൻ സ്കൈ വേരിയന്റിന് ഇ-കൊമേഴ്‌സ് സൈറ്റിൽ 59,990 രൂപ തന്നെയാണ് വില വരുന്നത്. അറോറ ഗ്രേ മോഡലിന് മാത്രമേ വില കുറവുണ്ടാകു എന്നാണ് റിപ്പോർട്ടുകൾ. എൽജിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട സ്മാർട്ട്ഫോൺ മോഡലുകളിൽ ഒന്നാണ് വിങ്.

കൂടുതൽ വായിക്കുക: ഐക്യുഒഒ Z3 5ജി സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും: പ്രതീക്ഷിക്കുന്ന സവിശേഷതകൾകൂടുതൽ വായിക്കുക: ഐക്യുഒഒ Z3 5ജി സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് സെയിലിലൂടെ എൽജി വിങ് വാങ്ങുന്ന ഉപയോക്താക്കൾക്ക് ആക്സിസ് ബാക്ക് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക് ലഭിക്കും. ഇത് കൂടാതെ ബജാജ് ഫിൻ‌സെർവിലെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് എന്നിവ അടക്കം ഒന്നിലധികം ബാങ്ക് ഓഫറുകളും ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കുമെന്ന് ഫ്ലിപ്പ്കാർട്ട് അറിയിച്ചിട്ടുണ്ട്. ഈ ഓഫറുകളാണ് ഡിവൈസിന്റെ വില കുറയ്ക്കുന്നത്.

എൽജി വിങ്: സവിശേഷതകൾ
 

എൽജി വിങ്: സവിശേഷതകൾ

6.8 ഇഞ്ച് പോൾഡ് മെയിൻ ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. എഫ്‌എച്ച്‌ഡി+ റെസല്യൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. ഇതിനൊപ്പം 3.9 ഇഞ്ച് സെക്കൻഡറി സ്‌ക്രീനും ഡിവൈസിൽ ഉണ്ട്. എൽജി വിങിന് രണ്ട് മോഡുകളാണ് ഉള്ളത്. ഒരു ബേസിക് മോഡും മറ്റൊരു സ്വിവൽ മോഡും. ബേസിക് മോഡിൽ ഇതൊരു സാധാരണ സ്മാർട്ട്‌ഫോണായി ഉപയോഗിക്കാം. സ്വിവൽ മോഡിൽ സെക്കന്ററി ഡിസ്പ്ലേ ഉപയോഗിക്കാം. ഈ സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 765ജി പ്രോസസറാണ്. അഡ്രിനോ 620 ജിപിയുവുമായിട്ടാണ് ഈ പ്രോസസർ വരുന്നത്.

കൂടുതൽ വായിക്കുക: സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിച്ച എൽജിയുടെ കിടിലൻ ഡിസൈനിലുള്ള ഡിവൈസുകൾകൂടുതൽ വായിക്കുക: സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിച്ച എൽജിയുടെ കിടിലൻ ഡിസൈനിലുള്ള ഡിവൈസുകൾ

മൈക്രോ എസ്ഡി കാർഡ്

ഈ സ്മാർട്ട്ഫോണിൽ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 2 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനം എൽജി നൽകിയിട്ടുണ്ട്. 4,000 mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ഈ ബാറ്ററി ക്വിക്ക്ചാർജ് 4.0 സാങ്കേതികവിദ്യയും 10W വയർലെസ് ചാർജിംഗ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. 64 എംപി പ്രൈമറി ക്യാമറ, 13 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, മറ്റൊരു 12 എംപി ജിംബൽ ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്.

32 എംപി പോപ്പ്-അപ്പ് ക്യാമറ

എൽജി വിങ് സ്മാർട്ട്ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി പോപ്പ്-അപ്പ് ക്യാമറ നൽകിയിട്ടുണ്ട്. വാട്ടർ, ഡസ്റ്റ് റസിസ്റ്റൻസിനുള്ള ഐപി 54 സർട്ടിഫിക്കേഷൻ, 5 ജി കണക്റ്റിവിറ്റി, ആൻഡ്രോയിഡ് 10 ബേസ്ഡ് എൽജി കസ്റ്റം സ്കിൻ എന്നിവയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. സാധാരണയായി ഡ്യൂവൽ സ്ക്രീൻ സ്മാർട്ട്‌ഫോണുകൾ അൽപ്പം വില കൂടിയവയാണ്. എന്നാൽ എൽജി വിങ് കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നു.

കൂടുതൽ വായിക്കുക: ഇനി സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കില്ലെന്ന് എൽജി, പിന്മാറ്റത്തിന് കാരണം വൻ നഷ്ടംകൂടുതൽ വായിക്കുക: ഇനി സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കില്ലെന്ന് എൽജി, പിന്മാറ്റത്തിന് കാരണം വൻ നഷ്ടം

Best Mobiles in India

English summary
LG Wing smartphone Priced at Rs 69,990, is now available in India at a huge discount. You can get this device for just Rs 29,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X