സ്വിവൽ ഡിസ്പ്ലേയുമായി എൽജി വിങ് 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

|

ആകർഷകമായ ഡിസൈനുമായി ഇന്ത്യൻ വിപണി പിടിച്ചെടുക്കാൻ എൽജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചറിസ്റ്റ് സ്മാർട്ട്‌ഫോണായ എൽജി വിങ് എത്തി. പേര് സൂചിപ്പിക്കുന്നത് പോലെ വിങിന് രണ്ട് ഡിസ്പ്ലേകളുണ്ട്. ഈ ഡിസ്പ്ലെ 'ടി' ആകൃതിയിലോ ചിറകുകളുടെ ആകൃതിയിലോ മാറ്റാൻ സാധിക്കും. ഈ സ്മാർട്ട്ഫോൺ ഫോൾഡബിൾ സ്മാർട്ട്ഫോണുകളെ പോലെ മടക്കി വെക്കാൻ സാധിക്കില്ല. മോട്ടോ റേസർ പോലെ ഒതുക്കമുള്ള ഡിസൈനിലുമല്ല ഈ ഡിവൈസ് പുറത്തിറക്കിയത്. തികച്ചും വ്യത്യസ്തമായ ഡിസൈനാണ് ഈ ഡിവൈസിന്.

എൽജി വിങ്: വില

എൽജി വിങ്: വില

എൽജി വിങ് സ്മാർട്ട്ഫോൺ 8ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ ഡിവൈസിന് 69,990 രൂപയാണ് വില. നവംബർ 9 മുതൽ പ്രമുഖ ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴി ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തും. അറോറ ഗ്രേ, ഇല്ല്യൂഷൻ സ്കൈ എന്നീ കളർ വേരിയന്റുകളിൽ ഈ ഡിവൈസ് ലഭ്യമാകും.

കൂടുതൽ വായിക്കുക: വൺപ്ലസിന്റെ വില കുറഞ്ഞ ഫോണുകളായ നോർഡ് എൻ10 5ജി, നോർഡ് എൻ100 എന്നിവ ഇന്ത്യയിൽ ലഭിക്കില്ലകൂടുതൽ വായിക്കുക: വൺപ്ലസിന്റെ വില കുറഞ്ഞ ഫോണുകളായ നോർഡ് എൻ10 5ജി, നോർഡ് എൻ100 എന്നിവ ഇന്ത്യയിൽ ലഭിക്കില്ല

എൽജി വിങ്: സവിശേഷതകൾ

എൽജി വിങ്: സവിശേഷതകൾ

എൽജി വിങ് സ്മാർട്ട്ഫോണിൽ രണ്ട് സ്‌ക്രീനുകളാണ് ഉള്ളത്. ഒരു സ്ക്രീൻ മറ്റൊന്നിന്റെ മുകളിലായാണ് നൽകിയിട്ടുള്ളത്. 6.8 ഇഞ്ച് പി‌പി പോൾഡ് മെയിൻ സ്‌ക്രീനും (ഓൾവേയ്സ് ഓൺ ഡിസ്‌പ്ലേയും ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും) 3.9 ഇഞ്ച് ഗോൾഡ് സെക്കൻഡറി ഡിസ്‌പ്ലേയുമാണ് ഈ ഡിവൈസിൽ ഉള്ളത്. വ്യത്യസ്‌ത ഉപയോഗങ്ങൾക്കായി ചിറക് പോലെ മടക്കി മാറ്റാവുന്ന സംവിധാനവും ഈ ഡിസ്പ്ലെയിൽ എൽജി നൽകിയിട്ടുണ്ട്.

ഡിസൈൻ

എൽ‌ജി വിങ് അതിന്റെ ഡിസൈൻ കൊണ്ട് തന്നെയാണ് ശ്രദ്ധേ നേടുന്നത്. മറ്റ് സ്മാർട്ട്ഫോണുകളിലൊന്നും ഇതുവരെ കാണാത്ത രീതിയിലുള്ള ഡിസൈനാണ് ഇത്. സ്മാർട്ട്ഫോൺ ഉപയോഗവും മറ്റൊരു തലത്തിലെത്തുന്നു. ക്യാമറ അപ്ലിക്കേഷൻ തുറക്കുമ്പോൾ വലിയ ഡിസ്‌പ്ലേയിൽ വ്യൂഫൈൻഡർ ലഭ്യമാണ്, സെക്കന്ററി ഡിസ്‌പ്ലേ ഗിംബൽ ആക്ടിവിറ്റീസ് കാണിക്കും. പ്രൈമറി ഡിസ്പ്ലേ മുകളിലായിരിക്കുമ്പോൾ സെക്കൻഡറി ഡിസ്പ്ലേ കൈയിൽ പിടിക്കാം.

കൂടുതൽ വായിക്കുക: ഫ്ലിപ്പ്കാർട്ട് ദീപാവലി സെയിലിലൂടെ ഈ സ്മാർട്ട്ഫോണുകൾ വമ്പിച്ച ഓഫറിൽ സ്വന്തമാക്കാംകൂടുതൽ വായിക്കുക: ഫ്ലിപ്പ്കാർട്ട് ദീപാവലി സെയിലിലൂടെ ഈ സ്മാർട്ട്ഫോണുകൾ വമ്പിച്ച ഓഫറിൽ സ്വന്തമാക്കാം

ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി

8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി പ്രോസസറാണ്. ഡിവൈസിൽ 5ജി കണക്റ്റിവിറ്റിയും നൽകിയിട്ടുണ്ട്. അഡ്രിനോ 620 ജിപിയുവാണ് എൽജി വിങിന്റെ മറ്റൊരു സവിശേഷത. ഐപി 54 സ്പ്ലാഷ് പ്രൂഫുള്ള ഈ സ്മാർട്ട്‌ഫോണിന് മുകളിൽ വാട്ടർ റിപ്പല്ലന്റ് കോട്ടിംഗ് ഉണ്ട്. ഫോണിന് ചുറ്റും അലുമിനിയം ഫ്രെയിമാണ് നൽകിയിട്ടുള്ളത്. പിറകിലുള്ള ഗ്ലാസ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനോടെ നൽകിയിരിക്കുന്നു. എൽജി വിംഗ് MIL-STD-810G സർട്ടിഫൈഡ് ആണ്. ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഡിവൈസിൽ ഉണ്ട്.

ക്യാമറ

എൽജി വിങ് സ്മാർട്ട്ഫോണിൽ മൂന്ന് പിൻ ക്യാമറകളാണ് ഉള്ളത്. 64 എംപി എഫ് 1.8 പ്രൈമറി സെൻസർ, 13 എംപി എഫ് 1.9 അൾട്രാവൈഡ് സെൻസർ, 117 ഡിഗ്രി ഫീൽഡ് വ്യൂ, 12 എംപി എഫ് 2.2 അൾട്രാവൈഡ് സെൻസർ ഡിഗ്രി ഫീൽഡ് വ്യൂ എന്നിവയാണ് ക്യാമറകൾ. ഈ സെറ്റപ്പ് എൽ‌ജി വെൽ‌വറ്റിലുള്ളതിന് സമാനമാണ്. സെൽഫികൾക്കായി മോട്ടോർ പോപ്പ്-അപ്പ് സ്ലൈഡറിൽ 32 എംപി ക്യാമറയും നൽകിയിട്ടുണ്ട്. ക്വിക്ക് ചാർജ് 4.0+, വയർലെസ് ചാർജിങ് എന്നിവയുള്ള 4000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി S20 FE 9,000 രൂപ വരെ വിലക്കിഴിവിൽ സ്വന്തമാക്കാംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി S20 FE 9,000 രൂപ വരെ വിലക്കിഴിവിൽ സ്വന്തമാക്കാം

Best Mobiles in India

Read more about:
English summary
LG Wing, LG's latest futurist smartphone, has arrived to capture the Indian market with its attractive design.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X