Home
Mobile

കിടിലൻ ക്യാമറയുള്ള ഫോൺ വേണോ, 108 എംപി ക്യാമറയുള്ള മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം

സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ നമ്മൾ ആദ്യം ശ്രദ്ധിക്കുന്ന കാര്യങ്ങളിൽ ഒന്ന് ക്യാമറയാണ്. മികച്ച ക്യാമറയുള്ള ഫോണുകൾ വേണമെന്ന് എല്ലാവർക്കും നിർബന്ധമുണ്ട്. ബജറ്റ് വിഭാഗത്തിൽ പോലും മികച്ച ക്യാമറ സെറ്റപ്പുള്ള ഫോണുകൾ ലഭ്യമാണ്. ക്യാമറകളുടെ എണ്ണത്തേക്കാൾ പ്രധാനം ക്വാളിറ്റിയാണ്. 108 എംപി ക്യാമറകളാണ് ഇതുവരെ പുറത്തറങ്ങിയതിൽ ഏറ്റവും മെഗാപിക്സൽ ഉള്ള ക്യാമറ. 108 എംപി ക്യാമറയുള്ള ഡിവൈസുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

108 എംപി ക്യാമറ

ഇന്ത്യയിൽ ലഭ്യമായ 108 എംപി ക്യാമറയുള്ള ഡിവൈസുകളുടെ പട്ടികയിൽ 20,000 രൂപയിൽ താഴെ വിലയുള്ള ഡിവൈസുകൾ തൊട്ട് ഒരു ലക്ഷത്തിന് മുകളിൽ വിലയുള്ള ഡിവൈസുകൾ വരെ ഇടം പിടിച്ചിട്ടുണ്ട്. റിയൽമി, മോട്ടറോള, റെഡ്മി, സാംസങ് എന്നിവയുടെ ഡിവൈസുകളാണ് നമ്മുടെ ഈ പട്ടികയിൽ സ്ഥാനം നേടിയ ബ്രാന്റുകൾ. 108 എംപി ക്യാമറ മാത്രമല്ല ഈ ഡിവൈസുകളെ ശ്രദ്ധേയമാക്കുന്നത്. മികച്ച സവിശേഷതകളും ഈ സ്മാർട്ട്ഫോണുകൾക്ക് ഉണ്ട്.

റിയൽമി 8 പ്രോ

റിയൽമി 8 പ്രോ

108 എംപി ക്യാമറയുള്ള സ്മാർട്ട്ഫോണുകളിൽ ആദ്യത്തേത് 17,999 രൂപ മാത്രം വിലയുള്ള റിയൽമി 8 പ്രോ എന്ന ഡിവൈസാണ്. ഒക്ടാകോർ സ്നാപ്ഡ്രാഗൺ 720ജി പ്രോസസറുള്ള ഈ സ്മാർട്ട്ഫോണിൽ 108 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം 8എംപി, 2എംപി, 2എംപി ക്യാമറകളാണ് ഉള്ളത്. 16 എംപി സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ട്. 6.5 ഇഞ്ച് ഡിസ്പ്ലെ, 6ജിബി റാം, 4500 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ മറ്റ് സവിശേഷതകൾ.

മോട്ടോ ജി60

മോട്ടോ ജി60

മോട്ടറോള മോട്ടോ ജി60 സ്മാർട്ട്ഫോണിന് 17,999 രൂപയാണ് വില. ഈ ഡിവൈസിൽ 108 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം 8എംപി, 2എംപി ക്യാമറകൾ ഉണ്ട്. 32എംപി ഫ്രണ്ട് ക്യാമറയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. 6000 എംഎഎച്ച് ബാറ്ററിയുള്ള സ്മാർട്ട്ഫോണിൽ 6.8 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120hz റിഫ്രഷ് റേറ്റ് ഉണ്ട്.

ഷവോമി എംഐ 10ഐ

ഷവോമി എംഐ 10ഐ

108 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം 8എംപി, 2എംപി, 2എംപി ക്യാമറകൾ കൂടിയുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് എംഐ 10ഐയിൽ ഉള്ളത്. ഈ ഡിവൈസിന്റെ സെൽഫി ക്യാമറ 16എംപിയാണ്. ഒക്ടാകോർ സ്നാപ്ഡ്രാഗൺ 750ജി പ്രോസസർ, 6.67 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെ, 4820എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ മറ്റ് സവിശേഷതകൾ. 23,999 രൂപയാണ് ഈ ഡിവൈസിന്റെ വില.

ഷവോമി എംഐ 11എക്സ് പ്രോ

ഷവോമി എംഐ 11എക്സ് പ്രോ

എംഐയുടെ ഏറ്റവും പുതിയ ഡിവൈസുകളിലൊന്നായ എംഐ 11എക്സ് പ്രോയിൽ 108 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം 8എംപി, 5എംപി ക്യാമറകളാണ് ഉള്ളത്. ഈ ഡിവൈസിൽ 20എംപി ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. 39,999 രൂപ വിലയുള്ള ഈ ഡിവൈസിൽ ഒക്ടാകോർ സ്നാപ്ഡ്രാഗൺ 888 പ്രോസസർ, 8 ജിബി റാം, 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലെ, 4520 എംഎഎച്ച് ബാറ്ററി, ഫാസ്റ്റ് ചാർജ് സപ്പോർട്ട് എന്നീ സവിശേഷതകളുണ്ട്.

സാംസങ് ഗാലക്സി എസ്21 അൾട്ര

സാംസങ് ഗാലക്സി എസ്21 അൾട്ര

വിലകൂടിയ പ്രീമിയം ഡിവൈസുകളിൽ സാംസങ് 108 എംപി ക്യാമറ പുറത്തിറക്കിയിട്ടുണ്ട്. ഗാലക്സി എസ് 21 അൾട്രയിൽ 108 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം 10എംപി, 10എംപി, 12എംപി ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. 40എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഒക്ടാകോർ സാംസങ് എക്സിനോസ് 21000 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 6.8 ഇഞ്ച് ഡിസ്പ്ലെ, 5000 എംഎഎച്ച് ബാറ്ററി എന്നിവയും ഉണ്ട്. 104,999 രൂപയാണ് ഈ ഡിവൈസിന്റെ വില.

Best Mobiles in India

English summary
One of the first things we pay attention to when buying smartphones is the camera. Here are five of the best devices with 108MP camera available in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X