5ജി സ്മാർട്ട്ഫോണുകളിൽ ഏറ്റവും ജനപ്രീതി നേടിയ അഞ്ച് മോഡലുകൾ ഇവയാണ്
വിനോദത്തിനായും ജോലി ആവശ്യങ്ങൾക്കായും ഇന്ന് സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കാറുണ്ട്. കൊറോണ വൈറസ് വ്യാപനത്തോടെ സ്മാർട്ട്ഫോൺ ഉപയോഗം വൻതോതിൽ വർധിച്ചു. ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ തന്നെ ഏറ്റവും കൂടുതൽ വിൽപ്പനകൾക്ക് സാക്ഷ്യം വഹിച്ച മാസങ്ങളാണ് 2020ന്റെ ആദ്യ പകുതി. എല്ലാ ബ്രാന്റുകളും തങ്ങളുടെ ഡിവൈസുകൾ സെഗ്മെന്റിലെ ഏറ്റവും മികച്ചതാക്കാനുള്ള പരിശ്രമങ്ങളിലാണ്. നിരവധി 5ജി ഡിവൈസുകളും ഈ കാലയളവിൽ പുറത്തിറങ്ങിയിട്ടുണ്ട്.

2020ൽ വിപണിയിലെത്തിയ നൂറിലധികം സ്മാർട്ട്‌ഫോണുകളിൽ മികച്ച അഞ്ച് 5ജി സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ സാംസങ്, സാംസങിന്റെ ഡിവൈസുകളാണ് കൂടുതലും. ഹുവാവേയും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. സാംസങ് ഗാലക്സി എസ്20 പ്ലസ് 5ജി, ഹുവാവേ മേറ്റ് 30 5ജി, ഹുവാവേ മേറ്റ് 30 പ്രോ 5ജി, സാംസങ് ഗാലക്സി എസ്20 5ജി, സാംസങ് ഗാലക്സി എസ്20 അൾട്ര 5ജി എന്നിവയാണ് ഈ പട്ടികയിലുള്ള ഡിവൈസുകൾ.

സാംസങ് ഗാലക്സി എസ്20 പ്ലസ് 5ജി (Samsung Galaxy S20 Plus 5G)
ചില വിപണികളിൽ എക്‌സിനോസ് 990യും മറ്റ് ചിലതിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoCയുമായി പുറത്തിറങ്ങിയ സാംസങിന്റെ ഏറ്റവും ഏറ്റവും പുതിയ എസ് സീരീസ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണാണ് സാംസങ് ഗാലക്സി എസ്20 പ്ലസ് 5ജി. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുള്ള ഈ ഡിവൈസിൽ 2 കെ അമോലെഡ് ഡിസ്പ്ലേയും ഐപി 68 റേറ്റിങും ഉണ്ട്. വയർലെസ് ചാർജിംഗ് തുടങ്ങിയ നിരവധി സവിശേഷതകളും ഡിവൈസിന്റെ പ്രത്യേകതകളാണ്.

ഹുവാവേ മേറ്റ് 30 5ജി (Huawei Mate 30 5G)
തിരഞ്ഞെടുത്ത വിപണികളിൽ മാത്രമാണ് ഹുവാവേയുടെ മേറ്റ് 30 5ജി സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഫ്ലാഗ്ഷിപ്പ് കിരിൻ പ്രോസസറുള്ള ഈ ഡിവൈസ് ഏറ്റവും കൂടുതൽ ഷിപ്പ് ചെയ്യപ്പെട്ടിട്ടുള്ള മുൻനിര 5ജി സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ്. നല്ല കരുത്തുള്ള ഡിവൈസ് കൂടിയാണ് ഇത്.

ഹുവാവേ മേറ്റ് 30 പ്രോ 5ജി (Huawei Mate 30 Pro 5G)
വലിയ സ്‌ക്രീനും വലിയ ബാറ്ററിയും ഹുവാവേ മേറ്റ് 30 പ്രോ 5ജി മുകളിൽ പറഞ്ഞ മേറ്റ് 30 5ജി സ്മാർട്ട്ഫോണിന്റെ പ്രീമിയം പതിപ്പാണ്. മികച്ച ക്യാമറ സെറ്റപ്പോടെയാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. മേറ്റ് 30 5ജിയെക്കാൾ നിരവധി സവിശേഷതകൾ അധികമുള്ള ഈ ഡിവൈസിന് വിലയും കൂടുതലാണ്.

സാംസങ് ഗാലക്സി എസ്20 5ജി (Samsung Galaxy S20 5G)
2കെ അമോലെഡ് ഡിസ്പ്ലേയുമായി പുറത്തിറങ്ങിയ സാംസങിന്റെ കോംപാക്ട് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണാണ് സാംസങ് ഗാലക്സി എസ്20 5ജി. ഇന്ത്യയിലും മറ്റ് യൂറോപ്യൻ വിപണികളിലും ഈ ഡിവൈസ് പ്രവർത്തിക്കുന്നത് എക്‌സിനോസ് 990 SoCയുടെ കരുത്തിലാണ്. അമേരിക്കൻ വിപണിയിൽ ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoCയാണ്.

സാംസങ് ഗാലക്സി എസ്20 അൾട്ര 5ജി (Samsung Galaxy S20 Ultra 5G)
സാംസങ് ഗാലക്സി എസ്20 അൾട്ര 5ജി ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണാണ്. നേറ്റീവ് 8കെ വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടുള്ള 108 എംപി ക്യാമറയാണ് ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത. ഇത്രയും മികച്ച ക്യാമറയുമായി പുറത്തിറങ്ങിയ ആദ്യ ഡിവൈസുകളിലൊന്നാണ് ഗാലക്സി എസ്20 അൾട്ര.


Click it and Unblock the Notifications