Just In
- 3 hrs ago
30,000 രൂപയിൽ താഴെ വിലയുള്ള ജനപ്രിയ 5G സ്മാർട്ട്ഫോണുകൾ
- 5 hrs ago
ഇനി കുതിപ്പ്; മലപ്പുറം, കണ്ണൂർ, കോട്ടയം, കൊല്ലം, പാലക്കാട് നഗരങ്ങളിലും ജിയോ 5ജി! ശ്രദ്ധിക്കേണ്ടവ ഇതാ...
- 6 hrs ago
പേടിവേണ്ട, ഇവിടെ ലാഭത്തോട് ലാഭം മാത്രം; ബിഎസ്എൻഎൽ 'സൂപ്പർസ്റ്റാർ' ശരിക്കും സ്റ്റാറാണ്!
- 7 hrs ago
ചാറ്റ്ജിപിറ്റിയുടെ ലീവ് ലെറ്ററും തരൂരിന്റെ ദുഖവും... എഐ ചാറ്റ്ബോട്ടിന് മറുപടിയുമായി ശശി തരൂർ
Don't Miss
- News
'കണ്ണൂർ വീണ്ടും അക്രമത്തിലേക്കോ ? മുഖ്യമന്ത്രി ഇടപെടണം'; മുല്ലപ്പള്ളി
- Movies
'അന്നുണ്ടായ ഹൃദയമിടിപ്പും പരവേശവും ഇന്നുമുണ്ട്'; നടി ശ്രീവിദ്യ മുല്ലശ്ശേരിയുടെ വിവാഹ നിശ്ചയം ഉടൻ, വീഡിയോ വൈറൽ!
- Automobiles
ആലപ്പുഴ പട്ടണം വരെ പോയി വരാം; കായൽ ഭംഗി കണ്ട് പോകാം കുറഞ്ഞ ചിലവിൽ
- Sports
അവന് കോലിയെപ്പോലെ! മൂന്ന് ഫോര്മാറ്റിലും വേണം- ആവിശ്യവുമായി അസ്ഹറുദ്ദീന്
- Finance
സ്വർണമോ, ഓഹരിയോ, മ്യൂച്വൽ ഫണ്ടോ, സ്ഥിര നിക്ഷേപമോ; എവിടെ നിക്ഷേപിക്കാം
- Lifestyle
ഗര്ഭകാലം ശരീരഭാരം കൂടുതലോ? ഒഴിവാക്കേണ്ടത് അത്യാവശ്യം
- Travel
കൺപീലി വരെ ഐസ് മൂടുന്നു; തണുപ്പിൽ വിറച്ച് റഷ്യന് നഗരം..അമ്പരപ്പിക്കും കാഴ്ചകൾ
BSNL: 299 രൂപ മുതൽ 99 രൂപ വരെ; കിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ
ഇന്ത്യയിലെ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഉപയോക്താക്കൾക്കായി മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. സ്വകാര്യ ടെലിക്കോം കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ പ്ലാനുകൾ നൽകുന്ന ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. റീചാർജിനായി അധികം പണം മുടക്കാത്ത ആളുകളെയും വലിയ പ്ലാനുകൾ തിരഞ്ഞെടുക്കുന്നവരെയും കമ്പനി ഒരുപോലെ പരിഗണിക്കുന്നുണ്ട്.

300 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎൽ പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഇതിൽ 299 രൂപ മുതൽ 99 രൂപ വരെയുള്ള പ്ലാനുകളാണ് ഉള്ളത്. മികച്ച ഡാറ്റ ആനുകൂല്യങ്ങളും സൌജന്യ കോളിങും വാലിഡിറ്റിയും നൽകുന്നവയാണ് ഈ പ്ലാനുകൾ. ഈ പ്ലാനുകളിലൂടെ വരിക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ വിശദമായി നോക്കാം.

ബിഎസ്എൻഎൽ 299 രൂപ പ്ലാൻ
ബിഎസ്എൻഎല്ലിന്റെ 300 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവും മികച്ച ആനുകൂല്യങ്ങൾ നൽകുന്നതും വില കൂടിയതുമായ പ്ലാനാണ് 299 രൂപയുടേത്. ഈ പ്ലാനിലൂടെ വരിക്കാർക്ക് ദിവസവും 3 ജിബി ഡാറ്റ ലഭിക്കുന്നു. കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക് ഉപയോഗിക്കാവുന്ന പ്ലാനാണ് ഇത്. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 30 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൊത്തം 90 ജിബി ഡാറ്റയും ലഭിക്കുന്നു.

ബിഎസ്എൻഎൽ 298 രൂപ പ്ലാൻ
ബിഎസ്എൻഎൽ നൽകുന്ന 300 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളിൽ രണ്ടാമത്തെ പ്ലാനാണ് എസ്ടിവി 298. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകലും ലഭിക്കുന്നു. 56 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാൻ നൽകുന്നത്. ദിവസവും 1 ജിബി ഡാറ്റ വീതം മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റ ലഭിക്കുന്നു. ഈ പ്ലാൻ ഇറോസ് നൌ ആക്സസ് നൽകുന്നു.

ബിഎസ്എൻഎൽ 250 രൂപ പ്ലാൻ
ബിഎസ്എൻഎല്ലിന്റെ 250 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ വരിക്കാർക്ക് 40 ദിവസത്തെ വാലിഡിറ്റി നൽകുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും ആൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ വരിക്കാർക്ക് ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. ഇത് ഡാറ്റയ്ക്ക് പ്രാധാന്യം നൽകുന്ന പ്ലാനാണ്. ദിവസവും 3 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാനിലൂടെ 120 ജിബി ഡാറ്റ ലഭിക്കുന്നു.

ബിഎസ്എൻൽ എസ്ടിവി 249
ബിഎസ്എൻഎൽ എസ്ടിവി 249 പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളുകളും വരിക്കാർക്ക് ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാൻ രണ്ട് മാസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 56 ദിവസത്തെ വാലിഡിറ്റിയല്ല, പകരം 60 ദിവസത്തെ വാലിഡിറ്റി പൂർണമായും ഈ പ്ലാൻ നൽകുന്നു.

ബിഎസ്എൻഎൽ 197 രൂപ പ്ലാൻ
ബിഎസ്എൻഎൽ 197 രൂപ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയുമായിട്ടാണ് വരുന്നത്. സ്ട്രീമിങ്, ഗെയിമിങ് എന്നിവയ്ക്ക് മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് ഈ ഡാറ്റ ആനുകൂല്യം മതിയാകും. ഈ ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ വേഗത 80 കെബിപിഎസ് ആയി കുറയുന്നു. ഒരു ദിവസം 100 മെസേജുകൾ വീതവും ഈ പ്ലാനിലൂടെ ലഭിക്കുന്നു. സിങ് മ്യൂസിക്ക് ആപ്പിലേക്കുള്ള ആക്സസും ഈ പ്ലാൻ നൽകുന്നുണ്ട്. 18 ദിവസത്തേക്ക് മാത്രമേ ഈ ആനുകൂല്യങ്ങൾ എല്ലാം ലഭിക്കുകയുള്ളു. എന്നാൽ ഈ പ്ലാൻ 180 ദിവസത്തെ സർവ്വീസ് വാലഡിറ്റി നൽകുന്നു. സെക്കന്ററി സിം കാർഡ് ഉപയോഗിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ ആണ് ഇത്.

ബിഎസ്എൻഎൽ 187 രൂപ പ്ലാൻ
ബിഎസ്എൻഎൽ 187 രൂപ പ്ലാൻ ദിവസവും 2 ജിബി ഡാറ്റ നൽകുന്നു. ഈ പ്ലാനിലൂടെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കും. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ വാലിഡിറ്റി കാലയളവിൽ ഉടനീളം 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവുമുള്ള ഡാറ്റ ലിമിറ്റായ 2 ജിബി തീർന്നു കഴിഞ്ഞാൽ ഡാറ്റ വേഗത 80 കെബിപിഎസ് ആയി കുറയുന്നു. ഒരു മാസം വാലിഡിറ്റിയും മികച്ച ഡാറ്റ ആനുകൂല്യവും വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് ഇത്.

ബിഎസ്എൻഎൽ153 രൂപ പ്ലാൻ
ബിഎസ്എൻഎൽ നൽകുന്ന മികച്ചൊരു പ്ലാനാണ് 153 രൂപയുടേത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ആനുകൂല്യത്തിന് പുറമേ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്. ഈ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്.

ബിഎസ്എൻഎൽ 99 രൂപ പ്ലാൻ
ബിഎസ്എൻഎൽ അടുത്തിടെ ആനുകൂല്യങ്ങളിൽ മാറ്റം വരുത്തിയ പ്ലാനാണ് ഇത്. ഈ എസ്ടിവി 99 റീചാർജിനായി അധികം പണം ചിലവഴിക്കാത്ത, ഡാറ്റ ആനുകൂല്യം ആവശ്യമില്ലാത്ത ആളുകൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. പേഴ്സണലൈസ്ഡ് റിങ്ബാക്ക് ടോണും പ്ലാൻ നൽകുന്നുണ്ട്. 18 ദിവസത്തെ വാലിഡിറ്റിയാണ് 99 രൂപയ്ക്ക് ലഭിക്കുന്നത്. നേരത്തെ ഇത് 22 ദിവസമായിരുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470