2,000 രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ മികച്ച മടക്കാവുന്ന ഫീച്ചർ ഫോണുകൾ
മടക്കാവുന്ന സ്മാർട്ട്‌ഫോണുകൾ പുറത്തിറങ്ങുന്ന കാലമാണ് ഇത്. എങ്കിലും ഇപ്പോഴും ആളുകൾക്ക് മടക്കാവുന്ന ഫീച്ചർ ഫോണുകളോട് പ്രത്യേക താല്പര്യം തന്നെയുണ്ട്. 90കളിലും അതിന് മുമ്പും ജനിച്ച ആളുകളുടെ ഗൃഹാതുരമായ ഓർമ്മ കൂടിയാണ് പണ്ടത്തെ പ്രതാപികൾ ആയിരുന്ന മടക്കിവെക്കുന്ന ഫീച്ചർ ഫോണുകൾ. ഇന്ന് ഫീച്ചർ ഫോൺ മാത്രം ഉപയോഗിക്കുന്ന ആളുകളും സെക്കന്ററി ഫോണായി ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന ആളുകളും ഇന്ത്യയിൽ ധാരാളമായി ഉണ്ട്.

ഇന്ത്യയിൽ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. ഇവയിൽ ചിലർക്കെങ്കിലും ഫോൾഡബിൾ ഫോണുകളോട് താല്പര്യം തോന്നുന്നുണ്ടാവും. ഏറെ രസകരവും സ്ക്രീൻ, കീപാഡ് എന്നിവ സുരക്ഷിതമായി വെക്കാൻ സാധിക്കുന്നതുമായ ഫോണുകളാണ് ഫോൾഡബിൾ ഫീച്ചർ ഫോണുകൾ. ഇന്ത്യൻ വിപണിയിലെ 2000 രൂപയിൽ താഴെ വിലയുള്ള ഫോൾഡബിൾ ഫീച്ചർ ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ലാവ ഫ്ലിപ്പ് (റെഡ്)
വില: 1,752 രൂപ.
പ്രധാന സവിശേഷതകൾ
• 2.4 ഇഞ്ച് QVGA ഡിസ്പ്ലേ
• MTK6261D പ്രോസസർ
• 32 MB റാം
• 32 MB റോം
• 32 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• 0.08MP പിൻ ക്യാമറ
• 1200 mAh ലിഥിയം അയൺ ബാറ്ററി

എംടിആർ ഫെരാരി (ബ്ലാക്ക്)
വില: 1,350 രൂപ
പ്രധാന സവിശേഷതകൾ
• 4.5 സെന്റീമീറ്റർ (1.77 ഇഞ്ച്) ഡിസ്പ്ലേ
• 64 MB റാം
• 64 MB റോം
• 0.3 എംപി പിൻ ക്യാമറ
• 800 mAh ബാറ്ററി

ഐ കൽ കെ 60 (ബ്ലാക്ക്)
വില: 1,769 രൂപ
പ്രധാന സവിശേഷതകൾ
• 2.4 ഇഞ്ച് ഡിസ്പ്ലേ
• 32 MB റാം
• 32 MB/64 MB റോം
• 0.3 എംപി പിൻ ക്യാമറ
• 1500 mAh ബാറ്ററി

സ്നെക്സിയൻ റോക്ക് (ബ്ലു)
വില: 1,389 രൂപ
പ്രധാന സവിശേഷതകൾ
• 4.32 സെന്റീമീറ്റർ (1.7 ഇഞ്ച്) ഡിസ്പ്ലേ
• 32 MB റാം
• 32 MB റോം
• 0.3 എംപി പിൻ ക്യാമറ
• 800 mAh ബാറ്ററി

ഗുഡ് വൺ മാജിക് (ഗ്രീൻ)
വില: 1,399 രൂപ
പ്രധാന സവിശേഷതകൾ
• 1.7 ഇഞ്ച് ഡിസ്പ്ലേ
• 32 MB റാം
• 32 MB റോം
• 32 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• 2 എംപി പിൻ ക്യാമറ
• 1050 mAh ബാറ്ററി

ബ്ലാക്ക് സോൺ എക്കോ എക്സ് (വൈറ്റ്)
വില: 1,429 രൂപ
പ്രധാന സവിശേഷതകൾ
• 1.4 ഇഞ്ച് ഡിസ്പ്ലേ
• 32 MB റാം
• 32 MB റോം
• 0.3 എംപി പിൻ ക്യാമറ
• 1000 mAh ബാറ്ററി

ഐ കൽ കെ3312 (യെല്ലോ)
വില: 839 രൂപ
പ്രധാന സവിശേഷതകൾ
• 1.8 ഇഞ്ച് ഡിസ്പ്ലേ
• 32 MB റാം
• 64 MB റോം
• 8 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• 0.3 എംപി പിൻ ക്യാമറ
• 1000 mAh ബാറ്ററി


Click it and Unblock the Notifications








