മടക്കാവുന്ന ഡിസ്പ്ലെയുള്ള അഞ്ച് കിടിലൻ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം

|

സ്മാർട്ട്ഫോൺ സാങ്കേതികവിദ്യ വളരെയധികം വികസിച്ചിരിക്കുന്നു. എല്ലാ പ്രമുഖ ബ്രാന്റുകളും തങ്ങളുടെ ഡിവൈസിൽ പുതിയൊരു സവിശേഷത കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നവരാണ്. ഇത്തരത്തിൽ അടുത്ത തലമുറ സാങ്കേതികവിദ്യയായി കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ അവതരിപ്പിച്ചവയാണ് മടക്കാവുന്ന സ്മാർട്ട്ഫോൺ ഡിസ്പ്ലെകൾ. പഴയ ഫോൾഡബിൾ ഫോണുകളെ പോലെ സ്മാർട്ട്ഫോണിലെ മുഴുവൻ സ്ക്രീനും മടക്കിവെക്കുന്ന സംവിധാനമാണ് ഇത്.

 

ഡിസ്പ്ലെ

മടക്കാവുന്ന ഡിസ്പ്ലെയുള്ള നിരവധി ഫോണുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇതിൽ തന്നെ മികച്ച സവിശേഷതകളുമായി വരുന്ന ധാരാളം ഡിവൈസുകളും ഉണ്ട്. സാംസങ്, ഷവോമി, ഹുവാവേ, മോട്ടറോള എന്നീ ബ്രാന്റുകളുടെ ഡിവൈസുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഇതിൽ തന്നെ സാംസങിന്റെ രണ്ട് ഡിവൈസുകൾ ഉണ്ട്.

ഓൺലൈൻ ക്ലാസുകൾക്കായി വാങ്ങാവുന്ന വില കുറഞ്ഞ സ്മാർട്ട്ഫോണുകൾഓൺലൈൻ ക്ലാസുകൾക്കായി വാങ്ങാവുന്ന വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്സി Z ഫോൾഡ് 2 5ജി

സാംസങ് ഗാലക്സി Z ഫോൾഡ് 2 5ജി

സാംസങ് ഗാലക്സി Z ഫോൾഡ് 2 5ജി രണ്ടാം തലമുറയിലുള്ള സാംസങിന്റെ മടക്കാവുന്ന സ്മാർട്ട്ഫോണാണ്. 7.6 ഇഞ്ച് ക്യുഎക്‌സ്‌ജിഎ + (1768 x 2208) ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ, 120 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയുള്ള ഇൻഫിനിറ്റി ഫ്ലെക്സ് ഡിസ്പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. ഇത് നേർ പകുതിയായി മടക്കാൻ സാധിക്കും. മുകൾ ഭാഗത്ത് 6.23 ഇഞ്ച് സ്ക്രീനും ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865+ എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിന് 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുണ്ട്. 4,500 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ നൽകിയിട്ടുണ്ട്. 6 ക്യാമറകളാണ് ഈഡിവൈസിൽ ഉള്ളത്.

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5ജി
 

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5ജി

സാംസങിന്റെ വെർട്ടിക്കലായി മടക്കാവുന്ന ഫോണാണ് ഇത്. 6.7 ഇഞ്ച് ഡിസ്പ്ലെയാണ് ഡിവൈസിൽ ഉള്ളത്. 22: 9 അസ്പാക്ട് റേഷിയോവും 2636 x 1080 റെസല്യൂഷനും ഉള്ള ഒരു ‘ഇൻഫിനിറ്റി ഫ്ലെക്‌സ്' അമോലെഡ് ഗ്ലാസ് പാനലാണ് ഇത്. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 865+ പ്രോസസറാണ്. 15W ചാർജിങ് സപ്പോർട്ടുള്ള ഡിവൈസിൽ 3300mAh ബാറ്ററിയും ഉണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐയിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 5ജി, യുഎസ്ബി-സി പോർട്ട്, സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0, 4 ജി എൽടിഇ എന്നിവയും സ്മാർട്ട്ഫോണിൽ ഉണ്ട്.

ജൂലൈയിൽ വാങ്ങാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾജൂലൈയിൽ വാങ്ങാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾ

മോട്ടോ റേസർ 5ജി (2020)

മോട്ടോ റേസർ 5ജി (2020)

മോട്ടറോളയുടെ ജനപ്രീയ ഡിവൈസിന്റെ മെച്ചപ്പെടുത്തിയ പതിപ്പാണ് ഇത്. 876 x 2142 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.2 ഇഞ്ച് വെർട്ടിക്കൽ ഫ്ലിപ്പ്-വ്യൂ പോൾഡ് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ സ്‌ക്രീനിന്റെ മുകളിലായി 20 എംപി സെൽഫി ക്യാമറയുണ്ട്. പിന്നിൽ 48 മെഗാപിക്സൽ പ്രൈമറി ഷൂട്ടറും നൽകിയിട്ടുണ്ട്. മടക്കി വച്ചാൽ 2.7 ഇഞ്ച് ഗോൾഡ് കവർ ഡിസ്‌പ്ലേയാണ് ഡിവൈസിൽ കാണുന്നത്. നോട്ടിഫിക്കേഷനുകൾ നോക്കുന്നതിനും മറ്റും ഇത് ഉപയോഗിക്കാം. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765ജി പ്രോസസറിന്റെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 2800mAh ബാറ്ററിയും ഫോണിൽ ഉണ്ട്.

ഷവോമി എംഐ മിക്സ് ഫോൾഡ്

ഷവോമി എംഐ മിക്സ് ഫോൾഡ്

ഗാലക്‌സി ഫോൾഡ് 2, മേറ്റ് എക്സ് 2 എന്നിവ പോലുള്ള ഇൻവാർഡ് ഫോൾഡിങ് സിസ്റ്റമുള്ള ഡിസൈനാണ് ഷവോിയുടെ എംഐ മിക്‌സ് ഫോൾഡിൽ ഉള്ളത്. ഡബ്ല്യുക്യുഎച്ച്ഡി + റെസല്യൂഷൻ (2480 x 1860), 60 ഹെർട്സ് റിഫ്രഷ് റേറ്റ്, 120 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, ഡോൾബി വിഷൻ, എച്ച്ഡിആർ 10 + എന്നിവയുള്ള 8 ഇഞ്ച് ഫ്ലെക്‌സിബിൾ അമോലെഡ് ഡിസ്പ്ലെയും സ്മാർട്ട്ഫോണിൽ ഉണ്ട്. ഇത് മുൻവശത്തേക്ക് മടക്കാം. 2520 x 840 റെസല്യൂഷൻ, 90 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയുല്ള 6.5 ഇഞ്ച് അമോലെഡ് സ്ക്രീനാണ് മടക്കിയാൽ ലഭിക്കുന്നത്. 108 എംപി പ്രൈമറി ക്യാമറ, ക്വാഡ് സ്പീക്കറുകൾ, 5020mAh ബാറ്ററി, 67W ടർബോചാർജർ, സ്നാപ്ഡ്രാഗൺ 888 എസ്ഒസി എന്നിവയും ഈ ഡിവൈസിന്റെ സവിശേഷതയാണ്.

ജൂലൈ മാസത്തിൽ സ്വന്തമാക്കാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾജൂലൈ മാസത്തിൽ സ്വന്തമാക്കാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ഹുവാവേ മേറ്റ് എക്സ്2

ഹുവാവേ മേറ്റ് എക്സ്2

ഹുവാവേ മേറ്റ് എക്സ് തുറന്നാൽ വലിയ ടാബ്‌ലെറ്റ് പോലുള്ള സ്ക്രീൻ ലഭിക്കും. ‘ഫാൽക്കൺ വിംഗ്' മെക്കാനിക്കൽ ഹിംഗും ശക്തമായ ഡിസ്പ്ലേയുമായിട്ടാണ് ഇത് വരുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും 2480 x 2200 പിക്‌സൽ റെസല്യൂഷനും ഉള്ള 8 ഇഞ്ച് സ്‌ക്രീനാണ് ഡിവൈസിൽ ഉള്ളത്. മുൻവശത്ത് 6.60 ഇഞ്ച് പ്രൈമറി ഡിസ്‌പ്ലേയുണ്ട്. 1160 x 2700 റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. ലൈക ഒപ്റ്റിക്‌സുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് പിന്നിലുള്ളത്. 50 എംപി സെൻസർ (വൈഡ് ആംഗിൾ ലെൻസ്), 12 എംപി (3x ഒപ്റ്റിക്കൽ ടെലിഫോട്ടോ ലെൻസ്), 8 എംപി സെൻസർ (10x ഒപ്റ്റിക്കൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ), 16 എംപി അൾട്രാവൈഡ് സ്‌നാപ്പർ എന്നിവയാണ് ഇതിലുള്ളത്. 16 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Smartphone technology is highly developed. All the major brands including Samsung have launched smartphones with foldable displays.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X